അമ്മച്ചി പോയതോടെ മഞ്ജുസ് എന്റെ അടുത്തേക്ക് വന്നു . നല്ല വിയർപ്പ് മണം ഉണ്ടവൾക്ക് !
“ഡീ ..പൊന്നുസേ വാടി..”
എന്റെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു മഞ്ജു കുഞ്ഞിനു നേരെ കൈനീട്ടി . അതോടെ പെണ്ണ് എന്നെവിട്ടു അമ്മയുടെ അടുത്തേക്ക് ചാഞ്ഞു .
“വാ വാ വാ …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവളെ എന്നിൽ നിന്നും പറിച്ചെടുത്തു . പിന്നെ അതിനെ കൈകളിൽ വാരിയെടുത്ത് കവിളിലും നെറ്റിയിലും ചുണ്ടത്തുമൊക്കെ ചുംബിച്ചു .
“ഉമ്മ്ഹ…. പൊന്നൂസ് അമ്മേനെ മറന്നോ ഡീ ?”
കൊച്ചിന്റെ മുഖത്ത് വല്യ ചിരി ഒന്നുമില്ലാത്ത കണ്ടു മഞ്ജുസ് ചിരിയോടെ ചോദിച്ചു ചിണുങ്ങി .
“ആദി എവിടെടാ ?”
റോസ് മോളെ കൊഞ്ചിച്ചുകൊണ്ട് മഞ്ജുസ് എന്നെ നോക്കി .
“ഉറങ്ങി ..നിന്നെ കാണാഞ്ഞിട്ട് കുറെ കിടന്നു കരഞ്ഞു ..”
ഞാൻ പയ്യെ പറഞ്ഞു .
“മ്മ്…പാവം ..”
മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു .
“എന്ത് പാവം..നീ അതിനെ വേറെ ആർക്കും കൊടുക്കാഞ്ഞിട്ട് , ഇപ്പൊ ആ സാധനം എന്റെ അടുത്തേക്ക് പോലും വരണില്ല”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“പോടാ…അവിടന്ന് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു റോസ് മോളെ കൊഞ്ചിച്ചു .
റോസ് മോള് ആണെങ്കിൽ മഞ്ജു വന്ന സന്തോഷത്തിൽ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു അവിടെ ചപ്പി തുടങ്ങി .
“ഇത് പാല് കുടിച്ചില്ലേ ഡാ ?”
കൊച്ചു അവളുടെ മുലയിൽ ചപ്പുന്നത് കണ്ടു മഞ്ജുസ് ചിരിയോടെ തിരക്കി .
“കുറച്ചൊക്കെ കുടിച്ചു . പക്ഷെ മുലപ്പാല് പോലെ അല്ലല്ലോ കുപ്പിപാല് ”
ഞാൻ അത് നോക്കി ചിരിച്ചു .
“മ്മ്…ഉവ്വ ഉവ്വ ..എന്നെക്കൊണ്ടൊന്നും പറയിക്കണ്ട ”
മഞ്ജുസ് അര്ത്ഥം വെച്ച് പറഞ്ഞതും ഞാൻ നാണത്തോടെ തല താഴ്ത്തി . അതിന്റെ റീസൺ ഒക്കെ ഞങ്ങൾക്കു അങ്ങോട്ടും ഇങ്ങോട്ടും അറിയാം !
“എടാ നീ ഇതിനെ പിടിക്ക് ..ഞാൻ പോയി കുളിക്കട്ടെ . ആകെ ടയേർഡ് ആണ് . കുളിച്ചിട്ട് വേണം വല്ലതും കഴിക്കാൻ..”
മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു പിന്നെ കൊച്ചിനെയും എടുത്തു എഴുന്നേറ്റു .
പിന്നാലെ ഞാനും . കൊച്ചിനെ അവൾ എനിക്ക് തന്നെ തിരികെ നൽകി . മുല കുടിക്കാൻ വേണ്ടിയുള്ള ത്വരയിൽ റോസ് മോള് ആദ്യം ഒന്ന് വരാൻ മടിച്ചെങ്കിലും ഞാൻ കൈനീട്ടിയപ്പോൾ ഇങ്ങു കൂടെ പോന്നു !
“നീ ബാഗ് ഒന്നും എടുക്കുന്നില്ലേ മഞ്ജുസേ ?”
അവൾക്കൊപ്പം അകത്തേക്ക് നടക്കുന്നതിനിടെ ഞാൻ പയ്യെ തിരക്കി . റോസമ്മ എന്റെ തോളിൽ തന്നെ കിടപ്പുണ്ട് .

👍👍
Next part please