റോസ് മോളുടെ ചിരി നോക്കി ഞാനും മഞ്ജുസും മുഖാമുഖം നോക്കി . പിന്നെ മഞ്ജുസിനെ ചേർത്ത് പിടിച്ചു ഞാനവളുടെ ചുണ്ടിൽ ഒന്ന് അമർത്തി മുത്തി . നേർത്ത ഉപ്പുരസമുള്ള ചുംബനം ! എന്റെ വലതു ഭാഗത്തു നിന്ന് എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റിപിടിച്ചു നിന്ന് മഞ്ജുസും ആ ചുംബനം ആസ്വദിച്ചു .
ഒന്നുമറിയാത്ത പ്രായം ആയതുകൊണ്ട് റോസി കുട്ടി എന്റെ ഒക്കത്തിരുന്നു ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്. അവളെ ഞങ്ങള് മൈൻഡ് ചെയ്യാതായപ്പോൾ എന്റെ കവിളിലും മുടിയിലുമൊക്കെ കക്ഷി ചെറുതായി പിടിച്ചു ഞെക്കുന്നുണ്ട് .
“ചുമ്മാ ഇരിയെടി പൊന്നുസേ..അച്ഛൻ അമ്മയെ ഒന്ന് സ്നേഹിച്ചോട്ടെ…”
പെണ്ണിന്റെ കുറുമ്പ് കണ്ടു , മഞ്ജുസിന്റെ ചുണ്ടിലെ പിടിവിട്ടു ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു .
ഞാൻ പെട്ടെന്ന് കിസ് നിർത്തിയതിൽ നിരാശ മഞ്ജുവിന്റെ മുഖത്തും ഉണ്ട് ! പിള്ളേരുണ്ടായതിൽ പിന്നെ ഞങ്ങൾക്ക് അങ്ങനെ സ്നേഹിക്കാൻ സമയം കിട്ടാറില്ല ! ഇടക്കൊന്നു ഗോദയിലേക്കിറങ്ങുന്ന സമയത്താകും ആരേലും ഒരാൾ ഉണരുന്നത് !
അതോടെ മഞ്ജുസും എന്നെ വിട്ടു മാറി . പിന്നെ ബെഡിലേക്കിട്ട ടവൽ എടുത്തുപിടിച്ചു റോസ്‌മോളെ നോക്കി .എന്റെ കവിളിൽ ചുംബിച്ചു കൊണ്ട് റോസമ്മ കൊഞ്ചുന്നുണ്ട് .
“ഈ സാധനത്തിനു ഇന്ന് ഉറക്കം ഒന്നും ഇല്ലേ ”
നേരത്തെയുള്ള റൊമാൻസ് മുറിഞ്ഞ വിഷമത്തിൽ സ്വല്പം ദേഷ്യം കലർന്ന സ്വരത്തിലാണ് മഞ്ജുസ് അത് പറഞ്ഞത് .
“എന്തുവാടി..അതെപ്പോഴെങ്കിലും ഉറങ്ങിക്കോളും ”
ഞാൻ മഞ്ജുസിന്റെ ദേഷ്യം കണ്ടു ചിരിയോടെ പറഞ്ഞു .
“ആഹ്..എന്ന ചുന്ദരി മോളെ അച്ഛൻ തന്നെ ഉറക്കിക്കോ .എന്നെ നോക്കണ്ട ..”
മഞ്ജുസ് കട്ടായം പറഞ്ഞു ബാത്റൂമിലേക്ക് കയറിപ്പോയി .
“കേട്ടല്ലോ …”
ഞാൻ ചിരിയോടെ പറഞ്ഞു റോസി കുട്ടിയെ നോക്കി .
“ച്ചാ..ചാ ”
അതിനു അവൾ പിറുപിറുത്തുകൊണ്ട് എന്നെ നോക്കി ചിരിച്ചു .
“ചാച്ചാ ഒന്നും ഇല്ല ..ഉറങ്ങേടി പെണ്ണെ …”
ഞാൻചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ ചുംബിച്ചു ഇക്കിളിപെടുത്തി.
“ഹി ഹി ഹി …’
ആ സുഖത്തിൽ പൊട്ടിച്ചിരിച്ചു അവളും ചിണുങ്ങി .
പിന്നെ കൊച്ചുമായി ഞാൻ നേരെ ബെഡിലേക്ക് കയറി കിടന്നു . എന്റെ അടുത്തായി റോസിക്കുട്ടിയെയും കിടത്തികൊണ്ട് ഞാൻ ചെരിഞ്ഞു കിടന്നു .എന്റെ നെഞ്ചിലെ ചൂടിലേക്ക് റോസ് മോളെ ചേർത്ത് കിടത്തി ഞാനവളുടെ പുറത്തു തഴുകി . ഇൻക്യൂബേറ്റർ പിരീഡ് കഴിഞ്ഞു ഞങ്ങൾക്ക് ആദിയേയും റോസിനെയും ശരിക്കൊന്നു കയ്യിൽ കിട്ടാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു !
അതിനു ശേഷം കൂടുതൽ സമയവും ഞാൻ ആണ് റോസ് മോളെ കൊഞ്ചിച്ചു നടന്നിരുന്നത് . മഞ്ജുസിനു ആദിയെ ആയിരുന്നു കൂടുതൽ പ്രിയം ! അതുകൊണ്ട് പെണ്ണിന് എന്നെയും ചെറുക്കന് അവളെയും ആണ് പഥ്യം ! “പാല് കുടിക്കാൻ മാത്രം അവൾക്ക് അമ്മേനെ വേണം , സ്നേഹമില്ലാത്ത ജന്തു ” എന്ന് അതുകൊണ്ട് റോസിമോളെ മഞ്ജുസ് വിശേഷിപ്പിക്കാറുണ്ട് !

👍👍
Next part please