രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram] 1192

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

Rathishalabhangal Life is Beautiful 12 | Author : Sagar Kottapuram |

Previous Part

 

ഏറ്റവും അവസാനമായാണ് ഞാനും മഞ്ജുവും ശ്യാമും  മായേച്ചിയും മടങ്ങിയത് . അന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചു പോകാതെ എന്റെ വീട്ടിൽ തങ്ങി അതിനടുത്ത ദിവസം മടങ്ങാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ . മഞ്ജുസ് കൂടെ വന്നില്ലെങ്കിലും കൊഴപ്പമില്ല എന്ന് ഞാൻ തമാശക്ക് പറഞ്ഞതും അവളെന്റെ വയറിനിട്ടു കുത്തുവെച്ചു തന്നു !മായേച്ചി അവളുടെ സ്‌കൂട്ടറിൽ ആണ് വന്നത് . ശ്യാം സ്വന്തം ബൈക്കിലും . അതുകൊണ്ട് നേരം കളയാതെ ഞങ്ങളോട് യാത്ര പറഞ്ഞു അവര് മടങ്ങി . മായേച്ചിക്ക് വിവേകേട്ടന്റെ മെസ്സേജ്ഉം ഇടയ്ക്കിടെ വന്നു തുടങ്ങിയതോടെ അവൾക്കു നിൽക്ക കളി ഇല്ലാതായി  . ഭാവി വരന്റെ പ്രണയ സല്ലാപങ്ങൾക്കു നിന്ന് കൊടുക്കണമല്ലോ !

ആ സമയത്താണ് കാറിൽ കയറി ഇരുന്നുകൊണ്ട് ഞങ്ങൾ എന്ത് വേണമെന്ന് പരസ്‍പരം ആലോചിച്ചത് . മഞ്ജുസ് ആണ് ഇത്തവണ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നത് . എല്ലാവരും പോയതോടെ ഞങ്ങൾ മാത്രം അവിടെ ഒറ്റക്കായി !

“ശോ..ഇങ്ങനെ ഞാൻ ലൈഫിൽ നാണം കെട്ടിട്ടില്ല ഡാ ..”
സ്റ്റീയറിങ്ങിലേക്ക് മുഖം ചേർത്തുവെച്ചു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഞാനും …”
അവളുടെ കിടത്തം കണ്ടു ഞാനും പയ്യെ തട്ടിവിട്ടു . അതോടെ കക്ഷി  എന്നെ തുറിച്ചൊന്നു നോക്കി .

“നീ എന്താ ഡീ ഇങ്ങനെ നോക്കുന്നെ ? എനിക്കും അത്യവശ്യം നാണവും മാനവും ഒക്കെ ഉണ്ട് ”
ഞാനവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“ഓഹ്..അത് പുതിയ അറിവാണല്ലോ ”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു .

“ആഹ്..ആണെങ്കിൽ നന്നായി . നിനക്കു അല്ലേലും സ്വന്തം കാര്യം മാത്രമേ ഉള്ളു . ”
അവളുടെ ദേഷ്യം കണ്ടു ഞാൻ പുച്ഛത്തോടെ തട്ടിവിട്ടു .

“ആഹ്..ഇനി അത് പറഞ്ഞോ . അല്ലേലും അവസാനം എന്റെ നെഞ്ചത്തേക്കാണല്ലോ വരവ് ”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് കണ്ണുരുട്ടി .

“പിന്നെ ദേഷ്യം വരില്ലേ..ഏതു നേരത്തും ഒരുമാതിരി മനുഷ്യനെ കളിയാക്കുന്ന പോലത്തെ സംസാരം ആണ് ”
ഞാൻ ഒരു പരിഭവം പോലെ പറഞ്ഞു .

“ഹ്മ്മ്…ബെസ്റ്റ് പാർട്ടിയാ ഈ പറയുന്നത് .”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് സ്വയം ചിരിച്ചു .p

“എന്തായാലും ഇമ്മാതിരി പരിപാടിക്ക് ഇനി ഞാനില്ല മോനെ . ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്നായി . ഹോ.ഒരു കല്യാണം കഴിച്ചെന്നു വെച്ച് ഇങ്ങനെ ഉണ്ടോ ആള്ക്കാര് ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു കാർ ഓണാക്കി .

“സ്റ്റുഡന്റിനെ കല്യാണം കഴിച്ചാൽ അങ്ങനെ ഒക്കെ ഉണ്ടാകും ”
ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

103 Comments

Add a Comment
  1. Manju kavin love story pwolichu

  2. Machanne kathirikkan vayya

  3. Superb broo oru rakshyum illaa

  4. നാടോടി

    വായിച്ചു തീർന്നത് അറിഞ്ഞില്ല.ഇങ്ങിനെ വേണം ഒരു കുടുംബം. സാഗർ താൻ ഒരു സംഭവം ആണെടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. Nice ?????????????????ഇത്തിരി late ആയി പോയി അല്ലേ

  6. Beena. P(ബീന മിസ്സ്‌)

    സാഗർ,
    മുൻ ഭാഗവും ഈ ഭാഗവും വായിച്ചിട്ട് ഇല്ല ഓൺലൈൻ ക്ലാസ്സ്‌ തിരക്ക് കാരണമാണ് അഭിപ്രായം പറയാം സാഗർ.
    ബീന മിസ്സ്‌.

  7. കിച്ചു

    ??❤

  8. സാഗർ സാറെ ?
    കവിനെയും മഞ്ജുവിനെയും അവരുടെ പിണക്കവും ഇണക്കവും ഒക്കെ ഇഷ്ടമാണെങ്കിലും ഇപ്പോ എനിക്ക് റോസ്സ്മോളെയാണ് ജീവൻ ?…
    എനിക്കും അതുപോലൊരു മോള് വേണമെന്ന ആഗ്രഹം….
    റോസ്സ് മോളെ ഒരുപാട് ഇഷ്ട്ടമാ….

    1. Athulan, ente krishna adutha divasam pratheekshikkamo?
      Kathirikkunnu.
      I’m addicted ?

  9. അപ്പൂട്ടൻ

    എന്താഫീൽ… ഇതിപ്പോൾ ഇത് വായിച്ച് തുടങ്ങിയതിനുശേഷം ഭാര്യയോട് നല്ലൊരു പ്രണയം വീണ്ടും തുടങ്ങി. അത്രയ്ക്ക് മനോഹരമാണ് ഇതിലെ ഓരോ വരികളും. പിന്നെ ഈ പ്രാവശ്യം രണ്ടുദിവസം ലേറ്റായി അതിൽ ഒരു വിഷമം തോന്നി. പ്രതീക്ഷ തെറ്റിക്കാതെ അതിഗംഭീരമായി അടുത്ത് എപ്പിസോഡ് വായിക്കുവാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷം

  10. രാജുമോൻ

    ങ്ങള് ഒരു സംഭവം തന്നെയാ ..

  11. നൻപാ..
    തകർപ്പൻ ഭാഗം ആരുന്നു ഒരു രക്ഷേം ഇല്ല
    വീഡിയോ കാൾ ഒക്കെ പൊളി മാരകം,
    എപ്പോളും പറയാറുള്ളത്പോലെ നിങ്ങ ലെജൻഡ് ആണ് ബ്രോ കിടിലം എഴുത്ത്.
    കഴിഞ്ഞ രണ്ട് പാർട്ടിൽ മനപൂർവമുള്ള വലിച്ചുനീട്ടൽ പോലെ ഒരു തോന്നൽ വന്നാരുന്നു, ഗെറ്റ് ടുഗെദർ വന്നതോടെ അത് മാറി പഴയ വൈബിലേക്ക് തന്നെ തിരിച്ചെത്തി.
    പിന്നെ എനിക്കും ഉണ്ടൊരു ആഗ്രഹം, മഞ്ജുസും കവിനും പിള്ളേരും കൂടെ മഞ്ജുസിന്റെ വീട്ടിൽ രണ്ട് ദിവസം നിക്കാൻ പോട്ടെ,അവിടെ വെച്ച് മഞ്ജുസ് പിള്ളാരെ അടിക്കുകയോ അങ്ങനെ എന്തേലും ഒരു കാരണം ഉണ്ടായി കവി മഞ്ജുസിനിട്ട് ഒന്ന് പൊട്ടികട്ടെ for the first time, വേണേൽ last timum ആയിക്കോട്ടെ.കവിളിൽ പാട് കണ്ട് എല്ലാർക്കും മനസിലാവട്ടെ,അതേ തുടർന്നുള്ള പിണക്കവും സംഭവങ്ങളും ഒക്കെ ആവുമ്പോ നൈസ് ആവുന്ന് ഒരു തോന്നൽ.ഒരാഗ്രഹം, മച്ചാൻ എഴുതുമ്പോ ഇത് വേറെ ലെവൽ ആകും.
    കഥക്ക് പറ്റുലന്ന് തോന്നുന്നുണ്ടേൽ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല മച്ചാൻ ഒന്നും കെട്ടിട്ടുമില്ല.
    ഇനി സ്ഥിരം ഡയലോഗ്, അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
    All the best bro.

  12. പ്രൊഫസർ

    വെറും കമ്പിയിൽ തുടങ്ങി അതിൽ പ്രണയം കടന്നുവന്നു. പ്രേമത്തോടൊപ്പം ഉള്ള കാമം ആയി, പിന്നെ കാമവും പ്രേമവും ഒന്നായി… അവർ 2ഉടലും 1ഉയിരും ആയി അവരിൽ നിന്നും 2ഉയിരുകൾ കൂടി ഉണ്ടായി… കവിനും മഞ്ജുവും ഒരു കഥയിലെ 2കഥാപാത്രങ്ങൾ ആണെന്ന് ഉൾകൊള്ളാൻ പറ്റാത്ത അവസ്ഥയിലേക്ക് വായനക്കാരെ എത്തിച്ചിരിക്കുന്നു അതാണ്‌ ഇപ്പോഴും ഈ കഥക്കുള്ള ആരാധകർ ഓരോ പാർട്ടിന് വേണ്ടിയും കാത്തിരിക്കുന്നത്,
    എനിക്ക് തോന്നുന്നില്ല വേറൊരു കഥയും ക്ലൈമാക്സ്‌ അവസാനിച്ചതിന് ശേഷവും കഥാപാത്രങ്ങളുടെ ജീവിതം വായിക്കാൻ വേണ്ടി മാത്രം ഇത്രയും ആളുകൾ കാത്തിരിക്കും എന്ന്
    YOU SHOULD BE PROUD OF YOURSELF BRO
    ♥️പ്രൊഫസർ ♥️

    1. പറഞ്ഞത് പച്ച ആയ സത്യം. അതാണ് ഓരോ പേരും ഇതിനു വേണ്ടി കാത്തിരിക്കുന്നത്

      1. പ്രൊഫസ്സർ

        കമ്പിക്കുട്ടനിൽ ലോഗിൻ ചെയ്യാൻ എന്തേലും വഴിയുണ്ടോ

        1. എന്തെ ചോദിച്ചത്

        2. എല്ലാവരും ചോദിക്കുന്നു അതിൽ ലോഗിൻ ചെയ്യാൻ ന്താ ചെയ്യ എന്ന് .
          അതിൽ ലോഗിൻ ചെയ്താൽ ന്താ ഇതിൽ നിന്നും ഉള്ള വെത്യാസം അറിയാത്തതു കൊണ്ട് ചോദിക്കുകയാണ് അറിയുന്നവർ ഒന്ന് പറയോ

          1. പ്രൊഫസ്സർ

            ഒന്നൂല്ല വെറുതെ, എനിക്കിവിടെ കുറെ കുറെ സുഹൃത്തുക്കളെ കിട്ടും എന്ന് തോന്നുന്നു, കമ്പി കഥകൾ വായിക്കുന്നവരെ മോശമായി കാണുകയും porn movie കാണുന്നവരെ മോശമായി കാണുകയും ചെയ്യാത്ത ഒരു community ഇവിടുണ്ട് അവരുടെ friendship ഞാൻ ആഗ്രഹിക്കുന്നു, ഇവിടെ സ്ത്രീകളെ പോലും ഒരേ മൈൻഡഡ് ആയാണ് കാണുന്നത് i like that ഇവിടെ തുടക്ക കാലത്ത് കുറച്ചു ഞരമ്പ് രോഗികൾ ഉണ്ടായിരുന്നു ഇപ്പൊ ഉണ്ടെന്നു തോന്നുന്നില്ല, ഞാൻ അങ്ങനെയുള്ള ആളുകളുടെ ഫ്രണ്ട്ഷിപ് അതിയായി ആഗ്രഹിക്കുന്നു, ഇപ്പൊ ഇവിടെ നമ്മുടെ സ്മിത ചേച്ചി ഉണ്ട് അവരുടെ കമന്റ്‌ ബോക്സിൽ ഒരിക്കലും ഒരു അശ്ലീല കമന്റ്‌ ഞാൻ കണ്ടിട്ടില്ല അതാണ്‌ ഇവിടുത്തെ വായനക്കാരുടെ തമ്മിൽ ഉള്ള ബഹുമാനം,

          2. നിങ്ങൾ പറഞ്ഞു കാര്യങ്ങൾ ശരിതന്നെ .പക്ഷേ ലോഗിൻ ചെയ്താലും ഇത് പോലെ തന്നെ അല്ലെ അത് ആണ് മനസിലാവാത്തത് അതെ അവിടെ വേറെ ഒരു പ്ലാറ്റ്ഫോം ഉണ്ടോ

  13. As usual another fabulous episode.

  14. Than katta mohanlal fanaanalle

    1. Life is buetiful
      sagar kottappuram-ayal kadha eyethukayaan?

  15. Evide aayirunnu bro? any problems?

  16. Super adutha part vegam idane please

  17. സാഗർ ബായ് എങ്ങനെ മറുപടി തരണം എന്ന് അറിയില്ല ഒരു കുടുംബം എങ്ങനെ ഒക്കെ ആയിരിക്കണം എന്നൊക്കെ വർണനയോടെ തന്നെ എഴുതി അതിനേക്കാൾ ഉപരി മനസിൽ തങ്ങി നിൽക്കുന്ന പ്രണയം. എന്തൊക്കെ ആയാലും മഞ്ജുസും കവിക്കും തുല്യം അവർ മാത്രം അതെ പറയാൻ പറ്റു. അവരുടെ ഇടയിൽ ഉള്ള പൊന്നൂസ് ആയിക്കോട്ടെ ആദി ആയിക്കോട്ടെ അവരെ ജീവിതം എത്ര മനോഹരം ആയി തന്നെ പോയി കൊണ്ട് ഇരിക്കുന്നു അതെല്ലാം ജീവൻ ഉള്ള കാലം വരെ മനസിൽ നിന്നും മായാതെ അവിടെ നിക്കും അതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് താങ്കളോട് ആണ് ഇങ്ങനെ നമ്മളെ ഓരോ പേരെയും മനസു നിറഞ്ഞു കൊണ്ട് ഉള്ള തൂലികയിൽ നിന്നും പിറന്ന കവിയും മഞ്ജുസും കൊണ്ട് തന്നെ …. കാത്തിരിക്കൂന്നു ഇനി വരുന്ന ഓരോ ഭാഗവും

    എന്ന് സ്നേഹത്തോടെ
    യദു ?

  18. I’m proud of you man . awesome

  19. ഒന്നും പറയാനില്ല സാഗർ. ഓരോ ഭാഗവും ഒന്നിനൊന്നു mikachathu. വായിച്ചിട്ട് മതിയാകുന്നില്ല. പെട്ടന്ന് പെട്ടന്ന് അടുത്ത ഭാഗങ്ങൾ കിട്ടിയാൽ നന്നായിരുന്നു.

  20. Nothing to say

  21. Powli next part late akalle

  22. തൃശ്ശൂർക്കാരൻ

    ബ്രോ എജ്ജാതി feeling ????
    Video call ഒരു രക്ഷയുമില്ല ???
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️waiting….

    1. Powli next part late akkalle

  23. Adipolo ithavanayum kalaki

  24. ഇത്തവണയും നന്നായിട്ടുണ്ട്

    1. Super next part vegam idane please

  25. അർജുനൻ പിള്ള

    2nd

  26. കുട്ടാപ്പി

    1 st

Leave a Reply

Your email address will not be published. Required fields are marked *