“ഹായ് മിസ്സെ..”
ഞാൻ കൈ പയ്യെ വീശിക്കൊണ്ട് മഞ്ജുസിനെ നോക്കി .
“ആഹ് …”
അവൾ ഒന്നമർത്തി മൂളി ഗൗരവം നടിച്ചു .
“ഇയാൾക്കിതെന്തിന്റെ കേടാടോ…ഇതെന്തിനാ എപ്പോഴും എന്റെ പുറകെ നടക്കണേ ?”
ഞാൻ അടുത്തെത്തിയതും സ്വരം താഴ്ത്തി മഞ്ജു മിസ് ഒന്ന് പല്ലിറുമ്മി .
“ഞാൻ പറഞ്ഞില്ലേ എനിക്ക് ഇഷ്ടം ആയിട്ടാണെന്നു ..ഇന്നലെ ഫോണിൽ കൂടിയും പറഞ്ഞല്ലോ ”
ഞാൻ കള്ളച്ചിരിയോടെ മഞ്ജുസിനെ നോക്കി നിന്നു.
സ്വല്പം ദേഷ്യപ്പെട്ടു ചുവന്ന അവളുടെ മുഖവും വിയർപ്പിന്റെ ഗന്ധവുമൊക്കെ എന്നെ മയക്കാൻ തുടങ്ങി .
“ദേ ചെക്കാ കളിക്കല്ലേ …എപ്പോഴും ഒരുപോലെ ആകില്ലാട്ടോ ”
മഞ്ജു പെട്ടെന്ന് ഗൗരവം നടിച്ചു മാറിൽ കൈപിണച്ചു കെട്ടി .
“അയ്യേ…മിസ് ഇതെന്താ ഇങ്ങനെ ? ഓരോ നേരത്തും ഓരോ ടൈപ്പ് ആണല്ലോ..”
ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു അവളെ നോക്കി .
“ആഹ്…അതിനു ഇയാൾക്ക് നഷ്ടം ഒന്നുമില്ലല്ലോ ”
മഞ്ജുസ് ഗൗരവത്തിൽ മറുപടി നൽകി. കയ്യിലിരുന്ന ബുക്ക് തിരികെ ഷെൽഫിലേക്ക് വെച്ചു.
“എന്താ മിസ്സെ ഇങ്ങനെ ? എനിക്ക് ഇഷ്ടമായിട്ടല്ലേ . എന്നെ ഒന്ന് മനസിലാക്കൂ ന്നെ ..”
ഞാൻ കാര്യമായി തന്നെ എന്റെ മനസിലുള്ളത് അവളെ അറിയിച്ചു .
അതുകേട്ടിട്ടും മഞ്ജുസിനു വല്യ കുലുക്കം ഒന്നും ഉണ്ടായിരുന്നില്ല .
“എന്തോന്നാ കേട്ടില്ല ?”
അവൾ പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി . പിന്നെ ഇരുകയ്യും മാറിൽ പിണച്ചു കെട്ടി .
“അല്ലേലും ആവശ്യമുള്ളതൊന്നും മിസ്സിന് കേൾക്കില്ലല്ലോ ”
ഞാൻ തലചൊറിഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു .
“നീ എന്താ ഈ പിറുപിറുക്കുന്നെ ? ”
മഞ്ജുസ് വീണ്ടും സ്വരം ഉയർത്തി .
“ഐ ലവ് യൂ ….ന്നു ..”
ഞാൻ ഒടുക്കം ധൈര്യം സംഭരിച്ചങ്ങു പറഞ്ഞു .
എന്റെ സ്വരം ഒന്നുയർന്നതും മഞ്ജു മിസ് ചുറ്റും ഒന്നും നോക്കി . ആരേലും കേട്ടോ എന്ന സംശയവും ആശങ്കയുമൊക്കെ കക്ഷിക്കുണ്ടായിരുന്നു .
“ദേ കവിൻ നീ കുറച്ചു കൂടുന്നുണ്ട് കേട്ടോ…ഞാൻ ഫ്രണ്ട്‌ലി ആയിട്ട് എന്തേലും പറഞ്ഞു എന്നുവെച്ചു കൂടുതൽ ഫ്രീഡം എടുക്കണ്ട..”
മഞ്ജുസ് ചുറ്റും നോക്കികൊണ്ട് പല്ലിറുമ്മി .
“മിസ് എന്ത് വേണേൽ പറഞ്ഞോ..എനിക്ക് ശരിക്കും ഇഷ്ടാ…”
ഞാൻ അവൾക്കു മുൻപിൽ പതറാതെ നിന്നു ഗൗരവത്തിൽ തട്ടിവിട്ടു .
“പിന്നെ പിന്നെ….”
മഞ്ജുസ് ഒരു പുച്ഛത്തോടെ എന്ന് അടിമുടി നോക്കി .
“ഒരു പിന്നേം ഇല്ല …പ്ലീസ് യാ ..അക്സെപ്റ്റ് മി ..”

👍👍
Next part please