മറ്റേ പുള്ളി പ്രാർത്ഥന കഴിഞ്ഞതോടെ അവരെ നോക്കി ചിരിച്ചു .പിന്നെ ആദികുട്ടന്റെ താടിത്തുമ്പിൽ പിടിച്ചു അവന്റെ കവിളിൽ ഒന്ന് തട്ടി .
“എന്നാടാ കണ്ണാ ..ഭയമാ ….”
പുള്ളി ചിരിച്ചുകൊണ്ട് അവന്റെ മുടിയിൽ ഒന്ന് തഴുകി ശേഷം മഞ്ജുസിന്റെ അച്ഛനെ നോക്കി .
“നല്ല പുടിച്ചുക്കൊ സാർ ..ഒന്നും ആകാത്”
പുള്ളി ചിരിച്ചുകൊണ് ആദിയുടെ കുഞ്ഞിത്തലയിൽ ഇടം കൈകൊണ്ട് പിടിച്ചു . പക്ഷെ ഞങ്ങള് പ്രതീക്ഷിച്ച പോലെ അവൻ കരയുകയോ പേടിപ്പെടുകയോ ഒന്നും ചെയ്തില്ല. ഇതൊക്കെ എന്താണ് സംഭവം എന്ന മട്ടിൽ അവൻ ബാര്ബറെയും മഞ്ജുവിനെയുമൊക്കെ മാറി മാറി നോക്കി .
“ഒന്നും ഇല്ലെടാ മുത്തേ …”
മഞ്ജുസ് അവനെ നോക്കി ചിണുങ്ങി . അതോടെ ചെക്കന്റെ മുഖവും ഒന്ന് തെളിഞ്ഞു . പക്ഷെ അങ്ങേരു കത്തി എടുത്തു ആദിയുടെ തലയിൽ തൊട്ട് ഒന്ന് പ്രാർത്ഥിച്ചതും റോസിമോള് ബഹളം വെക്കാൻ തുടങ്ങി .
“ചാ ചാ ..ഹ്ഹ..ആഹ്…ദാ ദാ…”
ആദിയെ മറ്റവൻ കൊല്ലാൻ പോകുവാണെന്ന മട്ടിൽ റോസിമോള് കൈചൂണ്ടികൊണ്ട് എന്നെ നോക്കി .
“മിണ്ടല്ലെടി ..പൊന്നൂസേ …ആള്ക്കാര് കേക്കുംട്ടോ ”
ഞാൻ അവളുടെ മാറ്റം കണ്ടു കണ്ണുരുട്ടി . പക്ഷെ പെണ്ണിന് അടങ്ങാനുള്ള ഭാവം ഒന്നുമില്ല . ബാർബർ കത്തി എടുത്തു ആദിയുടെ കുഞ്ഞിത്തലയിൽ ആദ്യത്തെ ചുരണ്ടു ചുരണ്ടി ! അതോടെ അവന്റെ മുടിയിഴകൾ കുറേശെ കടപുഴകി വീണു .
“‘അമ്മ..ഹ്ഹ ”
തലയിലെ അനക്കം അറിഞ്ഞതോടെ ആദി പയ്യെ മഞ്ജുസിനെ വിളിച്ചു .
“എന്താ അപ്പൂസേ …ഒന്നും ഇല്ല്യാട്ടാ …അമ്മവിടെ ഉണ്ട് ”
അവള് പെട്ടെന്ന് അവന്റെ കുഞ്ഞികൈയിൽ പിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു . അതോടെ ചെക്കന് ഒരു ധൈര്യം ആയി .
പക്ഷെ റോസിമോള് സമ്മതിക്കുന്നില്ല. അവള് അതൊക്കെ കണ്ടു പേടിച്ചു എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു ബഹളം വെക്കാൻ തുടങ്ങി .
“ച്ചാ ച്ചാ ..പോ..ഹ്ഹ …ഹ്ഹ്ഹ് …”
അവിടെ നിന്നും പോകാമെന്ന മട്ടിൽ അവളെന്നെ നോക്കി ചിണുങ്ങി . കരച്ചിലിന്റെ വക്കെത്തിയ പോലെ അവള് ചുണ്ടു കടിച്ചുകൊണ്ട് എന്നെ നോക്കി .
“സ്സ് …അയ്യോ..ന്റെ പൊന്നൂട്ടി എന്തിനാ കണ്ണ് നിറക്കണെ…”
പെണ്ണിന്റെ ഭാവം കണ്ടു ഞാൻ ചിരിച്ചു .
“ഒന്നും ഇല്യേടി പൊന്നു ….”
ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി . പക്ഷെ പെണ്ണിന് പേടി തന്നെ ആയിരുന്നു . ആദിയുടെ തല വടിക്കുന്നത് കാണാൻ വയ്യാത്ത പോലെ അവള് എന്റെ തോളിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി .
“ചാ ച്ച ..പോ …ചാ ചാ ”
അവള് തേങ്ങിക്കൊണ്ട് എന്റെ തോളിൽ കിടന്നു കരഞ്ഞു . അതോടെ മഞ്ജുസും എന്നെ ഒന്ന് മുഖം ഉയർത്തി നോക്കി .
Sagare![👌](https://s.w.org/images/core/emoji/15.0.3/svg/1f44c.svg)
സാഗർ മാജിക്… ??
അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??
After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham
കോൺഗ്രസ് സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം
ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
?
?
കോൺഗ്രസ് അല്ല congratulations
?
Aaha adipoli?
??