രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram] 1262

“എനിക്കൊരു മാറ്റവും ഇല്ലെന്നാണല്ലോ മഞ്ജുസ് ഒകെ പറയുന്നേ ..”
ഞാൻ അതുകേട്ടു കുഞ്ഞാന്റിയെ സംശയത്തോടെ നോക്കി .

“നിന്റെ കോലം അല്ല പറഞ്ഞത് ..സ്വഭാവം ആണ് …”
എന്നെയൊന്നു ആക്കിയപോലെ പറഞ്ഞുകൊണ്ട് കുഞ്ഞാന്റി ചിരിച്ചു .

“ഓ അത് .. ”
ഞാൻ അതുകേട്ട് ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി ..പിന്നെ വേഗം കാപ്പി കുടിച്ചു തീർത്തു .

“എന്നാപ്പിന്നെ നേരം കളയുന്നില്ല…അപ്പുറത്തൊക്കെ പോവാൻ ഉണ്ട് ”
ഗ്ലാസ് ടീപോയിലേക്ക് വെച്ചുകൊണ്ട് ഞാൻ എഴുനേറ്റു .

“ഹ്മ്മ്…ആയിക്കോട്ടെ ”
അവളും അത് സമ്മതിച്ചു . അതോടെ ആദിയെയും കൂട്ടി ഞാൻ അവിടെ നിന്നുമിറങ്ങി . പിന്നെ നേരെ ബിന്ദു അമ്മായിയുടെ വീട്ടിൽ പോയി . മോഹനൻ മാമ ആ സമയത്തു നാട്ടിലുണ്ട് . അതുകൊണ്ട് ഞാനും ആദിയും കയറിച്ചെല്ലുമ്പോൾ പുള്ളി ഉമ്മറത്ത് തന്നെ ഉണ്ട് .

അവരുടെ മക്കളായ അഞ്ജലിയും രാഗേഷും അവിടെ തന്നെ ഉണ്ടായിരുന്നു . രാഗേഷ് ഇപ്പൊ ഡിഗ്രിക് പഠിക്കുന്നു . അഞ്ജലി ടി.ടി.സി ക്കു പോവുന്നുണ്ട് . ടീച്ചർ ആയിട്ട് ഏതെങ്കിലും ഗവണ്മെന്റ് സ്കൂളിൽ കയറികൂടണം എന്നൊക്കെയാണ് കക്ഷിയുടെ മോഹം .

പതിവുപോലെ അവിടെയും സ്വല്പ നേരം ചിലവഴിച്ചു . അഞ്ജലിയുമായും രാഗേഷുമായൊക്കെ ഓരോ തമാശകൾ പറഞ്ഞിരുന്നു . അവിടെ നിന്നും പിന്നെ നേരെ കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് . നേരം വൈകുമെന്നോർത്തു അവിടെയും അധികനേരം നിന്നില്ല .

ഓണം കഴിഞ്ഞു ഒരു ദിവസം സൗകര്യം പോലെ വരാമെന്നു കൃഷ്ണൻ മാമയോടും മായേച്ചിയോടും മോഹനവല്ലി അമ്മായിയോടും വിവേകേട്ടനോടുമൊക്കെ പറഞ്ഞു വേഗം ഇറങ്ങി . ചായ കുടിച്ചിട്ട് പോകാമെന്നു മായേച്ചി നിർബന്ധിച്ചെങ്കിലും കുഞ്ഞാന്റിയുടെ അവിടന്ന് കുടിച്ചു എന്ന് പറഞ്ഞു ഞാൻ ആ ക്ഷണം നിരസിച്ചു . പൊന്നൂസിനെ കൊണ്ട് ചെല്ലാഞ്ഞതിൽ കൃഷ്ണൻ മാമക്ക് ചെറിയ നീരസം ഉണ്ട് . പുള്ളിക് പെണ്ണിന്റെ സംസാരവും ദേഷ്യവുമൊക്കെ നല്ല ഇഷ്ടമാണ് .

പിന്നെ നേരെ വല്യമ്മയുടെ വീട്ടിലേക്ക് . രാജീവേട്ടനും ദിലീപേട്ടനും ഒകെ വിവാഹം കഴിച്ചതുകൊണ്ട് വീട്ടിലിപ്പോ മരുമക്കൾ രണ്ടുപേര് കൂടി ഉണ്ട് . സുകന്യ , പ്രിയ എന്നാണ് അവരുടെ പേര് .. രാജീവേട്ടന്റെ ഭാര്യ ആണ് സുകന്യ ..ദിലീപേട്ടന്റെ വൈഫ് പ്രിയ ..!

രണ്ടുപേരുടെയും വിവാഹം ഒരേ ദിവസം ആയിരുന്നു . അത് കഴിഞ്ഞിട്ട് ഒരു വര്ഷം ആകുന്നതേ ഉള്ളു . സുകന്യ , പ്രിയ എന്നിവര് ഏറെക്കുറെ എന്റെ പ്രായം ആണെങ്കിലും സ്ഥാനം നോക്കി ഞാനവരെ ചേച്ചി , എടത്തിയമ്മ എന്നൊക്കെയാണ് വിളിക്കുന്നത് .

അവരുടെ വീട്ടുകാർ എന്റെയും മഞ്ജുസിന്റെയും കഥ അറിഞ്ഞപ്പോൾ അങ്ങനൊരു കുടുംബത്തിലേക്ക് മക്കളെ അയക്കുന്നതിൽ ആദ്യം വിരോധം പറഞ്ഞിരുന്നു . ഞങ്ങള് കാരണം ഇനി കല്യാണം മുടങ്ങുമോ എന്ന് എനിക്കും മഞ്ജുസിനും ചെറിയ നിരാശ ഉണ്ടായിരുന്നെങ്കിലും ഒരുവിധം അതൊക്കെ സംസാരിച്ചു തീർപ്പാക്കി . പിന്നെ മഞ്ജുസിന്റെ ബാക്‌ഗ്രൗണ്ടും അവളുടെ

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

55 Comments

Add a Comment
  1. ചിത്ര ഗുപ്തൻ

    കുറച്ചു ദിവസായിട്ട് ഇവരുടെ കൂടെ ഉണ്ടായിരുന്നു ഇന്നാണ് എല്ലാം വായിച്ചുതീർന്ന് ??

  2. നന്നായിട്ടുണ്ട് ബ്രോ

  3. പ്രിയ സാഗര്‍ ഏട്ടാ.. first a big salute for you,
    ഈ കഥ എന്നെ മാനസികമായി ഒരുപാട് സ്വാധീനിക്കുന്നുണ്ട് , അത് കൊണ്ട് കഥയില്‍ ദുരന്തങ്ങളൊന്നും കൊണ്ടുവരരുത്, എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയാണെന്ന് വിചാരിക്കരുത് ,അങ്ങിനെ വല്ല സാഹചര്യവുമുണ്ടായാല്‍ എനിക്ക് ചിലപ്പൊ ഡിപ്രഷന് ചികിത്സ തേടേണ്ടിവരും, എന്റേത് bsnl connection ആണ്, ചെറിയ പേജുകള്‍ ആയ്ത് കൊണ്ട് ഒരു പേജ് വായിച്ച് കഴിഞ്ഞ് അടുത്തത് ലോഡാവാന്‍ ചിപ്പൊ കുറേ സമയമെടുക്കും ,”കവി മഞ്ജൂനെ പറ്റിക്കാന്‍ വേണ്ടി തലകറങ്ങി വീണ” ഭാഗം വായിച്ച് അടുത്തത് ലോഡാവാന്‍ കാത്തിരിക്കുമ്പോള്‍ എന്നില്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാനൊക്കെ തുടങ്ങി, വായിക്കുന്നത് കഥയാണെന്ന് മനസ്സിന് ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ ഞാന്‍ പരാജയപ്പെടുകയാണ് ,
    ഒരഭിപ്രായം പറയട്ടെ…!
    മഞ്ജുവിന്റെ പ്രസവം ആപത്തൊന്നും കൂടാതെ കഴിഞ്ഞ് മഞ്ജുവും കുട്ടികളും സുഖമായിരിക്കുന്നു എന്ന് പറഞ്ഞ് ,ആദിയും റോസ് മോളും പുതിയ ഉണ്ണികളെ സന്തോഷത്തോടെ പരിചരിക്കുന്നു എന്ന് പറഞ്ഞ് അവസാനിപ്പിച്ചൂടെ ,
    ആദ്യത്തെ പ്രസവം പ്രശ്നമായത് കൊണ്ട് ,കവി കണ്ട സ്വപ്നം എന്നില്‍ ചെറിയ ആശങ്ക ഉണ്ടാക്കുന്നുണ്ട് ,
    പറഞ്ഞത് തെറ്റായിപ്പോയെങ്കില്‍ ക്ഷമിക്കണം

    1. Same njanum parayan erunatha

  4. പ്രിയ സാഗർ,
    നിങ്ങളാരാണെന്നോ എവിടെ നിന്നാണെന്നോ എനിക്കറിയില്ല. പക്ഷെ ഈ സീരീസിലൂടെ നിങ്ങൾ പറയുന്നതെൻ്റെ കഴിഞ്ഞ പതിനഞ്ചു വർഷത്തെ ജീവിതമാണ്. ഇത് തികച്ചും യാത്രിശ്ചികമായിരിക്കാം. ഞാൻ PGക്ക് പഠിക്കുമ്പോഴാണ് മഞ്ജൂസ് (എൻ്റെ കുഞ്ചൂസ് ) എൻ്റെ ജീവിതത്തിലേക്ക് വരുന്നത്. പേരിൽ പോലും സാമ്യതകളേറെ.നാലു വർഷത്തെ പ്രണയത്തിനു ശേഷം നാട്ടിൽ ഒരുപാടു കോളിളക്കം സൃഷ്ടിച്ച വിവാഹം. ഇപ്പോൾ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ. ഒരു മോനും മോളുമുണ്ട്. ഇരട്ടകളല്ല ട്ടോ… നിങ്ങളുടെ എഴുത്തിലൂടെ ഞങ്ങൾ വീണ്ടും ജീവിക്കുന്നു. പഴയ ടീച്ചറും സ്റ്റുഡൻ്റുമായി. നന്ദി..

  5. Hyder Marakkar

    ആശാനെ ഈ ഭാഗം ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്, യാഥാർഥ്യത്തിൽ നിന്നും ഒരു തരി പോലും മാറാത്ത ഒരു ഭാഗം കൂടി…

    “”അയ്യോ ….മറ്റേ സാധനത്തിന്റെ പോലെ തന്നെ””” ശരിക്കും പൊന്നുന്റെ പിണക്കം കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് കെവി പറഞ്ഞത്….അതാണ് നിങ്ങടെ മാജിക്ക്

    അതുപോലെ പ്രിയ ആദിയോടെ ആന്റിയേ അറിയോന്ന് ചോദിക്കുന്നത്….അതൊക്കെ ചെറുപ്പം തൊട്ട് അനുഭവിക്കുന്നതാണ്, എവിടേലും എന്തെങ്കിലും പരിപാടിക്ക് പോയാൽ അപ്പോ വരും ഏതേലും ഒരെണ്ണം..””നമ്മളെ ഒക്കെ അറിയുമോ”” എന്നും ചോദിച്ച്…കഷ്ടക്കാലത്തിന് അറിയാമെന്ന് പറഞ്ഞുപ്പോയാൽ പിന്നെ അടുത്ത ചോദ്യം ഇതാണ് “”എന്ന പറ എന്താ ആന്റിയുടെ പേര്””….അവിടെ നമ്മൾ പെടും…
    അതുപോലെ തറവാട്ടിലും അമ്മാവന്മാരെ വീട്ടിലും ഒക്കെ പോയപ്പോൾ എല്ലാവരും പൊന്നുവിനെ തിരക്കിയത്, അങ്ങനെ ഒരു കാന്താരിയെ കൂടെ കണ്ടില്ലെങ്കിൽ എല്ലാവരും തിരക്കും…ഇങ്ങനെയുള്ള ഡീറ്റൈലിങ് ഒക്കെയാണ് രതിശലഭങ്ങളെ മറ്റുള്ള നോവലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്
    അപ്പോ ശരി കാണാം

    അടുത്ത ഭാഗത്തിനായി കാത്തിരിക്കും???

  6. ചാക്കോച്ചി

    സാഗറണ്ണാ….ഒന്നും പറയാനില്ല…… പതിവ് പോലെത്തന്നെ ഈ ഭാഗവും ഉഷാറായിക്കണ്…വരാൻ പോകുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ….

  7. വിഷ്ണു?

    Bro comment ഇടാൻ ഇത്തിരി വൈകിപ്പോയി..

    ഈ ഭാഗവും ഇഷ്ടമായി.പിന്നെ എടുത്ത് പറയത്തക്ക സീനും കാര്യങ്ങളും ഒന്നും ഇല്ലാലോ.എന്നാലും ആദി വന്നു അക്വേറിയം മെടിപ്പിക്കുന്ന സീൻ ഇഷ്ടമായി.♥️

    വരും ഭാഗങ്ങളിൽ മഞ്ചുസ് ഉം റോസ് മോളും ആദി കുട്ടനും കാണില്ലല്ലെ.എന്തായാലും അടുത്ത ഭാഗത്ത് അവരുടെ ഒക്കെ ചെറിയ ഒരു ഭാഗം എങ്കിലും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

    ഒരുപാട് സ്നേഹത്തോടെ?

  8. ഇരിഞ്ഞാലക്കുടക്കാരൻ

    എന്തോ ഈ കഥ വായിക്കുമ്പോൾ അവർക്കൊപ്പം ജീവിക്കുന്ന ഫീൽ ??

  9. ???…

    ഇതിപ്പോൾ കംപ്ലീറ്റെലി പ്രണയ കഥ & റിയാൽ കഥകൾ ആയല്ലോ…

    കുഞ്ഞന്റിയുമായി അപ്പോൾ ഇനിയൊന്നും പ്രേതീക്ഷിക്കണ്ടല്ലേ ??..

    ഇത് വരെയും നന്നായി പോയിട്ടുണ്ട് ബ്രോ.. തുടരുക…

    പേജ് കുറച്ചു കൂട്ടണേ ബ്രോ..
    പിന്നെ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ pdf വന്നില്ലാട്ടോ ???…

    All the best 4 your story…

    Waiting 4 nxt part..

  10. Alpam kathirunnalum athinte result valare mikachathayirikum ee partum thakarthu adutha partinulla kathirippu start cheythu

  11. ബ്രോ..സംഗീതയുടെ മോഹം കംപ്ലീറ്റ് ചെയ്യുമോ..നല്ല tempting ആയി വരുവാരുന്നു…പിന്നെ ഒരു അനക്കവും ഇല്ല..ഇപ്പോഴും വെയ്റ്റിംഗ് ആണ്

  12. എന്തോ ഇനി ഒരിക്കലും കാണില്ല എന്നാ പോലെ ആയിപോയി 6 മാസത്തേക്കൊള്ള ആ വേർപിരിയൽ, കോപ്പ് സാഡ് ആയി ?

    ഈ പാർട്ടിൽ ഓണം വൈബ് ആയതു കൊണ്ട് റോസ്‌മോൾ സീൻസ് കൊറവായിരുന്നല്ലേ, ശേ എനിക്ക് അതിന്റെ കാര്യം വായികാനാ ഇഷ്ട്ടം, അപ്പൊ അഞ്ജുവിന്റേം അച്ഛന്റേം അമ്മേടേം കാര്യം ഊഹിക്കാവുന്നതേ ഒള്ളു ?

    എന്തായാലും സുകന്യ, പ്രിയ പുതിയ രണ്ടു കഥാപാത്രങ്ങൾ കൂടി വന്നു അല്ലെ, കൊള്ളാം, രണ്ടാളുടെയും സംസാരം ഇഷ്ടപ്പെട്ടു ☺️❤️

    ഈ പാർട്ടിൽ ആദികുട്ടനെ കൂടുതൽ ഇൻവോൾവ് ചെയ്യിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു, പുള്ളിക്കാരന്റെ സീൻസ് ഇതുവരെ ഉള്ള പാർട്സിൽ കുറവായിരുന്നു, ആള് റോസുമോളെ പോലെ ടെറർ അല്ല, കാം ആണ് ?❤️

    മനോഹരം ആയിരുന്നു എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ, നിങ്ങള് എന്ത് എഴുതിയാലും അതു പൊളി ആയിരിക്കും, അതു മഞ്ജുസിന്റേം കവിന്റെയും ആതിയുടെയും റോസുമോളുടെയും ആണേൽ പിന്നെ പറയണ്ട ?

    ഇനി ആ 6 മാസം എങ്ങനെ കവിൻ കഴിച്ചു കൂടി എന്ന് ഒന്ന് കാണണം, അതിനായി കാത്തിരിക്കുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  13. Pwoliiiiiiiiii????????????????

  14. കുറച്ച് നേരം അവരുടെ ഒപ്പം ജീവിച്ചു

  15. Sagar bhai super

  16. Wonderful story

  17. എത്ര വായിച്ചാലും ബോര്‍ അടിക്കില്ല. അതാണ് മഞ്ജൂസിന്‍റേം കവി കുട്ടന്‍റേം പ്രത്യേകത. Thanks for giving them Sagar bhai…..

Leave a Reply

Your email address will not be published. Required fields are marked *