മാതാശ്രീ റോസ്‌മോളുടെ ദേഷ്യം നോക്കി ചിരിയോടെ പറഞ്ഞു .
“പെണ്ണിന് അച്ഛനെ കണ്ടാ ആരേം വേണ്ട ..”
മാതാശ്രീ വീണ്ടും പറഞ്ഞു ചിരിച്ചു .
“അതെങ്ങനെയാ അല്ലെടി വാവേ …അച്ഛന്റെ ചുന്ദരി പെണ്ണാ ഇത്..”
ഞാൻ അവളെ കൈകൊണ്ട് എടുത്തു പൊക്കി പിടിച്ചു എന്റെ മുഖത്തേക്ക് പിടിച്ചു . പിന്നെ റോസ്‌മോളുടെ കവിളിലും കുഞ്ഞി ചുണ്ടിലുമൊക്കെ പയ്യെ ചുംബിച്ചു . അവളെന്നേയും തിരിച്ചു ഉമ്മവെക്കുന്നുണ്ട് .
“ച്ചാ..ച്ചാ ..”
അവള് എന്നെ അച്ഛാ എന്നൊക്കെ വിളിക്കാൻ ശ്രമിച്ചു ചിരിച്ചു .
ഇടക്കു അവളുടെ വയറിലൊന്നു മുഖം പൂഴ്ത്തി ഇക്കിളി ഇട്ടു കൊടുത്താൽ പിന്നെ പെണ്ണിന്റെ ചിരി നില്ക്കാൻ പ്രയാസമാണ് ! ചിരിച്ചു ചിരിച്ചു പെണ്ണ് ചുമക്കാനും തുമ്മാനുമൊക്കെ തുടങ്ങും . അത് മഞ്ജുസ് കണ്ടു വന്നാൽ പിന്നെ എനിക്ക് ചീത്തയും കേൾക്കും !
ഇടക്കു അവളുടെ പുത്രനെ കണ്ണുരുട്ടി പേടിപ്പിച്ചു കരയിക്കുന്നത് എന്റെ ഇഷ്ട വിനോദമാണ് ! സ്വന്തം കുട്ടിയെ കരയിക്കുന്ന എന്നെ മഞ്ജു ഇപ്പൊ സൈക്കോ എന്നൊക്കെ ആണ് വിളിക്കുന്നത് .
“മോള് എത്താറായോ ?”
ഞാൻ കൊച്ചിനെ കൊഞ്ചിക്കുന്നത് നോക്കികൊണ്ട് മാതാശ്രീ തിരക്കി .
“ആഹ്…കോളേജിൽ എത്തിയെന്നു പറഞ്ഞിട്ട് വിളിച്ചാരുന്നു ”
ഞാൻ അതിനു പയ്യെ മറുപടി നൽകി .
“മ്മ്..പിന്നെ മായേനെ പ്രസവത്തിനു കൂട്ടികൊണ്ടു വരുന്ന കാര്യം എന്തായി എന്ന് നിന്നോട് ചോദിക്കാൻ പറഞ്ഞു കൃഷ്ണൻ മാമ ? നിന്നെ എങ്ങാനും വല്യമ്മാമ വിളിച്ചിരുന്നോ?”
അമ്മച്ചി കുടുംബ വിശേഷങ്ങൾ എടുത്തിട്ടു .
“മ്മ്…വിളിച്ചിരുന്നു . അതിപ്പോ ചടങ്ങായിട്ടൊന്നും കഴിക്കണ്ടാന്നു ആണ് മായേച്ചി പറയണേ ”
ഞാൻ പയ്യെ മറുപടി നൽകി റോസ്‌മോളുടെ പുറത്തു തഴുകി .
“ആഹ്..എന്നാൽ അങ്ങനെ . നീ പോയി ഇങ്ങോട്ട് കൂട്ടികൊണ്ടു പൊന്നോ . ഹേമ അല്ലേലും ഒറ്റക്കല്ലേ. മായ വന്നാൽ അവൾക്കും ഒരു ആശ്വാസം ആകും ”
എന്റെ അമ്മ ഒരു ദീർഘ ശ്വാസം വിട്ടു .
“മ്മ്…അതൊക്കെ നോക്കാം . മഹേഷേട്ടൻ അവളുടെ കല്യാണത്തിന് വന്നു പോയതാ . ആ ചങ്ങായി കൂടി വേഗം ഒരു കല്യാണം കഴിച്ചാൽ ഹേമാന്റിക്ക് ഒരു കൂട്ടാവും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ആഹ് ..ഏതാണ്ട് ഒരെണ്ണം ശരി ആയിട്ടുണ്ടെന്നു ഒക്കെ കേട്ടു . അവൻ അടുത്ത മാസം ക്യാൻസൽ ആക്കി വരുവാണത്രെ . ഇനി പോണില്ലെന്നാണ് പറയുന്നത് ”
അമ്മച്ചി പയ്യെ പറഞ്ഞു .
“ആഹ്…നല്ല കാര്യം . ഒരു പെണ്ണൊക്കെ കെട്ടി ഇവിടെ കൂടാം ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

👍👍
Next part please