അജീഷ് സാർ പറഞ്ഞു അവസാനിപ്പിച്ചതോടെ ഹാളിൽ വീണ്ടും കയ്യടികൾ മുഴങ്ങി . പിന്നെ ഞങ്ങൾക്കുള്ള ഗിഫ്റ്റും പുള്ളി സമ്മാനിച്ചു . പര്സപരം പുണർന്നു നിൽക്കുന്ന പ്രണയ ജോഡികളുടെ ശിൽപം ആണ് അവർ ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ചത് .
“സുഹൃത്തുക്കളെ ..ഇനി എല്ലാവരും ഒന്ന് സ്റ്റേജിലേക്ക് വരണം..ഒരു കേക്ക് കട്ടിങ് കൂടി ബാക്കിയുണ്ട് ”
സുരേഷ് വീണ്ടും മൈക്കിലൂടെവിളിച്ചു പറഞ്ഞു . അതോടെ സ്റ്റേജിലെ ടേബിളിൽ വെച്ചിരുന്ന കേക്കിന്റെ ബോക്സ് തുറക്കെപ്പെട്ടു .
“ബെസ്റ് വിഷസ് ഡിയർ മഞ്ജു മിസ് ആൻഡ് കവി ..ലോങ്ങ് ലൈവ് ”
അത്രയുമായിരുന്നു ആ കേക്കിലെ കാപ്‌ഷൻ !
പിന്നെ എല്ലാവരും ഞങ്ങൾക്കൊപ്പം കൂടി നിന്നതോടെ മഞ്ജുവും ഞാനും ചേർന്ന് കേക്ക് മുറിച്ചു . ആദ്യത്തെ പീസ് അവന്മാര് ഞങ്ങളെകൊണ്ട് തന്നെ പര്സപരം അങ്ങോട്ടും ഇങ്ങോട്ടും കഴിപ്പിച്ചു . പിന്നെ കുറച്ചെടുത്തു എന്റെയും മഞ്ജുസിന്റെയും കവിളിൽ തേച്ചു .
പിന്നെയൊക്കെ അവര് തന്നെ മുറിച്ചു പങ്കിട്ടെടുത്തു . ആ സമയത്തു ഞാനും മഞ്ജുവും ചെറിയ ചമ്മലോടെ ഒന്ന് പിന്നാക്കം മാറി .
“മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി ..സമാധാനം ആയല്ലോ ”
എന്റെ കാലിൽ ചവിട്ടികൊണ്ട് മഞ്ജുസ് പല്ലിറുമ്മി .
“ആഹ്….എടി എനിക്കും ഉണ്ട് ഈ പറഞ്ഞതൊക്കെ…”
ഞാൻ വേദന എടുത്ത പോലെ അവളെ നോക്കി ചിണുങ്ങി .
“സത്യം പറ നീ ഇത് പറഞ്ഞു ചെയ്യിച്ചതാണോ ?”
മഞ്ജുസ് എന്ന് സംശയത്തോടെ നോക്കി .
“ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ട്ടോ..”
അവളുടെ കോപ്പിലെ സംശയം കേട്ട് എനിക്ക് ദേഷ്യം വന്നു . അപ്പോഴേക്കും മായേച്ചി ഞങ്ങളുടെ അടുത്തെത്തി .
“സന്തോഷം ആയിക്കാണും അല്ലെ ?”
മായേച്ചി അർഥം വെച്ച് തന്നെ ഞങ്ങളെ നോക്കി .
“പിന്നെ..ഒരുപാട്..തൃപ്തി ആയി ..”
മഞ്ജുസ് അതെ രീതിയിൽ അതിനുള്ള മറുപടിയും നൽകി .
“ഹി ഹി…”
മായേച്ചി അതുകേട്ടു പയ്യെ ചിരിച്ചു .
Ayyo rosamma vannille…..
Ente ponnu aliya athin rosaamma ee college il padichindarnoo
Uff
???