രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

എന്റെ മറുപടി കേട്ട് മഞ്ജുസ് എന്റെ കയ്യിൽ ഒന്ന് നുള്ളി . പിന്നെ ഒന്ന് കിതച്ചു .അപ്പോഴേക്കും മഞ്ജുസ് കുറെശ്ശെ വിയർത്തു തുടങ്ങിയിരുന്നു . സ്റ്റെപ്പുകൾ കയറിയ കിതപ്പ് കാരണം അവളുടെ മാറിടങ്ങൾ ഉയർന്നു താഴുന്നുണ്ട് . കഴുത്തിലും ചുണ്ടിന്റെ വശങ്ങളിലുമൊക്കെ വിയർപ്പുകണങ്ങൾ മഞ്ഞുകണം പോലെ ഉയർന്നു തുടങ്ങി .

“ടയേർഡ് ആയാ ?”
അവളുടെ കിതപ്പ് കണ്ടു ഞാൻ സംശയിച്ചു .

“പോടാ …ഇതിലും സ്‌ട്രെയിൻ എടുത്തിട്ടാ ഞാൻ കരാട്ടെ പഠിച്ചത് ..പിന്നെയാ …”
മഞ്ജുസ് അതുകേട്ടു മുഖം വെട്ടിച്ചു .

“ഓ ..ആയിക്കോട്ടെ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അങ്ങനെ കുറച്ചു സ്റ്റെപ്പുകൾ കൂടി കയറിയതോടെ ഞങ്ങളുടെ കൂടെ വന്ന ടീമ്സിനെയും കണ്ടുമുട്ടി . കുറെ നടന്നപ്പോൾ ഒന്ന് കിതപ്പ് മാറ്റാൻ വേണ്ടി അവർ എല്ലാവരും കൂടി ഒരു സ്ഥലത്തു ഞങ്ങളെ കാത്തു നിന്നതാണ് .

അവിടെ നിന്നു നോക്കിയാൽ പഴനി ടൌൺ പരന്ന് കിടക്കുന്ന കാഴ്ച മനോഹരമായി കാണാം . ഒപ്പം പഴനി ഹിൽസിന്റെ ഭാഗമായിട്ടുള്ള മല നിരകളും …

“ഇത് രണ്ടും കൂടി കഥയൊക്കെ പറഞ്ഞു എത്തുമ്പോഴേക്കും നാളെ നേരം വെളുക്കും ”
ഞങ്ങളുടെ ആടികുഴഞ്ഞുള്ള വരവ് കണ്ടു മഞ്ജുസിന്റെ ചെറിയമ്മ ഒരു കമ്മന്റ് അടിച്ചു . അതുകേട്ടു ബാക്കിയുള്ളവരും ചിരിക്കുന്നുണ്ട് .

“ഒന്ന് അനങ്ങി നടക്കെടോ…”
ഞങ്ങളെ നോക്കി അച്ചുവും ഉറക്കെ വിളിച്ചു പറഞ്ഞു . റോസിമോള് അഞ്ജുവിന്റെ ഒക്കത്തിരുന്നു കാഴ്ചകൾ കണ്ടു രസിക്കുന്നുണ്ട് . ഇടക്കു കുരങ്ങന്മാരെ കാണുമ്പോൾ ആദിക്കും മോൾക്കും നല്ല സന്തോഷം ആണ് . ആദി അവന്റെ അമ്മമ്മയുടെ കൈകളിൽ സുരക്ഷിതൻ ആണ് . ചെക്കൻ പിന്നെ സൈലന്റ് ആയതുകൊണ്ട് ആർക്കും ശല്യം ഇല്ല .

അവരുടെ കമ്മന്റുകൾക്ക് ഒകെ ഞാനും മഞ്ജുസും ഒന്ന് ചിരിച്ചുകൊടുത്തു .പിന്നെ വേഗം ഓടിക്കയറി അവരോടൊപ്പം കൂടി . പിന്നെ കുറച്ചുനേരം അവിടെ നിന്ന് മൊബൈലിൽ സെൽഫിയും ഫോട്ടോസും ഒകെ എടുത്തു .

എല്ലാവരെയും ഉൾകൊള്ളിച്ചു സെൽഫി എടുത്തു അഞ്ജുവും കീർത്തനയും അച്ചുവും നേരം കളഞ്ഞു . പിന്നെ ഓരോ ഗോഷ്ടി കാണിച്ചുകൊണ്ട് പലവിധ പോസുകൾ . പിള്ളേരെ എടുത്തു നിൽക്കുന്നതും , അവരെ മടിയിൽ വെച്ച് നിൽക്കുന്നതുമൊക്കെ ആയി കുറെ ഫോട്ടോ എടുത്തുകൂട്ടി .

കൂട്ടത്തിൽ എന്റെയും കൊറേ പടം എടുത്തു . അച്ഛന്റെ കൂടെ നിന്നിട്ട് അധികം ഫോട്ടോ ഒന്നും ഞാൻ എടുക്കാറില്ല. പക്ഷെ അന്ന് അതും സംഭവിച്ചു ! പിന്നെ പതിവ് പോലെ മഞ്ജുസിന്റെ കൂടെ നിന്ന് കൊറേ എണ്ണം എടുത്തു . ഞങ്ങളെ ഓരോ പോസിൽ നിർത്തി കീർത്തന ആണ് മിക്ക ഫോട്ടോയും എടുത്തത് .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *