ഞാൻ ചിരിച്ചു.
“അളിയാ നീ ചിരിക്കാതെ എങ്ങനേലും ഒപ്പിക്കടെ..ഞാൻ മിഷൻ ഹോസ്പിറ്റലിൽ ഉണ്ട് ..”
അവൻ കെഞ്ചിക്കൊണ്ട് പറഞ്ഞു.
“മ്മ്..മ്മ്..ഞാൻ നോക്കട്ടെ…”
ഞാൻ പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു. വീട്ടിലെ ഏ.ടി.എം കാർഡ് അമ്മയുടെ കയ്യിൽ ആണ്. അതിൽ അത്യാവശ്യം ബാലൻസ് ഒകെ ഉണ്ട്.പക്ഷെ ചോദിച്ചാൽ കിട്ടില്ലെന്നുറപ്പാണ് .
വേറെ ഏക ആശ്രയം ശ്യാം പറഞ്ഞ പോലെ മഞ്ജു ആണ് . പക്ഷെ പൈസ ഒകെ ചോദിക്കുക എന്ന് പറഞ്ഞാൽ മോശം അല്ലെ..ഞാൻ വെറുതെ ആലോചിച്ചു നോക്കി .
മോശം ഒന്നും വിചാരിക്കണ്ട..തിരിച്ചു കൊടുക്കാമല്ലോ .എന്തായാലും ചോദിച്ചു നോക്കാം. ഞാൻ ഫോൺ എടുത്തു വിളിച്ചു നോക്കി..പക്ഷെ റെസ്‌പോൺസ് ഇല്ല . നേരത്തെ ഉണ്ടായ കലിപ്പ് ആണ് കാരണം എന്ന് ഞാൻ ഊഹിച്ചു .
ഞാൻ നേരെ അമ്മയുടെ ഫോൺ എടുത്തു അതിൽ നിന്നും വിളിച്ചു നോക്കി.ഇത്തവണ അവൾ എടുത്തു.
“ഹലോ ..ആരാണ് ?”
മഞ്ജുവിന്റെ മധുര ശബ്ദം എന്റെ കാതിൽ മുഴങ്ങി.
“അതെ..കട്ട് ആക്കരുത് ,ഞാനാ കവിൻ “
ഞാൻ പതിയെ പറഞ്ഞു..
“ഹാ നീയാണോ…നീ പിന്നെ ക്‌ളാസിൽ കേറിയോ ?”
അവൾ തിരക്കി..
“ഇല്ല…”
ഞാൻ പതിയെ പറഞ്ഞു..
“മ്മ്..ഞഞ്ഞായി ..പറഞ്ഞ നല്ല അനുസരണ ആണല്ലോ “
മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു .
“അതേയ്..ഒരുപകാരം ചെയ്യുവോ “
അവൾ പറഞ്ഞു നിർത്തിയ ശേഷം ഞാൻ മടിച്ചു മടിച്ചു ചോദിച്ചു .
“എന്താ…ഇത്ര മുഖവുര …നീ കാര്യം പറ “
മഞ്ജു എന്റെ സംസാരത്തിലെ ടോൺ മാറിയപ്പോൾ ഒന്നയഞ്ഞു കൊണ്ട് തിരക്കി.
“പറ്റില്ലെന്ന് പറയരുത്..പ്ലീസ് “
ഞാൻ ആദ്യമേ മുൻകൂർ ജാമ്യം എടുപ്പിച്ചു.
“ഹാ നീ കാര്യം പറ..എന്നാലല്ലേ പറയാൻ പറ്റു”
മഞ്ജു ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു.
വകതിരിവ് ഇല്ലാത്തതുകൊണ്ടാണല്ലോ അവനിങ്ങനെ ആയതു…
വെച്ചോളും !!