മഞ്ജുവിനെ സ്തുതിക്കുന്ന ഭാഗമെത്തിയതും ഹാളിൽ ഒരു കൂട്ടച്ചിരി മുഴങ്ങി ! അത് ചെറിയൊരു ജാള്യതയോടെ അവളും ചിരിയടക്കികൊണ്ട് കേട്ട് നിന്നു . ആ സമയത്തു എല്ലാരും കൂടി എന്നെ ഒന്നിച്ചു തിരിഞ്ഞു നോക്കിയത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസിലാകാത്ത കാര്യമാണ് !
“നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനു മുൻപായി നമുക്ക് രണ്ടു പേരെ ഇവിടെ ആശംസിക്കേണ്ടതുണ്ട് ..”
ചിരി അടങ്ങിയതും സുരേഷ് വീണ്ടും പ്രസംഗിച്ചു തുടങ്ങി . പണി എനിക്കിട്ടു തന്നെയാണ് വരുന്നത് എന്ന് മനസിലായ ഞാൻ അതോടെ മഞ്ജുസിനെ നോക്കി .
“അതെ കൂട്ടുകാരെ ..അത് മറ്റാരുമല്ല ..നമ്മുടെ പ്രിയ സുഹൃത്തു ആയിരുന്ന കവിനും നമ്മുടെ പ്രിയങ്കരിയായ മഞ്ജു മിസ്സും തന്നെയാണ് ”
സുരേഷ് ഒന്ന് കടുപ്പിച്ചു പറഞ്ഞതോടെ ഹാളിൽ കയ്യടിയും ചിരിയുമൊക്കെ മുഴങ്ങി .
“എന്റെ ഓര്മ ശരിയാണെങ്കിൽ ക്‌ളാസിൽ എത്തിയാൽ കീരിയും പാമ്പും പോലെ പെരുമാറിയിരുന്ന കവിനും മഞ്ജു മിസ്സും നമ്മളെ ഒകെ പൊട്ടന്മാരും പൊട്ടികളും ആക്കികൊണ്ട് ഇന്ന് ഭാര്യ ഭർത്താക്കമാർ ആണ് . നമ്മളെ വിഡ്ഢികളാക്കി പ്രണയിച്ചു നടന്ന ആ മഹാനും മഹതിക്കും ഈയവസരത്തിൽ നമ്മുടെ വക ഒരു ചെറിയ ഉപഹാരം സമ്മാനിക്കുന്നു ..”
സുരേഷ് പറഞ്ഞു നിർത്തിക്കൊണ്ട് എന്നെയും മഞ്ജുസിനെയും മാറി മാറി നോക്കി .
“കവിനെ ..മിസ്സെ …കേറി പോരെ …”
മൈക്ക് പൊത്തിപിടിച്ചുകൊണ്ട് സുരേഷ് ഞങ്ങളോടായി പറഞ്ഞു . പക്ഷെ നാണക്കേടും ചമ്മലും കാരണം ഞാൻ പിൻവലിഞ്ഞു . പക്ഷെ ശ്യാമും ഫ്രെണ്ട്സുമുണ്ടോ വിടുന്നു..അവന്മാര് ഉന്തിതള്ളി എന്നെ പറഞ്ഞയച്ചു .
“ഹാഹ് ..ചെല്ലെടെ ..ചെല്ല്”
ശ്യാം എന്നെ ഉന്തിക്കൊണ്ട് പറഞ്ഞു .
“മടിച്ചു നിക്കാതെ കടന്നു വരൂ കവിൻ….”
“മഞ്ജു മിസ് ..പ്ലീസ് കം …നാണമൊക്കെ കളയൂ ..”
സുരേഷ് മൈക്കിലൂടെ തന്നെ വിളിച്ചു പറഞ്ഞു . അതോടെ ഹാളിൽ കൂട്ടച്ചിരി മുഴങ്ങി .
അതോടെ മഞ്ജുവിന് അടുത്ത് നിന്ന മായേച്ചിയും അവളെ നിർബന്ധിച്ചു .
“ചെല്ലെടി പെണ്ണെ ..കല്യാണം കഴിച്ചപ്പോ ഇല്ലാതിരുന്ന നാണം ഇപ്പൊ എന്തിനാ ..”
മായേച്ചി കാര്യമായി തന്നെ പറഞ്ഞു .
“ശേ എന്നാലും….”
മഞ്ജു പിന്നെയും ബലം പിടിച്ചു .
“ഒരെന്നാലും ഇല്ല..ഒന്ന് പോടീ ”
മായേച്ചി അവളെ പിടിച്ചു മുന്നോട്ടു തള്ളിക്കൊണ്ട് കണ്ണുരുട്ടി .
“ആഹ്…അങ്ങനെ പോരട്ടെ ….”
ആ നീക്കം കണ്ടതും സുരേഷ് സ്റ്റേജിൽ നിന്നു ചിരിയോടെ പറഞ്ഞു.
“അപ്പ് അപ്പ്..മഞ്ജു മിസ് …”
അതോടെ കയ്യടികളോടെ അവൾക്കു വേണ്ടിയുള്ള ആർപ്പു വിളികളും തുടങ്ങി . കൂട്ടത്തിൽ എനിക്കും കിട്ടി ! അതൊക്കെ കൂടി ആയപ്പോൾ എനിക്ക് തന്നെ വരേണ്ടിയിരുന്നില്ല എന്നായി ! പിന്നല്ലേ മഞ്ജുസിന്റെ കാര്യം .
അവള് എന്തോ കുറ്റം ചെയ്ത കുട്ടിയെ പോലെ കൈവിരലുകൾ തമ്മിൽ പിണച്ചു ചുറ്റും പരിഭ്രമത്തോടെ നോക്കി , ഒരു കൃത്രിമ ചിരിയും ചുണ്ടിൽ വരുത്തിക്കൊണ്ട് ആരവങ്ങൾക്കിടയിലൂടെ മുന്നോട്ടു നടന്നു .
ഒരു സൈഡിൽ നിന്നിരുന്ന ഞാനും അതിനിടയിലൂടെ പണിപ്പെട്ടു സ്റ്റേജിനു അടുത്തേക്ക് നീങ്ങി .ഒടുക്കം ഞങ്ങള് എങ്ങനെയൊക്കെയോ ഒരുമിച്ചു സ്റ്റേജിൽ എത്തി . തീർത്തും അപരിചിതരെ പോലെയാണ് ഞങ്ങൾ ആ സമയം അവിടെ നിന്നത് . എനിക്ക് അവളെയും അവൾക്ക് എന്നെയും നോക്കാൻ തന്നെ ചെറിയ ചമ്മല് തോന്നി .
Ayyo rosamma vannille…..
Ente ponnu aliya athin rosaamma ee college il padichindarnoo
Uff
???