രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

എല്ലാവരും ശരണം വിളിച്ചും ആദ്യത്തെ പടിയിൽ തൊട്ടു വണങ്ങിയും കയറി പോകുന്നുണ്ട് . അവിടത്തെ കാറ്റിനും പോലും കർപ്പൂരത്തിന്റെ ഗന്ധം ആണ് …പടികെട്ടുകളിൽ ഒകെ കർപ്പുരം എരിയുന്നുണ്ട്! ഞാനതു നോക്കിനിൽക്കെ മഞ്ജുസും ആദ്യത്തെ സ്റ്റെപ്പ് തൊട്ടു തൊഴുതുകൊണ്ട് വലതു കാൽ വെച്ചു കയറി . അതോടെ പിറകെ ഞാനും ചാടിക്കയറി .

അച്ഛനും അമ്മയും മഞ്ജുസിന്റെ വീട്ടുകാരും ഒക്കെ ഞങ്ങൾക്ക് മുൻപിൽ കയറി പോകുന്നുണ്ട് .

“അല്ല മോളെ നിനക്ക് ഇതിലൊക്കെ വിശ്വാസം ഇല്ലെന്നല്ലേ പറഞ്ഞെ ? ”
അവളുടെ പടി വണങ്ങുന്ന രീതി കണ്ടു ഞാൻ പയ്യെ തിരക്കി .

“പിള്ളേരുടെ കാര്യം അല്ലെ …”
മഞ്ജുസ് അതിനു മറുപടി ആയി ഒന്ന് ചിരിച്ചു .

“ഓഹ് അങ്ങനെ …”
ഞാൻ അവളുടെ കയ്യിൽ എന്റെ കൈ കോർത്തുകൊണ്ട് ചിരിച്ചു . അതിനിടെ തന്നെ ഞങ്ങളെ കടന്നു ആളുകൾ കയറി പോകുകയും ഇറങ്ങി വരികയുമൊക്കെ ചെയ്യുന്നുണ്ട് .

“പിന്നെ നിന്നെ കിട്ടിയതുമുതല് വീണ്ടും ചെറിയ വിശ്വാസം ഒകെ വന്നുതുടങ്ങി ട്ടോ …ദൈവം അത്ര ക്രൂരൻ ഒന്നും അല്ല എന്ന് മനസിലായി ..കൊറേ സങ്കടങ്ങള് തന്നെങ്കിലും ഇപ്പോ സെറ്റാണ്..”
മഞ്ജുസ് പയ്യെ പറഞ്ഞുകൊണ്ട് എന്റെ കൈത്തലം അമർത്തി സ്റ്റെപ്പുകൾ കയറി .

“ശോ എനിക്ക് വയ്യ ….”
ഞാൻ അതുകേട്ടു ചിരിച്ചു അവളെ ഒന്ന് കളിയാക്കി .

“ഡാ ഡാ ..അവരെ ഒന്നും കാണാനില്ലാട്ടോ …നമ്മള് കൊറേ പൊറകിലാ ”
അതിനിടക്ക് മുകളിലേക്കുള്ള സ്റ്റെപ്പുകൾ ഒകെ നോക്കി മഞ്ജുസ് എന്നോടായി പറഞ്ഞു .

“അത് കൊഴപ്പല്യ …എവിടേലും വെച്ച് കാണാലോ ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കയ്യിലെ പിടിവിട്ടു പിന്നെ നടത്തം വേഗത്തിലാക്കി . പക്ഷെ മഞ്ജുസിനു ആ സ്പീഡിൽ എന്റെ കൂടെ നടക്കാൻ പറ്റുന്നില്ല .

“ഒന്ന് പതുക്കെ നടക്കെടോ..ഈ സാരി ഒകെ ഉടുത്തിട്ട് എനിക്ക് നടക്കാൻ പറ്റണില്ല ”
അവൾക്കു മുൻപേ ഓടി കയറുന്ന എന്നോടായി മഞ്ജുസ് വിളിച്ചു പറഞ്ഞു .

“എടുക്കണോ?”
ഞാൻ അതുകേട്ടു കളിയായി തിരക്കി .

“അയ്യോ വേണ്ട …എടുത്തോണ്ട് മലകേറാൻ ഞാൻ കാവടി ഒന്നുമല്ല ”
മഞ്ജുസ് അതുകേട്ടു ഗൗരവത്തിൽ കൌണ്ടർ അടിച്ചു .

“ചളി ….”
ഞാൻ അതുകേട്ടു മുഖം വക്രിച്ചു പിടിച്ചു അവളെ കളിയാക്കി അപ്പോഴേക്കും സ്റ്റെപ്പുകൾ ഓടിക്കയറി അവള് എന്റെ അടുത്തെത്തി .

“അത് നിന്റെ തലയില് ആവശ്യത്തിൽ കൂടുതൽ ഉണ്ടല്ലോ ”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *