അങ്ങനെ റോസ്‌മോളെ അടുത്ത് കിടത്തി കുറെ നേരം ഞാൻ മൊബൈലും നോക്കിയിരുന്നു . മഞ്ജുസ് ടൂർ പോയ കാരണം കോയമ്പത്തൂരിൽ നിന്നു പെട്ടെന്ന് ലീവാക്കി പോന്നതാണ് ഞാൻ . ഇപ്പോൾ കമ്പനി കാര്യമൊക്കെ ഞാൻ തന്നെയാണ് മൊത്തം ഡീൽ ചെയ്യുന്നത് . മഞ്ജുസിന്റെ അച്ഛൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി സ്വസ്ഥമായി വീട്ടിലിരിക്കുന്നു . ബോർഡ് മീറ്റിങ് ഒകെ വരുമ്പോൾ ഒന്ന് മുഖം കാണിക്കാൻ വരും . അത്ര തന്നെ ! എന്റെ അസാന്നിധ്യത്തിൽ ശ്യാം ആണ് കാര്യങ്ങളൊക്കെ നോക്കുന്നത് ! അതുകൊണ്ട് എപ്പോ വേണേലും വീട്ടിലൊക്കെ വന്നു പോകാം !
ഞങ്ങൾക്ക് കുട്ടികളായതിൽ പിന്നെ മഞ്ജുസിന്റെ അമ്മയ്ക്കും അച്ഛനുമൊക്കെ പെരുത്ത് സന്തോഷം ആണ് . ചോറൂണ് കഴിഞ്ഞതും പിന്നെ ഇടക്കിടക്ക് ഞങ്ങൾ അവിടെ പോയി നിൽക്കും . അവളുടെ അച്ഛനും അമ്മയ്ക്കും ഇടയ്ക്കു പിള്ളേരെ കണ്ടില്ലെങ്കിൽ എന്തോപോലെ ആണ് . മുത്തശ്ശിക്കണേൽ ഞങ്ങള് അവിടെ സ്ഥിരമായി നിന്നാൽ അത്രയും സന്തോഷം !
മഞ്ജുസ് വരുന്നതും കാത്തു ഞാൻ കുറെ നേരം റൂമിൽ തന്നെ ഇരുന്നു . റോസിക്കുട്ടി ഉറങ്ങി വിരലും നുണഞ്ഞുകൊണ്ട് എന്റെ അരികെ കിടപ്പുണ്ട് . പെണ്ണിന്റെ കിടത്തവും ഉറക്കവുമൊക്കെ കാണാൻ നല്ല രസമുണ്ട് .ഞാനതു നോക്കികൊണ്ട് അവളുടെ മുടിയിൽ തഴുകി . ആ സമയത്താണ് മുടിയൊക്കെ കെട്ടിവെച്ചു മഞ്ജുസ് അകത്തേക്ക് കയറി വരുന്നത് .
“കൊച്ചു ഉറങ്ങിയോടാ ?”
റൂമിലേക്ക് കയറി വാതിൽ ചാരികൊണ്ട് മഞ്ജുസ് തിരക്കി .
“ആഹ്…നീ കൊണ്ട് കിടത്തിക്കോ ..”
ഞാൻ പയ്യെ പറഞ്ഞു .
“മ്മ്…”
മഞ്ജുസ് പയ്യെ മൂളികൊണ്ട് എന്റെ അടുത്തേക്ക് വന്നു . പിന്നെ ഉറങ്ങി കിടന്ന റോസ് മോളെ പയ്യെ കൈനീട്ടി എടുത്തു പിടിച്ചു മാറോടു ചേർത്തു. അവളുടെ നെറുകയിൽ പയ്യെ ഒന്ന് ചുംബിച്ച ശേഷം മഞ്ജുസ് അവളെയും തൊട്ടിലിലേക് കിടത്തി . പിന്നെ റൂമിലെ പ്രധാന ലൈറ്റ് അണച്ചുകൊണ്ട് അരണ്ട വെളിച്ചമുള്ള സീറോ ബൾബ് ഓൺ ചെയ്തു .
അതോടെ റൂമിൽ മൊത്തം ഒരു അരണ്ട നീളെ വെളിച്ചം പരന്നു. അതിൽ മഞ്ജുസിന്റെ മുഖം കൂടുതൽ തിളങ്ങുന്ന പോലെ എനിക്ക് തോന്നി .മൊബൈൽ മേശപ്പുറത്തേക്ക് വെച്ച് ഞാൻ ബെഡിലേക്കു വീണ്ടും കയറി ഇരുന്നു . അപ്പോഴേക്കും മഞ്ജുസും ബെഡിലേക്കു വന്നു വീണു .
ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് അവൾ എന്നെ നോക്കി .
“കിടക്കുന്നില്ലേ ?”
മഞ്ജുസ് എന്നോടായി ചോദിച്ചു .
“ഇല്ല …”
ഞാൻ അവളെ നോക്കി ഇരു കണ്ണും ഇറുക്കി പയ്യെ പറഞ്ഞു ചിരിച്ചു .
“അതിലെന്താ ഇത്ര ചിരിക്കാൻ ?”
മഞ്ജുസ് സ്വല്പം ഗൗരവം അഭിനയിച്ചു സ്വരം താഴ്ത്തി . വോളിയം കൂടിയാൽ പിള്ളേര് ഉണരുമോ എന്നെ ഭയമുണ്ട് കക്ഷിക്ക് ! അവളുടെ മോൻ ഉണർന്നാൽ പിന്നെ പറയണ്ട !
“ചുമ്മാ ..”
ഞാൻ കണ്ണിറുക്കി ഒന്നുടെ പറഞു .

👍👍
Next part please