രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] 1138

ഞാൻ പയ്യെ പറഞ്ഞു മഞ്ജുസിനെ എന്റെ നെഞ്ചിൽ നിന്ന് മാറ്റി ഒരുവശത്തേക്കായി കിടത്തി . പിന്നെ അവളെ നോക്കികൊണ്ട് ഞാൻ ഒരുവശം ചെരിഞ്ഞു കിടന്നു . വലതു കൈത്തലം കൊണ്ട് തല താങ്ങിക്കൊണ്ടാണ് ഞാൻ കിടന്നത് .”അതിപ്പോ എന്തിനാ എന്നോട് പറയണേ ?”
മഞ്ജുസ് അതുകേട്ടു പുരികം ഇളക്കി .

“നീ അച്ഛനോട് പറയെടോ …എനിക്കൊരു മടിയാ ”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി .പക്ഷെ അവൾക്ക് റിയാക്ഷൻ ഒന്നുമില്ല .
“പറയോ ?”
അവളുടെ കഴുത്തിൽ പയ്യെ മുത്തികൊണ്ട് ഞാൻ ചോദിച്ചു .

“ഇല്ല…”
മഞ്ജുസ് തീർത്തു പറഞ്ഞു .

“അതെന്താടോ അങ്ങനെ ? ”
ഞാൻ അവളെ ചെറിയ പരിഭവത്തോടെ നോക്കി .

“നീ എന്തിനാ ഇതൊക്കെ എന്നോട് പറയണേ.. കമ്പനി നിന്റെയും കൂടെ അല്ലെ ? സൊ നീ തന്നെ എന്താന്ന് വെച്ചാ ചെയ്യ് ”
മഞ്ജുസ് പയ്യെ പറഞ്ഞു എന്നെ നോക്കി .

“അങ്ങനെ അല്ല മഞ്ജുസേ..സംഭവം നീ പറഞ്ഞതൊക്കെ ശരിയാ …പക്ഷെ അതൊന്നും ഞാനായിട്ട് അധ്വാനിച്ചു ഉണ്ടാക്കിയതല്ലലോ ..ഞാൻ ഇടയ്ക്കു വന്നു കേറിയതല്ലേ ..”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു അവളുടെ കാലുകളുടെ മീതേക്ക് എന്റെ ഇടം കാല് കയറ്റി വെച്ചു.

“കവി…..”
ഞാൻ പറഞ്ഞത് ഇഷ്ടമാകാത്ത മഞ്ജുസ് ഒന്ന് ദേഷ്യപ്പെട്ടു .

“നീ ചൂടാവണ്ട..ഞാൻ കാര്യായിട്ട് തന്നെയാ …അങ്ങനെ ഉള്ള അവിടെ ഞാൻ ഇങ്ങനെ ഓരോരുത്തരെ വിളിച്ചു കയറ്റുന്നത് അച്ഛന് ഇഷ്ടാവോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“നീ ഇപ്പോഴും ഞങ്ങളെ ഒക്കെ അന്യരായിട്ടാണോ കാണുന്നത് ? എന്നാൽ ഇനി വർത്താനം ഇല്ല ”
എന്റെ സംസാരം കേട്ട് മഞ്ജുസ് ചൂടായി . പിന്നെ എന്റെ കാലൊക്കെ തട്ടിമാറ്റികൊണ്ട് അവള് ഒരുവശം തിരിഞ്ഞു കിടന്നു .

“ഇതാണ് നിന്റെ കൊഴപ്പം..എന്തേലും പറഞ്ഞ അപ്പൊ പിണങ്ങും …നിനക്ക് വയസ് എത്ര ആയെന്ന വിചാരം ?”
ഞാൻ അവളുടെ സ്വഭാവം കണ്ടു ചിരിച്ചു . പിന്നെ നിരങ്ങി നീങ്ങി അവളെ കെട്ടിപിടിച്ചു ഇടം കൈ മുന്നിലേക്കിട്ടു .

“നീ എന്തിനാ പിന്നെ ഈ വേണ്ടാത്ത വർത്താനം പറയുന്നേ ? അച്ഛൻ മൊത്തം നിന്നെ ഏൽപ്പിച്ചതല്ലേ ”
മഞ്ജുസ് പിന്നേം ചൂടായി..പക്ഷെ സ്വരം ഒന്നും തണുപ്പിച്ചിട്ടുണ്ട് .

“അച്ഛൻ നിന്നെ മാത്രേ എന്നെ ഏൽപ്പിച്ചിട്ടുള്ളു ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

244 Comments

Add a Comment
  1. ❤️❤️❤️

    സാഗർ മാജിക്‌… ??

  2. നായകൻ ജാക്ക് കുരുവി

    അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

  3. After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham

  4. കോൺഗ്രസ്‌ സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

    1. ?‍♂️?‍♂️ കോൺഗ്രസ്‌ അല്ല congratulations

      1. Aaha adipoli?

Leave a Reply

Your email address will not be published. Required fields are marked *