രതി ശലഭങ്ങൾ 28 [Sagar Kottappuram] 1199

മഞ്ജുവിന്റെ ഗൗരവത്തിലുള്ള ശബ്ദം . എന്നാലും അവൾക്ക് എന്നെ എങ്ങനെ മനസിലായി എന്നെനിക്കു ഒരു പിടിയും കിട്ടിയില്ല..അത്ര മോശം സൗണ്ട് മോഡുലേഷൻ ആയിരുന്നോ ഞാൻ വരുത്തിയത് …

“ശേ…എന്തായാലും വന്നില്ലേ…വാതില് തുറക്ക് മഞ്ജുസേ”

ഞാൻ വാതിലിലേക്ക് കാതോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. അവൾ ഹാളിൽ ഇല്ലെന്നു ഞാൻ ഊഹിച്ചു ശബ്ദം അത്ര അടുത്ത് നിന്നല്ല കേൾക്കുന്നത്..

“ആഹ്..ആഹ് …അവിടെ നിക്ക്..ഇപ്പൊ വരാം “

മഞ്ജുവിന്റെ അല്പം അടഞ്ഞ ശബ്ദം ഞാൻ കേട്ടു . ഹോ..ആശ്വാസമായി ! ഞാൻ വാതിൽക്കൽ തന്നെ പുറം ചാരി നിന്ന് പുറത്തോട്ടു നോക്കി കയ്യും കെട്ടി നിന്നു. ആ  സമയം നോക്കി തന്നെ മഞ്ജു വാതിലും തുറന്നു ..

“യ്യോ ..”

വാതിലിൽ ചാരി നിന്ന ഞാൻ പെട്ടെന്ന് ബാലൻസ് പോയി നേരെ വാതിൽ തുറന്ന മഞ്ജുസിന്റെ ദേഹത്തേക്ക് ചെന്നിടിച്ചു ..ഒരുവിധം ഞാൻ ബാലൻസ് ചെയ്തു അവളെ പിടിച്ചു നിന്നു .

“ആഹ്…എന്താടാ ഇത്..”

മഞ്ജു എന്നെ തള്ളി മാറ്റിക്കൊണ്ട് ചോദിച്ചു .

ഞാൻ അവളെ അടിമുടി നോക്കി . ഇതാണോ പനി പിടിച്ചു കിടന്ന പെണ്ണ് . നന്നായി ഒരുങ്ങി ഇറങ്ങിയ മട്ടുണ്ട് . ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചുരിദാർ ആണ് വേഷം, എംബ്രോയിഡറി , ലേസ് വർക്കുകൾ ഉള്ള സ്വല്പം വിലകൂടിയ ചുരിദാർ ആണെന്ന് കാഴ്ചക്ക് തോന്നുന്നുണ്ട് . ചെറിയ കോളറോട് കൂടിയ ചുരിദാർ , അതിന്റെ കോളർ മുതൽ പൊക്കിൾ വരെയുള്ള ഭാഗത്തേക്ക് സിബ്ബ് പോലെ നീളത്തിൽ ഒരു കറുത്ത കോട്ടിങ് ..അതിനു ചുറ്റും വെള്ളയിൽ തുന്നിപിടിപ്പിച്ച കറുത്ത പൂക്കൾ ! കൈമുട്ടോളം നീളമുള്ള സ്ലീവ് , അതിന്റെ അറ്റത്തും, ചുരിദാറിന്റെ കീഴ്‌വശത്തും കറുത്ത കോട്ടിങ് . അതിനു മാച്ചിങ് ആയിട്ടുള്ള കറുത്ത സ്കിൻ ഫിറ്റ് പാന്റും ഷാളും !

മുടിയൊക്കെ ചീകി ഒതുക്കി പുറകിൽ ക്ലിപ്പ് ഇട്ടു വെച്ചിട്ടുണ്ട്. നെറ്റിയിൽ ഒരു കറുത്ത കുഞ്ഞു പൊട്ട് . വേറെ മേക്കപ്പ് ഒന്നുമില്ലെങ്കിലും കാഴ്ചക്ക് അതീവ സുന്ദരി ! പനി പിടിച്ച നേരിയ ക്ഷീണം മുഖത്തുണ്ടെങ്കിൽ കൂടി മഞ്ജുവിന്റെ ഭാവത്തിൽ ആ ക്ഷീണം കാണുന്നില്ല ..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

91 Comments

Add a Comment
  1. വകതിരിവ് ഇല്ലാത്തതുകൊണ്ടാണല്ലോ അവനിങ്ങനെ ആയതു…

    വെച്ചോളും !!

Leave a Reply

Your email address will not be published. Required fields are marked *