വീണ പല്ലിറുമ്മിക്കൊണ്ട് എന്റെ കയ്യിൽ നുള്ളി .”ഒന്ന് പോടീ ..ഇതിലും വലുതൊക്കെ ഞാനും എന്റെ മിസ്സും പറഞ്ഞിട്ടുണ്ട് . അതൊക്കെ ശ്യാമും കേട്ടിട്ടുണ്ട് . നീ ഇതൊന്നും അത്ര കാര്യമാക്കണ്ട ..ഞങ്ങള് ചങ്ക്‌സ് അല്ലെ ”
ഞാൻ അവളുടെ പുറത്തുതട്ടികൊണ്ട് പയ്യെ പറഞ്ഞു .”ഓഹ്..എന്ത് പറഞ്ഞാലും ഒരു മിസ് …ഇവിടെ നാട്ടിലാരും പ്രേമിക്കാത്ത പോലെയാ ..”
ഞാൻ ഇടകിടക് മഞ്ജുസിന്റെ കാര്യം പറയുന്നത് അറിയാവുന്ന വീണ എന്നെ കളിയാക്കി .
“അതേടി …ഞങ്ങളെ പോലെ ഞങ്ങള് മാത്രേ കാണൂ ..അല്ലാതെ നിന്റെ പോലത്തെ ഒണക്ക പ്രേമം അല്ല ”
ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് പല്ലിറുമ്മി .
“സ്..ഹൂ …”
ഞാൻ പിച്ചിയതും വീണ ഒന്ന് പുളഞ്ഞു . പിന്നെ എന്നെ കണ്ണുരുട്ടിയൊന്നു കടുപ്പിച്ചു നോക്കി .
“നോക്കല്ലേ ..അടിച്ചു മോന്ത ഞാൻ പൊട്ടിക്കും ..ശ്യാമിന്റെ അടുത്ത് കൊഞ്ചുന്ന പോലെ ഒന്നും ആവില്ല ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു സ്വല്പം പുച്ഛമിട്ടു .
“പിന്ന പിന്നെ ..ആരുടെ മോന്തക്കിട്ടാ ഇടക്കു കിട്ടാറുള്ളതെന്നൊക്കെ എനിക്കറിയാം ”
വീണ അർഥം വെച്ച് താനെന്ന പറഞ്ഞപ്പോൾ ഞാനൊന്നു ചൂളിപ്പോയി . ആ ശ്യാം എന്തേലും എഴുന്നള്ളിച്ചു കാണും എന്ന് എനിക്കുറപ്പായിരുന്നു !
“അത്ര ചുണ ഉണ്ടെങ്കിൽ മഞ്ജു ചേച്ചിയെ ഒന്ന് തല്ലിക്കെ ..”
എന്റെ ചമ്മിയ മോന്ത നോക്കി വീണ വെല്ലുവിളിച്ചു .
“ഡീ ഡീ മതി മതി..ആ റൂട്ടിലോട്ട് വല്ലാതെ പോകണ്ട ..”
ഞാൻ വിഷയം മാറ്റാൻ വേണ്ടി സ്വല്പം ഗൗരവം നടിച്ചു .
“അയ്യടാ …നാണമില്ലല്ലോ ..”
വീണ എന്റെ ഭാവം കണ്ടു ഒന്നുടെ കളിയാക്കി .
“എന്തിനാടി നാണിക്കുന്നേ ? ”
ഞാൻ ഗൗരവം നടിച്ചു ഒന്നുടെ ചോദിച്ചു .
“അല്ല..ഇങ്ങനെ കെട്ടിയ പെണ്ണിന്റെ കയ്യിന്നു തല്ലും വാങ്ങിച്ചു നടക്കാൻ കുറച്ചൊക്കെ തൊലിക്കട്ടി വേണം ..”
വീണ എന്നെ ഊശിയാക്കികൊണ്ട് ഒന്നുടെ തട്ടിവിട്ടു .
“ആഹ്..അത് ഞാൻ സഹിച്ചു …എന്റെ മഞ്ജുസ് അല്ലെ ..അവളെന്നെ ചിലപ്പോ അടിക്കും..ചിലപ്പോ ചവിട്ടും..നിനക്കെന്താ ?”
ഞാൻ സ്വല്പം ചൂടായികൊണ്ട് അവളെ നോക്കി .
ഇത് അങ്ങനെ ആണ് വായിക്കണ്ട.. ഒന്നും മനസിലാകാണില്ല
Sagar bro next part katta waiting
സാഗർ ബ്രോ ഇപ്പൊ പഴയപോലെ active അല്ലല്ലോ….എന്തു പറ്റി ബ്രോ….
Waiting for next part