കറുപ്പും ചുവപ്പും കലർന്ന ഷാളും ഇടതു തോളിൽ വിടർത്തിയിട്ടിട്ടുണ്ട് . ആ വേഷത്തിൽ മഞ്ജുസ് കൂടുതൽ സുന്ദരിയും ചെറുപ്പവുമായ പോലെ എനിക്ക് തോന്നി .
പോകുന്ന വഴിയിൽ ഉടനീളം അവള് അധികം ഒന്നും സംസാരിച്ചില്ല. പിള്ളേരൊക്കെ എന്ത് പറയും , ആരേലും കളിയാക്കുമോ എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു അവൾക്ക് . ഭാര്യ ഭർത്താക്കന്മാർ ആയതിനു ശേഷം ഞങ്ങള് കൂടെ പഠിച്ചവരെ ഒകെ ഫേസ് ചെയ്തിട്ടില്ല ! കല്യാണത്തിന് ഒരു നോട്ടം കണ്ടതൊഴിച്ചാൽ അവര് ഞങ്ങളെയും കണ്ടിട്ടില്ല .
“നീ എന്തോന്നാടോ ഈ ആലോചിച്ചു ഇരിക്കുന്നെ ?”
മഞ്ജുസിന്റെ ഇരുത്തം കണ്ടു കാർ ഓടിക്കുന്നതിനിടെ ഞാൻ തിരക്കി .
“ഒന്നും ഇല്ല ..”
മഞ്ജുസ് അതിനു ഒഴുക്കൻ മട്ടിൽ ഒരു മറുപടി നൽകി .
“നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങീത് അല്ലല്ലോ ആ മോന്ത കണ്ടാൽ അറിയാം നിനക്കൊരു സന്തോഷം ഇല്ലെന്നു ”
മഞ്ജുസിന്റെ പാറി പറക്കുന്ന മുടിയിഴകളെ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .
“എനിക്ക് പിള്ളേരെ ഒകെ ഫേസ് ചെയ്യുന്നത് ആലോചിക്കുമ്പോ ഒരു ഇത്….അതുകൊണ്ടാ ..”
മഞ്ജുസ് അതിനു ചെറിയ ഒരു പുഞ്ചിരിയോടെ മറുപടി നൽകി .
“ഒന്ന് പോടോ …നീ ആ പഴയ മഞ്ജു മിസ് ആയിട്ട് നിന്ന മതി ..ഒറ്റയെണ്ണം വാ തുറക്കില്ല ”
ഞാൻ തമാശ പോലെ പറഞ്ഞു ചിരിച്ചു .
“പോടാ ..ഇപ്പൊ അതൊന്നും പറ്റില്ല . ഇങ്ങനെ ആയിരുന്നെങ്കിൽ ഞാൻ നിന്നെ കെട്ടില്ലാരുന്നു ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി . പിന്നെ കാറോടിച്ചുകൊണ്ടിരുന്ന എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു .
“ഹി ഹി…”
അവൾ പറഞ്ഞത് കേട്ട് ഞാൻ പയ്യെ ചിരിച്ചു . പോകും വഴി മഞ്ജുസിന്റെ വീട്ടിലും ഒന്ന് കയറി അമ്മയെയും മുത്തശ്ശിയേയും കണ്ട ശേഷമാണ് ഞങ്ങൾ കോളേജിലേക്ക് തിരിച്ചത് . അങ്ങനെ ഏതാണ്ട് മൂന്നു മൂന്നര മണി ഒകെ ആയപ്പോൾ ഞങ്ങൾ കോളേജിലെത്തി .
ആളുകളൊക്കെ വന്നു തുടങ്ങിയ ടൈം ആയിരുന്നു അത് . കോളേജ് ഗേറ്റ് കടന്നതോടെ തന്നെ പഴയ ഓര്മകളൊക്കെ എന്റെ മനസിലേക്ക് ഒരു സിനിമയെന്ന പോലെ ഓടിയെത്തി . ആൾക്കൂട്ടത്തിലൂടെ ബാഗും തൂക്കി നടന്നു വരുമായിരുന്നു ഞാൻ ..പാർക്കിംഗ് സൈഡിൽ ശ്യാമിനോടും മറ്റു കൂട്ടുകാരോടും കത്തി അടിച്ചു മതിലിൽ കയറി ഇരുന്നു നേരം കളഞ്ഞിരുന്നു നല്ല നിമിഷങ്ങൾ !
അതിനിടക്കെപോഴോ എന്റെ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച മഞ്ജു മിസ് . അവളുടെ പിറകെ നടന്ന സമയങ്ങൾ . കോളേജ് വരാന്തയിൽ അവളുടെ ഒരു നോട്ടം കിട്ടാൻ വേണ്ടി പട്ടി ഷോ കാണിച്ചിരുന്ന സ്ടുടെന്റ്റ് ലൈഫ് ! ക്‌ളാസ് എടുക്കുമ്പോൾ അവളുടെ ശരീര ഭാഗങ്ങൾ കണ്ടു ആസ്വദിച്ചിരുന്നത് ..അവളുടെ തുറിച്ചു നോട്ടങ്ങൾ.. മഞ്ജുസുമായുള്ള ഉടക്ക് ..പിന്നെ ലൈബ്രറിയിൽ ആരും കാണാതെ ഞങ്ങൾ ഒപ്പിച്ചിരുന്ന കുറുമ്പുകൾ …
Ayyo rosamma vannille…..
Ente ponnu aliya athin rosaamma ee college il padichindarnoo
Uff
???