അഞ്ജു അതുകേട്ടു ചിരിച്ചു കൊച്ചിന്റെ കൈപിടിച്ച് ചിണുങ്ങി . പിന്നെ അതിന്റെ കവിളിൽ ഒരുമ്മയും കൊടുത്തു .
“എടി അഞ്ജു…നീ കിടക്കല്ലേ ..എനിക്ക് കുറച്ചു വിശേഷം ഒകെ പറയാൻ ഉണ്ട് ..”
കുളിക്കാനുള്ള തയ്യാറെടുപ്പെന്നോണം ടവൽ എടുത്തു പിടിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു .
“ഓ..ടൂർ പോയ കഥ അല്ലെ . അതൊക്കെ ഞാൻ സൗകര്യം പോലെ പിന്നെ കേട്ടോളം ”
അഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു . പിന്നെ മൂടും തട്ടി ഞങ്ങളുടെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി .
“ഡാ …”
അഞ്ജു റൂം വിട്ടു പോയതും മഞ്ജുസെന്നെ അധികാര സ്വരത്തിൽ വിളിച്ചു .
“എന്തേടി ?”
ഞാൻ തിരിച്ചു ചിരിയോടെ തിരക്കി .
“ചുമ്മാ..ഇങ്ങു വാ …”
ടവൽ ബെഡിലേക്കിട്ടു മഞ്ജുസ് എന്നെ കൈമാടി വിളിച്ചു .
അതോടെ ഞാൻ റോസ് മോളെയും ഒരു കയ്യിൽ പിടിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി . ഞാൻ അവൾക്കു മുൻപിലെത്തിയതും മഞ്ജുസ് എന്റെ കവിളിൽ പയ്യെ മുത്തി . അതോടെ വലതുകൈകൊണ്ട് മഞ്ജുസിനെ ഞാൻ എന്നിലേക്ക് ചേർത്തുപിടിച്ചു . ഇടതു കയ്യിൽ ഞാൻ റോസ് മോളെയും പിടിച്ചിട്ടുണ്ട് .
“നല്ല ന്യാറ്റം ഉണ്ട് മിസ്സെ..”
അവളെ ചേർത്ത് പിടിച്ചപ്പോൾ കിട്ടിയ വിയർപ്പിന്റെ സ്മെല് ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .
“സോ വാട്ട് ? ”
മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി . ഞങളുടെ ഈ സംസാരം ഒക്കെ എന്റെ ഒക്കത്തിരുന്നുകൊണ്ട് റോസ് മോളും പുരികം ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട് . അച്ഛനും അമ്മയും റൊമാൻസ് കളിക്കുന്നത് അവൾക്കു മനസിലാകുന്നുണ്ടോ എന്തോ ? !
“നീ എന്താടി പൊന്നൂസേ നോക്കണേ ? ”
റോസമ്മയുടെ നോട്ടം കണ്ടു മഞ്ജുസും ചിരിച്ചു .
“നീ എന്നെ എന്താ കാട്ടണേന്നു നോക്കുവാ അവള് ,അല്ലെ റോസ് മോളെ ?”
ഞാൻ കൊച്ചിന്റെ നോക്കി ചിണുങ്ങി .
“മ്മ …മാ അ..മ്മ…”
റോസിക്കുട്ടി മഞ്ജുസിന്റെ ചോദ്യം കേട്ട് അവൾക്കു നേരെ കൈചൂണ്ടി ചിരിച്ചു .
“പോടീ …അവളുടെ ഒരമ്മ ..അച്ഛൻ വന്നപ്പോ എന്നെ വേണ്ട അല്ലെടി ?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് റോസിക്കുട്ടിയുടെ കവിളിൽ പിടിച്ചു വലിച്ചു . നല്ല സോഫ്റ്റ് ആയ അവളുടെ സ്കിൻ പയ്യെ വേദനിപ്പിക്കാതെ വലിച്ചു വിടുന്നത് മഞ്ജുസിനു വല്യ ഇഷ്ടമാണ് ! മഞ്ജുസ് അങ്ങനെ ചെയ്തതും റോസിക്കുട്ടി കൈകൊട്ടി ചിരിച്ചു .
“ഹീ..ഹീ ..”

👍👍
Next part please