രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram] 1365

തണുത്ത വെള്ളം ദേഹത്ത് വീണതും പെണ്ണ് കിലുങ്ങി ചിരിച്ചു . നുണക്കുഴി കവിൾ വിരിച്ചുള്ള അവളുടെ ആ സുന്ദരമായ ചിരി ഞാനും കണ്ടു ഇരുന്നു .

കുട്ടികളെ തുവർത്താനായി ബാത്റൂമിലെ കമ്പി അഴയിൽ മഞ്ജുസ് ഒരു ടവൽ വിരിച്ചിട്ടിട്ടുണ്ട് . റോസിമോളെ പതിവെള്ളം നിറച്ച ബക്കറ്റിൽ ഇരുത്തി ഞാൻ ആ ടവൽ കയ്യെത്തിച്ചെടുത്തു . വെള്ളത്തിൽ ഇരുന്നു പെണ്ണ് കൈകൊണ്ട് സ്വയം കോരി കുളിക്കുന്ന പോലെ ഒകെ ചെയ്തു നോക്കുന്നുണ്ട്.
ഞാനതു നോക്കി ചിരിച്ചു പെണ്ണിനെ തിരികെയെടുത്തു തുവർത്തി . പിന്നെ പിറന്നപടി അവളെ എടുത്തു തിരികെ നടന്നു .

മഞ്ജുസ് അടുക്കി വെച്ച പിള്ളേരുടെ കുഞ്ഞുടുപ്പുകളിൽ നിന്നു മറ്റൊരു ഫ്രോക് എടുത്തു ഞാൻ റോസിമോളെ ഇടിച്ചു . ഞാൻ ചെയ്തു കൊടുക്കുന്നതുകൊണ്ടോ എന്തോ പെണ്ണ് അനുസരണയോടെ ഇരുന്നു തരുന്നുണ്ട് .

ഉടുപ്പിട്ട കഴിഞ്ഞതും ഞാൻ റോസിമോളെ എടുത്തു പിടിച്ചു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു .

“ചുന്ദരി ആയല്ലോ …”
ഞാൻ അവളുടെ ചുവപ്പിൽ വെള്ള പുള്ളികൾ ഉള്ള ഫ്രോക് നോക്കി ചിരിയോടെ പറഞ്ഞു .

“ചാ ചാ ”
റോസിമോള് മറുപടിയായി എന്നെ ഉറക്കെ വിളിച്ചു എന്റെ കയ്യിൽ കിടന്നു തുള്ളി .

പിന്നെ അവളെയും എടുത്തു ഞാൻ താഴേക്കിറങ്ങി . അപ്പോഴേക്കും പിള്ളേര് ഫുഡ് കഴിക്കുന്ന ടൈംആകാറായിട്ടുണ്ടായിരുന്നു . മഞ്ജുസ് അവർക്കുള്ള ഭക്ഷണം ഒകെ റെഡി ആകുന്ന തിരക്കിൽ ആണ് . ചോറ് ഉടച്ചു കുഴമ്പു പരുവത്തിലാക്കിയാണ് പിള്ളേരെ ഊട്ടുന്നത് ! വളരെ കുറച്ചേ കഴിക്കുമെങ്കിലും മഞ്ജുസ് കഷ്ടപെട്ട് അത് തീറ്റിക്കും !

ഇടക്കു അവളുടെ പെടാപാട് കാണുമ്പോ എനിക്കും പാവം തോന്നും . ആരോടും പരാതി പറയാൻ പറ്റില്ലല്ലോ . കഷ്ടപ്പെട്ട് പിറകെ നടന്നു എന്തേലുമൊക്കെ സോപ്പിട്ടാലേ രണ്ടും കഴിക്കാൻ സമ്മതിക്കു !

“നിനക്ക് ഇത് ഇരട്ടിപ്പണി ആയി ല്ലേ മഞ്ജുസേ?”
എന്ന് അവളെ കെട്ടിപിടിച്ചു ഒരിക്കൽ ഞാൻ ചോദിച്ചിട്ടും ഉണ്ട് .

ആദ്യത്തെ കുറച്ചു മാസങ്ങൾ മഞ്ജു ശരിക്കും കഷ്ടപെട്ടിട്ടുണ്ട് . മുലയൂട്ടലും പിള്ളേരെ ഉറക്കലുമൊക്കെ ആയി അവള് ശരിക്ക് ഉറങ്ങാറ് പോലുമില്ല . ഒന്ന് കണ്ണ് ചിമ്മി വരുമ്പോഴേക്കും ഏതേലും ഒരെണ്ണം ഉണരും .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

119 Comments

Add a Comment
  1. കോളജ് റോമൻസ് ഒക്കെ ഏത് പർട്ടിലാണ്, പ്രോപോസ് ചെയ്യുന്നത്

  2. റോസ് ;”പേടിപ്പിച്ചു കളഞ്ഞല്ലോ പന്നി “

    റോസമ്മ എന്റെ നേരെ മുൻപിൽ ബെഡിൽ കാല്മുട്ടുകളൂന്നി നിന്നുകൊണ്ട് പറഞ്ഞു . ഒരു മുന്പരിചയവുമില്ലാതെ എന്നെ പന്നി എന്നൊക്കെ റോസമ്മ ദേഷ്യപ്പെട്ടു വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് കൗതുകമായി. അത്രത്തോളം പേടിച്ചു കാണും ചിലപ്പോൾ അവൾ !

    ഞാൻ ;”എന്താ ഉണ്ടായേ ?”

    ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു

  3. നല്ല സുഖമുള്ള ഫീൽ ആണ് കേട്ടോ…

    നല്ല രസമായിരുന്നു അവളുടെ ചിരി കാണാൻ . പിന്നെ ചിരി അടക്കി കൊണ്ട് എന്നെ നോക്കി.

    റോസ് ;”ഇത്ര പേടി ആണെങ്കി താൻ പിന്നെന്തിനാ വന്നേ “

    ആ ചോദ്യത്തിൽ അല്പം മയവും സ്നേഹവും ഉണ്ടായിരുന്നു .

    ഞാൻ ;”ചുമ്മാ .”

    റോസ് ;”എന്തോന്ന് ചുമ്മാ ..? ഈ കണക്കിന് താൻ എന്ത് കാണിക്കാനാ”

    റോസമ്മ എന്നെ കളിയാക്കിയാണ് അത് പറഞ്ഞത്. അപ്പോളെനിക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.

  4. കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

    ഞാൻ ;”അയ്യോ..സോറി ചേച്ചി…”

    വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .

  5. ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “

    റോസ് ;”ഹി ഹി..ചേച്ചിയോ ?”

    റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .

    റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..”

    റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .

    എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.

    ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “

    റോസ് ;”മ്മ്”

    റോസമ്മ ഒന്നമർത്തി മൂളി .

Leave a Reply

Your email address will not be published. Required fields are marked *