രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

പിന്നെ പിള്ളേരുടെ മൊട്ട അടിക്കാൻ വേണ്ടി നല്ലൊരു സ്ഥലം നോക്കി നടന്നു .

അങ്ങനെ അടിവാരത്തു തന്നെയുള്ള ഒരു സെറ്റപ്പ് കണ്ടുപിടിച്ചു . ഒരു ഹാൾ ആണ് . അതിൽ കുറെ ബർബർമാർ ഇരിപ്പുണ്ട് . പൈസ കെട്ടി രസീത് ആക്കിയാൽ പിന്നെ അതിൽ ഏതെങ്കിലും ഒരാളുടെ അടുത്ത് പോയാൽ മതി .

എന്തായാലും പൈസ ഒകെ കൊടുത്തു ഞങ്ങൾ അതിനുള്ളിൽ കയറി . അത്യാവശ്യം തിരക്കുണ്ട്. കൊച്ചു കുട്ടികളും വലിയവരും സ്ത്രീകളും ഒകെ അവിടെ മൊട്ടയടിക്കാൻ ഇരിക്കുന്നുണ്ട് . മോള് പതിവുപോലെ എന്റെ ഒക്കത്തു തന്നെയാണ് അള്ളിപിടിച് ഇരിക്കുന്നത് . അവള് ഞാൻ കൂടെ ഉണ്ടേൽ പിന്നെ വേറെ ആരുടേം അടുത്ത് പോകാൻ കൂട്ടാക്കില്ല .

ആദിയെ എടുത്തിരിക്കുന്നത് മഞ്ജുസിന്റെ അച്ഛൻ ആണ് . പക്ഷെ മൊട്ട അടിക്കുമ്പോ അവൻ സീൻ ആക്കുമോ എന്ന പേടി എനിക്കും മഞ്ജുസിനും ഒക്കെ ഉണ്ട് . റോസിമോള് അങ്ങനെ കരയുന്നത് തന്നെ കുറവാണ് . എവിടെ എങ്കിലും തട്ടിമറിഞ്ഞു വീണു ദേഹം വേദനിച്ചാൽ മാത്രമേ അവള് കരയൂ..അല്ലെങ്കിൽ പിന്നെ മഞ്ജുസിന്റെ കയ്യിന്നു രണ്ടെണ്ണം കിട്ടണം ! ഒരിടക്ക് അവള് ആൻസർ ഷീറ്റ് നോക്കുന്ന നേരത്തു പെണ്ണ് ചെന്ന് ബഹളം വെച്ച് പേപ്പർ എടുത്തു എറിഞ്ഞു . അതിനു മഞ്ജുസിന്റെ കയ്യിന്നു അപ്പൊത്തന്നെ ഒരെണ്ണം കിട്ടി ! നല്ല കരച്ചിൽ ആയിരുന്നു …

ഞാനും മഞ്ജുസും അവളുടെ അച്ഛനും മാത്രമേ ഹാളിനു ഉള്ളിൽ കയറിയുള്ളു . ബാക്കിയുള്ളവരൊക്കെ പുറത്തു തന്നെ നിന്നു . എല്ലാവരും കൂടി കേറിയാൽ അതിനകത്തും തിരക്ക് കൂടും . എന്തായാലും അതിനു ഉള്ളിൽ കയറിയതോടെ രണ്ടും സൈലന്റ് ആണ് . ആളുകൾ മൊട്ട അടിക്കുന്നത് കണ്ടു റോസിമോള് എന്നെ നോക്കി പുരികം ചുളിച്ചു . ആദി ആണേൽ ഇതെന്ത് ലോകം ആണെന്ന മട്ടിൽ ചുറ്റിനും കണ്ണോടിക്കുന്നുണ്ട് .

“എന്താടി പൊന്നൂസേ ?”
പെണ്ണിന്റെ നോട്ടം കണ്ടു ഞാൻ ചിരിച്ചു . അതോടെ അവള് എന്റെ തോളിലേക്ക് ചാഞ്ഞു . ഇനി എവിടേക്കും ഇല്ലെന്നു സാരം . അവൾക്ക് കാര്യം ഏതാണ്ട് പിടികിട്ടിയ മട്ടുണ്ട് !

“ഹി ഹി ..എന്നെ പിടിച്ചിട്ട് കാര്യല്ലെടി പൊന്നുസെ …”
ഞാൻ അവളുടെ പുറത്തു തട്ടി ചിരിച്ചു .
പിന്നെ അവളുടെ കവിളിൽ മുത്തികൊണ്ട് മഞ്ജുസിനെ നോക്കി .

“ചെക്കൻ കരയോ ?”
ഞാൻ ചോദ്യ ഭാവത്തിൽ പുരികം ഇളക്കി .

“ആഹ്…എനിക്കറിഞ്ഞൂടാ ..”
മഞ്ജുസ് കൈമലർത്തി ചിരിച്ചു .

“എന്തായാലും നീ കൂടെ അടുത്ത് നിന്നോ ..അല്ലെങ്കിൽ പ്രെശ്നം ആകും ..അടങ്ങി ഇരുന്നില്ലെങ്കിൽ ഇതിപ്പോ ഒന്നും തീരില്ല ”
ഞാൻ ഗൗരവമായിട്ട് തന്നെ പറഞ്ഞു . അതോടെ മഞ്ജുസ് അവളുടെ അച്ഛന്റെ അടുത്തേക്ക് നീങ്ങി ആദിയുടെ കവിളിൽ നുള്ളിവലിച്ചുകൊണ്ട് ചിണുങ്ങി .

“അപ്പൂസേ …മൊട്ട അടിക്കണ്ടേ മ്മക്ക് ”
അവള് അവനെ നോക്കി ചിരിച്ചു അവന്റെ തലയിൽ കൈകൊണ്ട് ഉഴിഞ്ഞു .

“മോൻ കരയോ ഡീ മോളെ ?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *