രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

എല്ലാം ഒരു കുളിരണയിക്കുന്ന ഓർമ്മകൾ പോലെ എന്റെ മനസിലേക്ക് തികട്ടി വന്നു . ഒരു നിമിഷം കാറിൽ കണ്ണടച്ച് ഇരുന്നു ഞാൻ മഞ്ജുസിനെ ചെരിഞ്ഞു നോക്കി . അവളുടെ മുഖത്ത് പക്ഷെ പരിഭ്രമം ആണ് .

“നമ്മുടെ ലൈബ്രറി വല്ലാണ്ടെ മിസ് ചെയ്യുന്ന പോലെ …”
ഞാൻ കാറിൽ ഇരുന്നുകൊണ്ട് മഞ്ജുസിന്റെ വലതു കയ്യിൽ എന്റെ ഇടം കൈചേർത്തു .

“ഹ്മ്മ്….”
മഞ്ജുസ് അതിനു പയ്യെ മൂളി .

“എന്ന ഇറങ്ങു ..”
ഞാൻ അവളെ നോക്കി ചിരിച്ചു . ഒന്ന് ശങ്കിച്ചെങ്കിലും മഞ്ജുസ് മടി കൂടാതെ ഇറങ്ങി . പാർക്കിംഗ് സൈഡിൽ കാർ നിർത്തി ഞാനും അവളും സ്വല്പം ഗ്യാപ് ഇട്ടു , എന്നാൽ ചേർന്നുകൊണ്ട് തന്നെ മുന്നോട്ടു നടന്നു .

“എനിക്കെന്തോ പോലെ ..കയ്യും കാലും ഒക്കെ വിറക്കുന്നു ..”
മഞ്ജുസ് നടക്കുന്നതിനിടെ എന്നോടായി പറഞ്ഞു .

“ഒന്ന് പോടോ..”
ഞാൻ അവളുടെ സംസാരം കേട്ട് പയ്യെ ചിരിച്ചു . പിനേൻ അവളുടെ കയ്യിൽ എന്റെ കൈ കോർത്ത് പിടിച്ചു .

“ഒരു ചുക്കും ഇല്ല …നീ ധൈര്യം ആയിട്ട് ഇരി ”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു മുൻപോട്ടു നടന്നു . എത്തിച്ചേർന്നവരൊക്കെ ഹാളിൽ ആയിരിക്കുന്നതുകൊണ്ട് വഴിയിലൊന്നു ആരെയും ഫേസ് ചെയ്യേണ്ടി വന്നില്ല .

പക്ഷെ കോളേജിന് അകത്തേക്ക് കടന്നതും വരാന്തയിൽ നിന്നിരുന്ന ചിലർ [ മൂന്നു നാല് പെൺകുട്ടികൾ ആണ് [ ഞങ്ങളെ കണ്ടു . എന്റെ ക്‌ളാസ് മേറ്റ് ആയിരുന്നെങ്കിൽ കൂടി അവരോടൊന്നും ഞാനത്ര കമ്പനി ആയിരുന്നില്ല . ചുമ്മാ എന്തേലും ചോദിച്ചാൽ മിണ്ടും എന്നല്ലാതെ കോളേജിൽ ഞാൻ അന്തർമുഖൻ ആയിരുന്നു .

അവരെ കണ്ടതും ഞങ്ങളൊന്ന് സ്വിച്ച് ഇട്ടപോലെ നിന്നു.

“ദേ ഡീ മഞ്ജു മിസ് …”
അതിലൊരു പെൺകുട്ടി അടുത്ത് നിന്ന കൊച്ചിനെ തോണ്ടിക്കൊണ്ട് ഞങ്ങളുടെ നേരെ ചൂണ്ടി .

“ഈശ്വര പെട്ടല്ലോ ..”
അവരുടെ നീക്കം കണ്ടു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

അപ്പോഴേക്കും ആ പെൺകുട്ടികൾ ഞങ്ങൾക്ക് നേരെ കൈവീശി കാണിച്ചു . പിന്നെ വരാന്തയിൽ നിന്നും മുറ്റത്തേക്കിറങ്ങി ഞങ്ങൾ നിൽക്കുന്നിടത്തേക്കു വേഗത്തിൽ നടന്നു വന്നു .

“ഹലോ മിസ്സെ..സുഖം അല്ലെ ?”
സ്വാഭാവികമായ കുശലത്തോടെ അവർ ഞങ്ങൾക്കരികിലേക്കെത്തി . ആ പെൺകുട്ടികൾ നടക്കുന്നതിനിടെ എന്നെ ചെറിയൊരു ചിരിയോടെ നോക്കുന്നുണ്ട്. ഒരുമാതിരി ആക്കിയ ചിരിയാണ് !

“ആഹ്..സുഖം ആണ് ..ആതിര അല്ലെ ?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *