രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram] 1278

അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു .”ആഹ്..ആയി ..നീ ഇളിക്കാതെ കാര്യം പറയെടാ ..”
മഞ്ജുസ് വീണ്ടും ദേഷ്യപ്പെട്ടു .

“ഓക്കേ പറയാം …എനിക്കൊരു കുഴപ്പവും ഇല്ല …”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“എടി മഞ്ജു വാര്യരെ ..നിന്നേം കൂട്ടി ഷോപ്പിംഗിനു പോയാൽ അത് തീരാൻ ഒരു കൊല്ലം പിടിക്കും ..പിന്നെ എങ്ങനെയാ നിന്നേം കൂട്ടി പോവാ ? ബാക്കിയുള്ളവന് ബോറടിക്കും എന്ന ചിന്ത എങ്കിലും വേണ്ടേ ? ”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . അതിനു അവളൊന്നും മിണ്ടിയില്ല . സംഗതി സത്യം ആവുമ്പോൾ കക്ഷിയുടെ വോയിസ് പൊങ്ങില്ല …

“അത് മാത്രോ …ഷോപ്പിംഗിനു പോകുമ്പോ ഒരു ലിസ്റ്റ് ഉണ്ടാക്കി വെക്കും…എന്നിട്ട് അതിലുള്ള എന്തേലും സാധനം നീ വാങ്ങുമോ ? അത് പോട്ടെ ..ഇനി ഫുഡ് കഴിക്കാൻ പോയാലോ..അപ്പോഴും നിനക്ക് നൂറു ഇഷ്യൂ ആണ് ..”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .

“എന്ത് ഇഷ്യൂ ? പോടാ ..”
ഇത്തവണ സ്വല്പം ജാള്യതയോടെ മഞ്ജുസ് നഖം കടിച്ചു ഇരുന്നു .

“ഒന്നും ഇല്ലല്ലേ ? ശോ..അതെനിക് പറ്റില്ല വയറിനു പിടിക്കില്ല…അയ്യോ അത് വേണ്ട ആകെ വെജിറ്റബിൾ ആണ് ..ശോ ഇതൊക്കെ സ്ഥിരം വീട്ടിൽ കഴിക്കുന്നതല്ലേ ..എനിക്ക് വേണ്ട ഇതൊന്നും…”
ഞാൻ മഞ്ജുസിന്റെ സ്റ്റൈലിൽ ആ ഡയലോഗുകൾ ഓക്കേ അഭിനയിച്ചു കാണിച്ചു അവളെ നോക്കി . അവൾ അതെല്ലാം കണ്ടു പയ്യെ ചിരിച്ചു നഖം കടിച്ചു ഇരുന്നു .

“ഇതൊക്കെ പിന്നെ ഞാൻ പറഞ്ഞതാണോടീ ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .അതിനും കക്ഷിക്ക് മിണ്ടാട്ടം ഇല്ല .

“പിന്നെ എവിടെ എങ്കിലും കറങ്ങാൻ പോവാമെന്നു വിചാരിച്ചാൽ ഞാൻ വാലുപോലെ നിന്റെ കൂടെ നടക്കണം …ഇതൊക്കെ എന്ത് കഷ്ടമാണെന്നു നോക്കണേ ..ഒരു കല്യാണം കഴിച്ചെന്നു വെച്ചിട്ട് ഇങ്ങനെ പരീക്ഷിക്കണോ ?”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി .

“കവിൻ ..മതി..ഞാൻ ഒന്നും പറഞ്ഞില്ല പോരെ…”
എന്റെ ഡയലോഗടി കേട്ട് മനം മടുത്തെന്നോണം മഞ്ജുസ് പിണങ്ങി .

“ഓ …എന്തേലും പറഞ്ഞാൽ അപ്പൊ തെറ്റിക്കോളും..നിന്റെ വയസ് എത്രയാടി ?”
അവളുടെ ചിണുക്കം നോക്കി ഞാൻ ചിരിച്ചു .

“സ്വീറ്റ് സെവന്റീൻ ..”
അതിനു മഞ്ജുസ് ചിരിച്ചുകൊണ്ട് ഒരു മറുപടി നൽകി .

“ഹോ…കിളവിടെ ഒരു പൂതി ..”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് ചിരിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. Ayyo rosamma vannille…..

    1. Ente ponnu aliya athin rosaamma ee college il padichindarnoo
      Uff

      1. ചിത്ര ഗുപ്തൻ

        ???

Leave a Reply

Your email address will not be published. Required fields are marked *