രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

ആദിയെ ഒന്ന് കുലുക്കികൊണ്ട് മഞ്ജുസിന്റെ അച്ഛനും ചിരിയോടെ തിരക്കി .”ഏയ് …അവൻ നല്ല കുട്ടി അല്ലെ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് ആദിയുടെ കവിളിൽ തട്ടി .

സംസാരിച്ചു നിക്കുന്ന ഞങ്ങളെ അതോടെ തല മുണ്ഡനം ചെയ്യുന്നവരും ക്ഷണിക്കാൻ തുടങ്ങി .

“വാങ്ക സാർ …വാങ്കോ ..ഉക്കാറുങ്കോ..”
മഞ്ജുസിന്റെ അച്ഛനെ നോക്കി ഞങ്ങളുടെ മുൻപിൽ ഇരുന്ന ഒരു ബാർബർ പറഞ്ഞു . അതോടെ ഞങ്ങൾ അയാളുടെ അടുത്തേക്ക് നീങ്ങി . പുള്ളി സ്വല്പം പൊക്കമുള്ള ഒരു പീഠം പോലത്തെ പലകയിൽ ആണ് ഇരിക്കുന്നത് . പുള്ളിയുടെ മുൻപിൽ ആയി മറ്റൊരു പലക കൂടി ഉണ്ട് . അതിലാണ് മൊട്ട അടിക്കേണ്ട ആൾ ഇരിക്കേണ്ടത് . കൊച്ചു പിള്ളേർ ആകുമ്പോ ഒപ്പമുള്ള ആൾ അവരെ മടിയിൽ വെച്ചുകൊണ്ട് അതിൽ ഇരിക്കാം .

“ധൈര്യമാ വാങ്കോ സാർ …മൊട്ട യാര്ക്കു..കൊളന്തക്കാ ?”
പുള്ളി ഞങ്ങളെ നോക്കി അന്വേഷിച്ചു .

“ആമാ ..ആമാ ..”
അതിനു മഞ്ജുസിന്റെ അച്ഛൻ ഗൗരവത്തിൽ മറുപടി പറഞ്ഞു .പിന്നെ ആദികുട്ടനെയും എടുത്തുകൊണ്ട് അയാളുടെ മുൻപിൽ ചെന്നിരുന്നു .

“ഉങ്ക കൊളന്തയാ?”
മഞ്ജുസിനെ നോക്കി അയാൾ വീണ്ടും തിരക്കി . അതിനു അവള് ചിരിയോടെ തലയാട്ടി .പിന്നെ റോസിമോളെ എടുത്തു നിൽക്കുന്ന എന്നെയും ഒന്ന് ശ്രദ്ധിച്ചു .

“ഇത് യാര് ഉങ്ക തമ്പിയാ?”
എന്നെ നോക്കി അയാൾ മഞ്ജുസിനോട് ചോദിച്ചു . അതുകേട്ടതോടെ ഞാൻ ഒന്ന് പൊട്ടിചിരിച്ചുകൊണ്ട് അവളെ നോക്കി . അതോടെ മഞ്ജുസിനു ദേഷ്യം വന്നു . അവളുടെ അച്ഛനും അതുകേട്ടു ചിരിക്കുന്നുണ്ട് .

“തമ്പിയും തുമ്പിയും ഒന്നുമല്ല ..ഇതിന്റെ അച്ഛനാ”
ആദിയെ തൊട്ട് കാണിച്ചുകൊണ്ട് മഞ്ജുസ് മുടിവെട്ടുകാരനെ നോക്കി ദേഷ്യപ്പെട്ടു .

“അഡ ..അപ്പടിയാ ..പാർത്താ ചിന്ന പയ്യൻ മാതിരി ”
എന്നെ നോക്കി പുള്ളി വിശ്വാസം വരാത്ത മട്ടിൽ ഒന്ന് വാ പൊളിച്ചു . പിന്നെ ആയുധങ്ങൾ എടുത്തു കയ്യിൽ പിടിച്ചു പ്രാർത്ഥിച്ചു .

“കിണിക്കല്ലേ..”
അപ്പോഴും ചിരിച്ചുകൊണ്ടിരുന്ന എന്നെ നോക്കി മഞ്ജുസ് കണ്ണുരുട്ടി .

“ചാ ച്ചാ…ഹ്ഹ്ഹ് ”
ബാർബർ തലവടിക്കുന്ന ഉപകരണം എടുത്തു കയ്യിൽ പിടിച്ചതും റോസിമോള് എന്റെ കഴുത്തിൽ കൈചുറ്റി ബഹളം വെച്ചു .

“ചുമ്മാതിരിക്കെടി …പെണ്ണെ …ഒന്നും ഇല്യ ”
ഞാൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് ചിരിച്ചു .

“ആഹാ..ഇതിപ്പോ ഇവൾക്കാണോ പേടി ?”
റോസ്‌മോളുടെ ഭാവം കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ അച്ഛന്റെ അടുത്തേക്കായി അവളും മുട്ടുകുത്തി ഇരുന്നുകൊണ്ട് ആദിയെ തൊട്ടുഴിഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *