ആയിരുന്നതുകൊണ്ട് നല്ല തണുപ്പും ഉണ്ടായിരുന്നു . അതുകൊണ്ട് പിള്ളേർക്ക് മങ്കി കാപ് ഒക്കെ ഇട്ടുകൊടുത്തിരുന്നു . ഏതായാലും വല്യ തിരക്കൊന്നും ഇല്ലാതെ ഞങ്ങള് ദർശനം നടത്തി . തിരിച്ചു ഇറങ്ങുമ്പോ റോപ് കാർ വഴിയാണ് ഇറങ്ങിയത് .
പിന്നെ താഴെയെത്തി ഫുഡ് ഒകെ കഴിച്ച ശേഷം അല്ലറ ചില്ലറ ഷോപ്പിംഗ് ഒകെ നടത്തി . പഞ്ചാമൃതവും പഴനിയിലെ പ്രസാദങ്ങളുമൊക്കെ കുറെ വാങ്ങിക്കൂട്ടി . കോളേജിലെ സഹ അധ്യാപകർക്ക് കൊടുക്കാൻ വേണ്ടി മഞ്ജുസ് കുറെയെണ്ണം വാങ്ങിച്ചു കൂട്ടി . പിന്നെ പിള്ളേർക്ക് കുറെ കളിപ്പാട്ടങ്ങളും വാങ്ങി .
ഒടുക്കത്തെ ഒരു ഒൻപതു , ഒൻപതര ഒക്കെ ആയപ്പോൾ ഞങ്ങള് അവിടെ നിന്നും തിരിച്ചു . ഉച്ചയോടെ ഞങ്ങള് മഞ്ജുസിന്റെ വീട്ടിൽ മടങ്ങി എത്തി . അന്നത്തെ ദിവസം പിന്നെ അവിടെ തന്നെ ആയിരുന്നു . മുൻപ് വന്നപ്പോൾ ഞാനും മഞ്ജുസും ഉടക്കിയ കാരണം അവളുടെ ചെറിയച്ഛന്മാരുടെ വീട്ടിൽ ഒന്നും പോകാൻ കഴിഞ്ഞിരുന്നില്ല . അതുകൊണ്ട് വൈകീട്ട് അവളുടെ രണ്ടു ചെറിയച്ഛന്മാരുടെയും വീട്ടിലൊക്കെ പോയി . എന്റെ അച്ഛനും അമ്മയും അഞ്ജുവും ഒക്കെ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു . അതുകൊണ്ട് കുറെ നാളുകൾക്കു ശേഷമുള്ള ഒരു കുടുംബ സംഗമം തന്നെ ആയിരുന്നു അത് .
അഞ്ജുവിനെ എല്ലാവര്ക്കും പെട്ടെന്ന് ഇഷ്ടമായി എന്നുള്ളതാണ് മെയിൻ സംഭവം . അവളുടെ ചിരിച്ചു കളിച്ചുള്ള സംസാരവും , ഉരുളക്കുപ്പേരി പോലുള്ള മറുപടികളുമൊക്കെ മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛന്മാർക്കും ഒകെ ശരിക്ക് പിടിച്ചു . തിരിച്ചു മഞ്ജുസിന്റെ വീട്ടിൽ വന്നതോടെ അവളുടെ കല്യാണ കാര്യത്തെ കുറിച്ചും സംസാരങ്ങൾ ഉണ്ടായി .
“അഞ്ജുവിനു പറ്റിയ ആരെയെങ്കിലും നോക്കണ്ടേ ? ആലോചന ഒക്കെ വരുന്നുണ്ടോ ?”
ഞങ്ങൾ ഉമ്മറത്തിരുന്നു സംസാരിക്കവെ മഞ്ജുസിന്റെ അച്ഛൻ എന്റെ അച്ഛനോടായി തിരക്കി .
“ആലോചന ഒന്നു അങ്ങനെ വന്നിട്ടില്ല….പിന്നെ അവള് പഠിക്കുവല്ലേ..അതൊക്കെ കഴിഞ്ഞിട്ട് മതിയെന്നാ മോളും പറയുന്നത് ”
എന്റെ അച്ഛൻ പയ്യെ തട്ടിവിട്ടു .
അവർ സംസാരിക്കുന്നതിനടുത്തായി ഞാനും ആദിയെ മടിയിൽ വെച്ചു ഇരിക്കുന്നുണ്ട് . എന്റെ മൊബൈലും കയ്യിൽ പിടിച്ചാണ് ആദിയുടെ ഇരിപ്പു .
“ഹ്മ്മ്…എന്തായാലും അവള് നല്ല കുട്ടിയാ..സ്മാർട്ട് ആണ് ”
മഞ്ജുസിന്റെ അച്ഛൻ അവളെ പുകഴ്ത്തികൊണ്ട് പയ്യെ തട്ടിവിട്ടു . ഇതൊക്കെ കക്ഷി വാതിൽക്കൽ നിന്ന് കേൾക്കുന്നുമുണ്ട് .
ഞാൻ ആ സമയത്തു അവളെ ഒന്നും നോക്കിയതും അവള് ഗമയിൽ എന്നെ നോക്കി ചിരിച്ചു .
“അയ്യാ…”
ഞാൻ അത് കണ്ടു മുഖം വക്രിച്ചു .
“അത്രക്കൊന്നും ഇല്ല ..തരക്കേടില്ല .”
മഞ്ജുസിന്റെ അച്ഛൻ പറഞ്ഞത് കേട്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ ഒരു പുച്ഛ ഭാവത്തിൽ അഞ്ജുവിനെ നോക്കി .
“നിന്നോടിപ്പോ ആരേലും ചോദിച്ചോടാ ?”
Sagare![👌](https://s.w.org/images/core/emoji/15.0.3/svg/1f44c.svg)
സാഗർ മാജിക്… ??
അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??
After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham
കോൺഗ്രസ് സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം
ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
?
?
കോൺഗ്രസ് അല്ല congratulations
?
Aaha adipoli?
??