“അല്ല…ഉണ്ട്..ഞാൻ കാരണം ആണോ ?”
ഞാൻ വിഷമത്തോടെ നിർത്തിയിടത്തു നിന്നും തുടങ്ങികൊണ്ട് ചോദിച്ചു..
“ഏയ്..അല്ല…നീ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.. പക്ഷെ കുറെ സ്വത്തും പണവും ഉണ്ടായിട്ടൊന്നും കാര്യമില്ലെടാ .ലൈഫിൽ സന്തോഷം വേണം, പൈസ കൊടുത്താൽ അതൊന്നും കിട്ടില്ല .”
മഞ്ജു ചിരിയോടെ പറഞ്ഞു..
ഏതോ സിനിമയിലെ മെലോഡ്രാമ സീൻ ആണ് എനിക്ക് അപ്പോൾ ഓര്മ വന്നതെങ്കിലും മഞ്ജുസിന്റെ ലൈഫ് അകെ കൂടി കോഞ്ഞാട്ട ആയി കിടക്കുന്നതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു . പുള്ളിക്കാരി സ്വല്പം ഇമോഷണൽ ആകുന്നുണ്ടോ എന്നെനിക്കു തോന്നാതെ ഇരുന്നില്ല..
“സോറി …”
ഞാൻ പതിയെ പറഞ്ഞു അവളെ നോക്കി..
“ഏയ് നീ ഒന്നും വിചാരിക്കണ്ട ..സത്യം പറഞ്ഞ നിന്നെ കണ്ടതിൽ പിന്നെയാ ഞാൻ ഒന്ന് ചിരിച്ചു കളിയ്ക്കാൻ തുടങ്ങിയത് …അതോണ്ടല്ലേ നിന്നെ ഞാൻ ഇങ്ങനെ കൂടെ കൊണ്ട് നടക്കുന്നെ “
മഞ്ജു ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതവും സന്തോഷവുമൊക്കെ ഒപ്പം മനസ്സിൽ വിരിഞ്ഞു..ലഡ്ഡുവും ജിലേബിയുമൊക്കെ മാറി മാറി പൊട്ടി !
ജൂമ്പലക്ക ജൂമ്പലക്ക ജൂമ്പാല ജൂമ്പ ലെ…
ജൂമ്പലക്ക ജൂമ്പലക്ക ജൂമ്പാല ജൂമ്പ ലെ ..
എന്ന് മനസു കിടന്നു ചാടി തുള്ളി …
“ഇങ്ങനെ കൊണ്ട് നടപ്പു മാത്രേ ഉള്ളോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു..
“ഡാ ഡാ ..നിനക്ക് ഈ ഒറ്റ വിചാരമേ ഉള്ളോ ..ആദ്യം നന്നായി ബിഹേവ് ചെയ്യാൻ പഠിക്ക്..നിന്റെ ഐ കോൺടാക്ട് ഒക്കെ വേണ്ടാത്ത സ്ഥലത്താ..നിനക്ക് മനസിലാകാഞ്ഞിട്ട അത് ..”
മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
ഞാനവളെ സംശയത്തോടെ നോക്കി..
അത്രക് മോശം സ്വാഭാവം സെർട്ടിഫിക്കറ്റ് ആണോ എനിക്ക് ടീച്ചേഴ്സിന്റെ ഇടയിൽ ! സബാഷ് !
“ചുമ്മാ തള്ളാതെ മഞ്ജുസേ..”
ഞാനവളെ നോക്കി ചിരിച്ചു.
അവൾ പെട്ടെന്ന് സീറ്റ് ബെൽറ്റ് എടുത്തിട്ടുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് മുന്നോട്ടെടുത്തു.
വകതിരിവ് ഇല്ലാത്തതുകൊണ്ടാണല്ലോ അവനിങ്ങനെ ആയതു…
വെച്ചോളും !!