രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram] 1796

“അതിനി നാളെ എടുക്കാടോ. അതിൽ അല്ലേലും എന്റെ കുറച്ചു നാറിയ തുണി മാത്രേ ഉള്ളൂ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നോടൊപ്പം ഒട്ടിനടന്നു .

മോളെയും തോളിലിട്ട് ഞാൻ മഞ്ജുസിനൊപ്പം സ്റ്റെയർകേസ് കയറി . പടവുകൾ കയറി ഞങ്ങൾ മുകളിലെത്തുമ്പോൾ അഞ്ജു മൊബൈലും തോണ്ടി കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരിപ്പുണ്ട് .
കട്ടിലിന്റെ തന്നെ തൊട്ടടുത്തുള്ള രണ്ടു തൊട്ടിലുകളിലൊന്നിൽ ആദികുട്ടനും സുഖമായി കിടന്നു ഉറങ്ങുന്നുണ്ട് .

ഞങ്ങളെ കണ്ടതും അഞ്ജു ബെഡിൽ നിന്ന് എണീറ്റ് താഴേക്കിറങ്ങി .

“ചെക്കൻ ഉറങ്ങിയോ ?”
ഞാൻ അവളോട് സ്വരം താഴ്ത്തി പയ്യെ ചോദിച്ചു .

“മ്മ്…അതൊക്കെ ഉറങ്ങിയിട്ട് കുറെ നേരം ആയി ”
അഞ്ജു പയ്യെ പറഞ്ഞു .

“ചേച്ചി എപ്പൊ എത്തി ?”
മഞ്ജു വന്നതൊന്നും അറിഞ്ഞില്ലെന്നു മട്ടിൽ അഞ്ജു ചോദിച്ചു .

“ഇപ്പൊ വന്നു കേറിയേ ഉള്ളു മോളെ ..”
മഞ്ജുസ് ടോപ്പിനു മീതെ ഇട്ടിരുന്ന ജാക്കെറ്റ് ഊരി മേശപ്പുറത്തേക്കിട്ടുകൊണ്ട് പറഞ്ഞു .

“മ്മ്..എന്ന ഞാൻ പോട്ടെ …ഇനിയിപ്പോ എന്റെ ആവശ്യം ഇല്ലല്ലോ ”
അഞ്ജു ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് വന്നു .

“ഡീ പൊന്നുസേ…നീ അമ്മായിടെ കൂടെ വരണോ ? ”
അഞ്ജു എന്റെ അടുത്തെത്തി കയ്യിലിരുന്ന റോസ് മോളോടായി ചോദിച്ചു കൈനീട്ടി .

അതിനു വരില്ലെന്ന ഭാവത്തിൽ റോസ് മോളും ബലം പിടിച്ചുകൊണ്ട് എന്നെ അള്ളിപ്പിടിച്ചു .

“കണ്ടോ ചേച്ചി ..ഇവൾക്കിപ്പോ ആരേം വേണ്ട …”
റോസ് മോളുടെ ചിണുക്കം കണ്ടു അഞ്ജു മഞ്ജുസിനെ നോക്കി .

“ആഹ് ശരിയാ …ഞാൻ വന്നിട്ടും പെണ്ണിന് വല്യ മൈൻഡ് ഇല്ല . ”
മഞ്ജുസും ചിരിച്ചുകൊണ്ട് ബെഡിലേക്കിരുന്നു . പിന്നെ തൊട്ടിലിൽ ഉറങ്ങിക്കിടന്ന ആദികുട്ടന്റെ നെറ്റിയിൽ പയ്യെ ഒന്ന് ചുംബിച്ചു .

“അമ്മേടെ മുത്ത് ഉറങ്ങിയോടാ ?”
മഞ്ജുസ് സ്വകാര്യം പോലെ പറഞ്ഞു ആദിയെ നോക്കി ചിണുങ്ങി .

“എടി പെണ്ണെ …നിന്റെ അച്ഛനൊക്കെ രണ്ടീസം കഴിഞ്ഞാ അങ്ങ് പോകും . പിന്നെ ഞങ്ങളൊക്കെ തന്നെയേ ഉണ്ടാകൂ . അയ്യടാ അവളുടെ ഒരു പോസ് കണ്ടില്ലേ ..”
അഞ്ജു എന്റെ കയ്യിലിരുന്ന റോസ് മോളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു സ്വല്പം ഉറക്കെ പറഞ്ഞു . അത് കണ്ടിട്ടെന്നോണം കുഞ്ഞു എന്നെ നോക്കി ചുണ്ടു കടിച്ചു വിഷമിച്ചു . ആരെങ്കിലും ശബ്ദം ഉയർത്തിയാൽ ചീത്ത പറയുകയാണ് എന്ന് കരുതി റോസ് മോള് ചിണുങ്ങികൊണ്ട് ചുണ്ടു ഉളുമ്പും!

“ഡീ ഡീ ..നീ പോയെ ..കണ്ടാ അതിന്റെ മുഖം മാറി ..”
ഞാൻ റോസ് മോളുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

“അച്ചോ ..അമ്മായിടെ സ്വത്തു മോള് പേടിച്ചോ…”

The Author

sagar kottapuram

4 വർഷങ്ങൾക്ക് ഇപ്പുറവും മഞ്ജുസിനേം കവിനേം സാഗർ കോട്ടപ്പുറത്തെയും ഓർക്കുന്നവർക് നന്ദി... നമസ്കാരം 🙏🏽

242 Comments

Add a Comment
  1. വികാരി

    👍👍

  2. Next part please

Leave a Reply

Your email address will not be published. Required fields are marked *