എന്തെങ്കിലും തടസ്സം പറഞ്ഞു ടിനു ഒഴിയാൻ ഒരു ചെറിയ ശ്രമം പോലും നടത്തിയില്ല എന്നത് ഗംഗ ശ്രദ്ധിച്ചിരുന്നു.. യസ്രിന യുടെ കൂടെ ഉണ്ടാവൽ ഒട്ടും താല്പര്യം ഇല്ലാതിരുന്നവൻ ആണ്.. അപ്പോൾ ഉറപ്പായും എന്തോ സംഭവിച്ചിട്ടുണ്ട്. പതുക്കെ ടിനുവിനെ ഒന്ന് പിടിക്കണം എന്നിട്ട് ചോദിച്ചറിയണം.. ഉപദേശിക്കണം.
കുറച്ച് വീടുകൾ സന്ദർശിച്ചു.. ചിലർ മലയാളികൾ.. പിന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നു വന്ന മറ്റുള്ളവർ. ഗംഗയുടെയും നകുലന്റെയും കൽക്കട്ട ജീവിതത്തിലെ സൗഹൃദ തുരുത്തുകൾ. പിന്നെ കുറച്ച് ഷോപ്പിംഗ് കൂടെ കഴിഞ്ഞപ്പോൾ വംഗ നാട്ടിലെ ആദ്യ ദിനത്തിന് തിരശീല വീണു.
ടീവിയിൽ മലയാളം ചാനലുകൾ ഒന്നുമില്ല.. എന്തായാലും ഇവിടെ വന്നതല്ലേ.. ഇംഗ്ലീഷും ഹിന്ദിയും വിട്ടു കുറച്ച് ബംഗാളി ആവാം ടിനു കരുതി. ഒരു ചാനലിൽ ആൽബം ഗാനങ്ങൾ.. കുഴപ്പമില്ല കണ്ടിരിക്കാം. യസ്രിന എതിരൊന്നും പറയാതെ ടിനു വച്ചിരിക്കുന്ന ചാനൽ നോക്കി ഇരുന്നു. ഒരു പ്രണയഗാനം ആണ് സ്ക്രീനിൽ.
ബംഗാളി റൊമാൻസ് രണ്ടു പേർക്കും ഇഷ്ടായോ.. സെറ്റിയിൽ വന്നിരുന്ന് ഗംഗ ചോദിച്ചു
മലയാളം ഒന്നും കിട്ടുന്നില്ലല്ലോ.. അപ്പോൾ ഇവിടത്തെ മുറക്ക് നടക്കട്ടേന്ന് കരുതി.. നോക്കിയേ ആന്റീ.. നായികക്ക് യസ്രുന്റെ ഒരു ഛായ ഇല്ലേ
ശരിയാണ്.. അതേ ചിരി.. ഗംഗക്ക് തോന്നി. ഇവളുടെ ലുക്ക് ഉണ്ട്.. സ്വഭാവം ഇത് പോലെ ആവാഞ്ഞാൽ മതിയായിരുന്നു.. ഗംഗ പറഞ്ഞു.
ആ.. സ്വഭാവം മാറ്റാനൊന്നും പോണില്ല.. ലുക്ക് ഉണ്ടെന്നു സമ്മതിച്ചല്ലോ അത് മതി.. ഒന്നുമില്ലെങ്കിൽ ഞാൻ ആൽബത്തിൽ അഭിനയിച്ചു ജീവിച്ചോളാം. അമ്മയെ ഒന്നും കൊതുകുതിരിയുടെ പരസ്യത്തിൽ പോലും വിളിക്കൂല എന്നോർത്താൽ മതി… കുറെ ഡാൻസ് കളിച്ചാൽ വല്ല്യ ആളായി എന്നാ വിചാരം.
ഓഹോ.. അത് ശരി.. എങ്കി കേട്ടോ.. ഈ ഗംഗയെ ആൾറെഡി ആൽബത്തിൽ അഭിനയിപ്പിക്കാൻ ആളുകൾ വന്നിരുന്നു.. അവർ കാലു പിടിച്ചപ്പോ ഞാൻ സമ്മതിക്കുകയും ചെയ്തു. നീയിനി എന്നെ ടീവിയിൽ നോക്കിയാ മതി.. കേട്ടോടി അഹങ്കാരി.
ഇനിയും എഴുത്തനം
നിർബന്ധമായിട്ടും തുടരണം…
Thudaranam, adipoly aakunnund.. gangakk kalikal varatte
Super…thudaroo
Superb bro!!!Dhayavaayi adutga part vegam thudaroo bro!!!
Superb ee partum poratte nxt part.
അടിപൊളി, കഥ സൂപ്പർ ആകുന്നുണ്ട്. ഗംഗയും, ടിനുവും, യസ്രിനും, അല്ലിയും എല്ലാരും കലക്കി, ഗംഗ കൽക്കട്ടയിൽ തകർക്കട്ടെ
കൊള്ളാം, പക്ഷെ കളി ഒക്കെ ഒന്ന് വിവരിച്ചു എഴുതു… ഇത് ബുള്ളറ്റ് ട്രെയിൻ പോലെ ആണ് കളി വരുന്ന ഭാഗം… അടുത്ത് ഭാഗം ഉടൻ തന്നെ ഇടണെ…
Venam katta waiting…
Thudaruka support undu