വന്നാൽ പോലും വേഗം വീട്ടിലോട്ടു പോകാമെന്ന് പറയും ..പിന്നെ റോസ്‌മേരി കാര്യമായിട്ട് കൊണ്ട് നടക്കുന്നതുകൊണ്ട് കുറച്ചൊക്കെ രണ്ടാളും അഡ്ജസ്റ്റ് ചെയ്യും . കൂടിയാൽ മൂന്നു നാല് ദിവസമൊക്കെയേ അവിടെ നിൽക്കാറുള്ളു .
“എന്താ ഒരു വാട്ടം ?”
അവള് ഡ്രസ്സ് ഒകെ മടക്കി പെട്ടിയിൽ വെക്കുന്നത് ശ്രദിച്ചുകൊണ്ട് ഞാൻ പയ്യെ തിരക്കി .
“ഏയ് ഒന്നും ഇല്ല …”
അവൾ അതിനു എന്നെ നോക്കി ഒന്ന് ചിരിച്ചു .
“ന്നാലും …”
ഞാൻ ചിരിച്ചുകൊണ്ട് ഒന്നുടെ തിരക്കി .പക്ഷെ അതിനു അവളൊന്നും മിണ്ടിയില്ല .
“നീ ഇതൊക്കെ എടുത്തു വെക്ക് ..ഞാൻ അഞ്ജുവിനോടും അമ്മയോടും ഒന്ന് പറഞ്ഞിട്ട് വരാം ”
അവള് പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ പറഞ്ഞു എല്ലാം എന്നെ ഏൽപ്പിച്ചു. പിന്നെ റൂമിൽ നിന്നും പയ്യെ താഴേക്കിറങ്ങി പോയി .
പിന്നെ അമ്മയോടും അഞ്ജുവിനോടും ഒകെ യാത്ര പറഞ്ഞു . അഞ്ജുവിന്റെ ഡെലിവറി രണ്ടു മാസം കൂടി കഴിഞ്ഞാൽ ഉണ്ടാകും. ആ സമയത്തൊക്കെ മഞ്ജുസ് സ്വന്തം വീട്ടിൽ ആകുന്നതുകൊണ്ട് അഞ്ജുവിന്റെ കുഞ്ഞിനെ കാണാനും വരാൻ കഴിയില്ല . അതൊക്കെ ആലോചിക്കുമ്പോ കക്ഷിക് ചെറിയ സങ്കടം ഉണ്ട് . രണ്ടും കൂടി ഒന്നും രണ്ടും ഒകെ പറയുമെങ്കിലും നല്ല ക്ളോസ് ആണ് .അഞ്ജു കല്യാണം കഴിഞ്ഞു ബാംഗ്ലൂരിൽ പോയപ്പോ തന്നെ മഞ്ജുസ് ആകെ മൂഡ് ഓഫ് ആയിരുന്നു .
“പോട്ടെ പെണ്ണെ ..ട്രാവൽ ചെയ്യാനൊക്ക വല്യ കൊഴപ്പം ഇല്ലെങ്കിൽ നിന്റെ കുട്ടിയെ കാണാൻ ഞാൻ വരണുണ്ടു..ആകെയുള്ള ഒരു മരുമോൻ അല്ലെ ”
അഞ്ജുവിന്റെ വയറിൽ പയ്യെ തൊട്ടുകൊണ്ട് മഞ്ജുസ് ചിരിച്ചു. അതിനു മറുപടിയെന്നോണം അഞ്ജുവും ഒന്ന് ചിരിച്ചെന്നു വരുത്തി..
“എന്നാപ്പിന്നെ അമ്മെ …അച്ഛാ …ഇടക്കൊക്കെ അങ്ങോട്ടു വരണട്ടോ …”
റോസ്‌മോളെ മടിയിൽ വെച്ച് കൊഞ്ചിക്കുന്ന അച്ഛനോടും ആദിയെ അടുത്ത് പിടിച്ചിരുത്തി സ്വല്പം വിഷമത്തോടെ ഇരിക്കുന്ന അമ്മയോടുമായി മഞ്ജുസ് ആവശ്യപ്പെട്ടു .
“ഹ്മ്മ്…”
അതിനു അച്ഛൻ ഗൗരവത്തിൽ മൂളി .പിള്ളേരെ പിരിഞ്ഞിരിക്കുന്നതോർക്കുമ്പോൾ അമ്മയ്ക്കും അച്ഛനും നല്ല വിഷമം ഉണ്ട് .
“പൊന്നു പോയിട്ട് എന്ന വരാ ….”
റോസ്‌മോളുടെ തലയിൽ കൈകൊണ്ട് തഴുകി അവളുടെ മുടി മാടിയൊതുക്കികൊണ്ട് അച്ഛൻ തിരക്കി .
“ചാച്ച വരുമ്പോ നാനും വരും ..”
എന്റെ കൂടെ വരും എന്ന അർത്ഥത്തിൽ അവൾ പറഞ്ഞൊപ്പിച്ചു .
“ആണോ…പോയ അച്ചച്ചനെ ഒക്കെ മറക്കോ?”
റോസ്‌മോളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് അച്ഛൻ ചിരിച്ചു..
“ഇല്യാ …അച്ചച്ച പൊന്നൂന്റെ യാ ..”
അവൾ അതിനു മറുപടി പറഞ്ഞു അച്ഛന്റെ കഴുത്തിൽ കെട്ടിപിടിച്ചു .
അമ്മയും ആ സമയത് ആദിയോട് ഓരോന്ന് ചോദിക്കുന്നുണ്ട്. പിന്നെ അവിടെ പോയാൽ ഓടി നടന്നു അമ്മമ്മക്കും അമ്മച്ചനും ഒന്നും ബുദ്ധിമുട്ടുണ്ടാക്കരുത് , മഞ്ജു പറഞ്ഞത് കേക്കണം എന്നൊക്കെ പറഞ്ഞു അവനെ അമ്മച്ചിയും
കുറച്ചു ദിവസായിട്ട് ഇവരുടെ കൂടെ ഉണ്ടായിരുന്നു ഇന്നാണ് എല്ലാം വായിച്ചുതീർന്ന് ??
നന്നായിട്ടുണ്ട് ബ്രോ
പ്രിയ സാഗര്‍ ഏട്ടാ.. first a big salute for you,
ഈ കഥ എന്നെ മാനസികമായി ഒരുപാട് സ്വാധീനിക്കുന്നുണ്ട് , അത് കൊണ്ട് കഥയില്‍ ദുരന്തങ്ങളൊന്നും കൊണ്ടുവരരുത്, എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയാണെന്ന് വിചാരിക്കരുത് ,അങ്ങിനെ വല്ല സാഹചര്യവുമുണ്ടായാല്‍ എനിക്ക് ചിലപ്പൊ ഡിപ്രഷന് ചികിത്സ തേടേണ്ടിവരും, എന്റേത് bsnl connection ആണ്, ചെറിയ പേജുകള്‍ ആയ്ത് കൊണ്ട് ഒരു പേജ് വായിച്ച് കഴിഞ്ഞ് അടുത്തത് ലോഡാവാന്‍ ചിപ്പൊ കുറേ സമയമെടുക്കും ,”കവി മഞ്ജൂനെ പറ്റിക്കാന്‍ വേണ്ടി തലകറങ്ങി വീണ” ഭാഗം വായിച്ച് അടുത്തത് ലോഡാവാന്‍ കാത്തിരിക്കുമ്പോള്‍ എന്നില്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാനൊക്കെ തുടങ്ങി, വായിക്കുന്നത് കഥയാണെന്ന് മനസ്സിന് ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ ഞാന്‍ പരാജയപ്പെടുകയാണ് ,
ഒരഭിപ്രായം പറയട്ടെ…!
മഞ്ജുവിന്റെ പ്രസവം ആപത്തൊന്നും കൂടാതെ കഴിഞ്ഞ് മഞ്ജുവും കുട്ടികളും സുഖമായിരിക്കുന്നു എന്ന് പറഞ്ഞ് ,ആദിയും റോസ് മോളും പുതിയ ഉണ്ണികളെ സന്തോഷത്തോടെ പരിചരിക്കുന്നു എന്ന് പറഞ്ഞ് അവസാനിപ്പിച്ചൂടെ ,
ആദ്യത്തെ പ്രസവം പ്രശ്നമായത് കൊണ്ട് ,കവി കണ്ട സ്വപ്നം എന്നില്‍ ചെറിയ ആശങ്ക ഉണ്ടാക്കുന്നുണ്ട് ,
പറഞ്ഞത് തെറ്റായിപ്പോയെങ്കില്‍ ക്ഷമിക്കണം
Same njanum parayan erunatha
പ്രിയ സാഗർ,
നിങ്ങളാരാണെന്നോ എവിടെ നിന്നാണെന്നോ എനിക്കറിയില്ല. പക്ഷെ ഈ സീരീസിലൂടെ നിങ്ങൾ പറയുന്നതെൻ്റെ കഴിഞ്ഞ പതിനഞ്ചു വർഷത്തെ ജീവിതമാണ്. ഇത് തികച്ചും യാത്രിശ്ചികമായിരിക്കാം. ഞാൻ PGക്ക് പഠിക്കുമ്പോഴാണ് മഞ്ജൂസ് (എൻ്റെ കുഞ്ചൂസ് ) എൻ്റെ ജീവിതത്തിലേക്ക് വരുന്നത്. പേരിൽ പോലും സാമ്യതകളേറെ.നാലു വർഷത്തെ പ്രണയത്തിനു ശേഷം നാട്ടിൽ ഒരുപാടു കോളിളക്കം സൃഷ്ടിച്ച വിവാഹം. ഇപ്പോൾ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ. ഒരു മോനും മോളുമുണ്ട്. ഇരട്ടകളല്ല ട്ടോ… നിങ്ങളുടെ എഴുത്തിലൂടെ ഞങ്ങൾ വീണ്ടും ജീവിക്കുന്നു. പഴയ ടീച്ചറും സ്റ്റുഡൻ്റുമായി. നന്ദി..
ആശാനെ ഈ ഭാഗം ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്, യാഥാർഥ്യത്തിൽ നിന്നും ഒരു തരി പോലും മാറാത്ത ഒരു ഭാഗം കൂടി…
“”അയ്യോ ….മറ്റേ സാധനത്തിന്റെ പോലെ തന്നെ””” ശരിക്കും പൊന്നുന്റെ പിണക്കം കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് കെവി പറഞ്ഞത്….അതാണ് നിങ്ങടെ മാജിക്ക്
അതുപോലെ പ്രിയ ആദിയോടെ ആന്റിയേ അറിയോന്ന് ചോദിക്കുന്നത്….അതൊക്കെ ചെറുപ്പം തൊട്ട് അനുഭവിക്കുന്നതാണ്, എവിടേലും എന്തെങ്കിലും പരിപാടിക്ക് പോയാൽ അപ്പോ വരും ഏതേലും ഒരെണ്ണം..””നമ്മളെ ഒക്കെ അറിയുമോ”” എന്നും ചോദിച്ച്…കഷ്ടക്കാലത്തിന് അറിയാമെന്ന് പറഞ്ഞുപ്പോയാൽ പിന്നെ അടുത്ത ചോദ്യം ഇതാണ് “”എന്ന പറ എന്താ ആന്റിയുടെ പേര്””….അവിടെ നമ്മൾ പെടും…
അതുപോലെ തറവാട്ടിലും അമ്മാവന്മാരെ വീട്ടിലും ഒക്കെ പോയപ്പോൾ എല്ലാവരും പൊന്നുവിനെ തിരക്കിയത്, അങ്ങനെ ഒരു കാന്താരിയെ കൂടെ കണ്ടില്ലെങ്കിൽ എല്ലാവരും തിരക്കും…ഇങ്ങനെയുള്ള ഡീറ്റൈലിങ് ഒക്കെയാണ് രതിശലഭങ്ങളെ മറ്റുള്ള നോവലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്
അപ്പോ ശരി കാണാം
അടുത്ത ഭാഗത്തിനായി കാത്തിരിക്കും???
സാഗറണ്ണാ….ഒന്നും പറയാനില്ല…… പതിവ് പോലെത്തന്നെ ഈ ഭാഗവും ഉഷാറായിക്കണ്…വരാൻ പോകുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ….
Bro comment ഇടാൻ ഇത്തിരി വൈകിപ്പോയി..
ഈ ഭാഗവും ഇഷ്ടമായി.പിന്നെ എടുത്ത് പറയത്തക്ക സീനും കാര്യങ്ങളും ഒന്നും ഇല്ലാലോ.എന്നാലും ആദി വന്നു അക്വേറിയം മെടിപ്പിക്കുന്ന സീൻ ഇഷ്ടമായി.♥️
വരും ഭാഗങ്ങളിൽ മഞ്ചുസ് ഉം റോസ് മോളും ആദി കുട്ടനും കാണില്ലല്ലെ.എന്തായാലും അടുത്ത ഭാഗത്ത് അവരുടെ ഒക്കെ ചെറിയ ഒരു ഭാഗം എങ്കിലും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് സ്നേഹത്തോടെ?
എന്തോ ഈ കഥ വായിക്കുമ്പോൾ അവർക്കൊപ്പം ജീവിക്കുന്ന ഫീൽ ??
???…
ഇതിപ്പോൾ കംപ്ലീറ്റെലി പ്രണയ കഥ & റിയാൽ കഥകൾ ആയല്ലോ…
കുഞ്ഞന്റിയുമായി അപ്പോൾ ഇനിയൊന്നും പ്രേതീക്ഷിക്കണ്ടല്ലേ ??..
ഇത് വരെയും നന്നായി പോയിട്ടുണ്ട് ബ്രോ.. തുടരുക…
പേജ് കുറച്ചു കൂട്ടണേ ബ്രോ..
പിന്നെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ pdf വന്നില്ലാട്ടോ ???…
All the best 4 your story…
Waiting 4 nxt part..
Alpam kathirunnalum athinte result valare mikachathayirikum ee partum thakarthu adutha partinulla kathirippu start cheythu
ബ്രോ..സംഗീതയുടെ മോഹം കംപ്ലീറ്റ് ചെയ്യുമോ..നല്ല tempting ആയി വരുവാരുന്നു…പിന്നെ ഒരു അനക്കവും ഇല്ല..ഇപ്പോഴും വെയ്റ്റിംഗ് ആണ്
എന്തോ ഇനി ഒരിക്കലും കാണില്ല എന്നാ പോലെ ആയിപോയി 6 മാസത്തേക്കൊള്ള ആ വേർപിരിയൽ, കോപ്പ് സാഡ് ആയി ?
ഈ പാർട്ടിൽ ഓണം വൈബ് ആയതു കൊണ്ട് റോസ്‌മോൾ സീൻസ് കൊറവായിരുന്നല്ലേ, ശേ എനിക്ക് അതിന്റെ കാര്യം വായികാനാ ഇഷ്ട്ടം, അപ്പൊ അഞ്ജുവിന്റേം അച്ഛന്റേം അമ്മേടേം കാര്യം ഊഹിക്കാവുന്നതേ ഒള്ളു ?
എന്തായാലും സുകന്യ, പ്രിയ പുതിയ രണ്ടു കഥാപാത്രങ്ങൾ കൂടി വന്നു അല്ലെ, കൊള്ളാം, രണ്ടാളുടെയും സംസാരം ഇഷ്ടപ്പെട്ടു![☺️](https://s.w.org/images/core/emoji/15.0.3/svg/263a.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഈ പാർട്ടിൽ ആദികുട്ടനെ കൂടുതൽ ഇൻവോൾവ് ചെയ്യിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു, പുള്ളിക്കാരന്റെ സീൻസ് ഇതുവരെ ഉള്ള പാർട്സിൽ കുറവായിരുന്നു, ആള് റോസുമോളെ പോലെ ടെറർ അല്ല, കാം ആണ് ?![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
മനോഹരം ആയിരുന്നു എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ, നിങ്ങള് എന്ത് എഴുതിയാലും അതു പൊളി ആയിരിക്കും, അതു മഞ്ജുസിന്റേം കവിന്റെയും ആതിയുടെയും റോസുമോളുടെയും ആണേൽ പിന്നെ പറയണ്ട ?
ഇനി ആ 6 മാസം എങ്ങനെ കവിൻ കഴിച്ചു കൂടി എന്ന് ഒന്ന് കാണണം, അതിനായി കാത്തിരിക്കുന്നു ?![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Pwoliiiiiiiiii????????????????
കുറച്ച് നേരം അവരുടെ ഒപ്പം ജീവിച്ചു
Sagar bhai super
Wonderful story
എത്ര വായിച്ചാലും ബോര്‍ അടിക്കില്ല. അതാണ് മഞ്ജൂസിന്‍റേം കവി കുട്ടന്‍റേം പ്രത്യേകത. Thanks for giving them Sagar bhai…..