ഹാളിൽ നിന്നും പുറത്തു ഇറങ്ങിയതോടെ മൊട്ട പിള്ളേരെ കണ്ടു അച്ഛനും അമ്മയും മഞ്ജുസിന്റെ അമ്മയും ഒക്കെ കൗതുകത്തോടെ നോക്കി . പിന്നെ ഓരോരുത്തരായി ആദിമോനെ വന്നെടുത്തു അവന്റെ ചന്തം നോക്കി . പക്ഷെ റോസിമോള് മാത്രം ഒന്നിനും കൂട്ടാക്കാതെ എന്നെ അള്ളിപ്പിടിച്ചു കിടന്നു .
“ഇവളെടെ സങ്കടം തീർന്നില്ലേ …”
പെണ്ണിന്റെ കരച്ചിൽ ഒകെ പുറത്തുനിന്ന് കണ്ട അഞ്ജു ചിരിയോടെ തിരക്കി . പിന്നെ റോസിമോളെ തട്ടിവിളിച്ചു . പക്ഷെ പെണ്ണ് അഞ്ജുവിന്റെ കയ്യിൽ അടിച്ചുകൊണ്ട് ദേഷ്യം അറിയിച്ചു .
“ചാ ചാ ഹ്ഹ്ഹ് ..”
പിന്നെ എന്നെ നോക്കി ചുണ്ടു കടിച്ചു സങ്കടപ്പെട്ടു .
“അയ്യോടി……എന്തിനാ ചാച്ചന്റെ മുത്ത് കരയണേ ? ഒന്നും ഇല്യാടി പെണ്ണെ ”
ഞാൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് ചിരിച്ചു . പിന്നെ അവളുടെ സങ്കടം മാറ്റാൻ വേണ്ടി അവളെയും എടുത്തു നടന്നു .
“നിങ്ങള് വിട്ടോ …ഞാൻ റൂമിലേക്ക് വരാം …”
മഞ്ജുസിനോടും ബാക്കിയുള്ളവരോടും പറഞ്ഞു ഞാൻ റോസിമോളെ എടുത്തു നടന്നു . പിന്നെ അവളുടെ സങ്കടം മാറ്റാൻ വേണ്ടി കടയിൽ നിന്നു ടോയ്സും പാവയും ഒക്കെ വാങ്ങി . അതോടെ പെണ്ണിന്റെ മുഖം ഒന്ന് തെളിഞ്ഞു .
അതൊക്കെ വാങ്ങി പിന്നെ ഒരു കുതിരവണ്ടി സവാരി കൂടി നടത്തി ഞങ്ങള് ഹോട്ടലിന്റെ മുന്നിൽ ചെന്നിറങ്ങി . അപ്പോഴേക്കും റോസിമോള് നോർമൽ ആയി . പഴയ പോലെ ചിരിക്കാനും കളിക്കാനും ഒകെ തുടങ്ങി . കുതിരക്കാരന് പൈസയും കൊടുത്തു ഞാൻ വാങ്ങിച്ച സാദനങ്ങൾ ഒകെ എടുത്തു റൂമിലേക്ക് പോയി . പിന്നെ വൈകുന്നേരം വരെ ഞങ്ങള് സംസാരവും കളിചിരിയുമൊക്കെ ആയി റൂമിൽ തന്നെ കൂടി .
വൈകീട്ടത്തെ കുളിയും വേഷം മാറലും ഒക്കെ കഴിഞ്ഞു പിന്നെ മലകേറാനുള്ള ഒരുക്കത്തിനായി വീണ്ടും പുറത്തിറങ്ങി .
അഞ്ചുമണി ഒക്കെ ആയപ്പോഴാണ് ഞങ്ങൾ ദർശനത്തിനായി ഇറങ്ങിയത് . നടന്നു കയറാം എന്നുതന്നെ ആയിരുന്നു പ്ലാൻ . പിറ്റേന്ന് രാവിലെയും കയറാനുള്ള പ്ലാൻ ഉണ്ട് . അതുവേണമെങ്കിൽ റോപ്പിലോ ട്രെയിനിലോ ആക്കാമെന്നും കരുതി .
സെറ്റ് സാരിയും ബ്ലൗസും തന്നെയായിരുന്നു മഞ്ജുസിന്റെ വേഷം . ഞാൻ ഒരു വെള്ളമുണ്ടും ചുവന്ന ഷർട്ടും ആണ് ധരിച്ചിരുന്നത് . പിള്ളേര് പണിപറ്റിക്കാതിരിക്കാൻ സ്നഗ്ഗി ഒകെ ഇട്ടുകൊടുത്ത ശേഷം അതിനു മുകളിൽ ആണ് ഉടുപ്പും നിക്കറും ഒകെ ഇട്ടുകൊടുത്തത്.
വൈകീട്ടും ഭക്തി സാന്ദ്രമായ അന്തരീക്ഷം തന്നെയാണ് . ചുവന്ന ചക്രവാളവും വൈകിട്ടത്തെ കുളിരുള്ള കാറ്റും അതിനു അകമ്പടി സമ്മാനിക്കുന്നുണ്ട് . ഒപ്പം പഴനിമലയിലെ ദീപാലങ്കാരവും അങ്ങിങ്ങായി തെളിഞ്ഞു തുടങ്ങിയിട്ടുണ്ട് .
ഇത്തവണ ഞാനും മഞ്ജുസും ഒപ്പം ആണ് നടന്നത് . പിള്ളേരെ അഞ്ജുവും അച്ചുവും കീർത്തനയും അടങ്ങുന്ന ടീം ഏറ്റെടുത്തിരുന്നു . നടവഴിയും കഴിഞ്ഞു ഞങ്ങൾ പ്രധാന കവാടത്തിലെത്തി . അവിടെനിന്നും പിന്നെ മലയുടെ സ്റ്റെപ്പുകൾ തുടങ്ങുകയാണ് .ആയിരത്തിലേറെ പടവുകൾ ഉണ്ട് .
Sagare![👌](https://s.w.org/images/core/emoji/15.0.3/svg/1f44c.svg)
സാഗർ മാജിക്… ??
അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??
After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham
കോൺഗ്രസ് സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം
ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
?
?
കോൺഗ്രസ് അല്ല congratulations
?
Aaha adipoli?
??