“റോസ് ആന്റിയാ …”
എന്നുള്ള അവയുടെ സ്വരത്തോടൊപ്പം ആദി ഫോൺ വാങ്ങി കയ്യിൽ പിടിച്ചു ..പിന്നെ തെളിയുന്നത് ആദിയുടെ മുഖം ആണ് !
“ഹലോ അപ്പൂസേ…..”
അവന്റെ മുഖം കണ്ടതും റോസമ്മ പുഞ്ചിരിയോടെ കൈവീശി കാണിച്ചു ..ആദി അതിനു തിരിച്ചും കൈവീശി ..
“ആന്റിനെ മറന്നോ …?”
റോസമ്മ ചിരിയോടെ തന്നെ അന്വേഷിച്ചു ..
“ഇല്ല …”
തലയാട്ടികൊണ്ട് ആദി ചിരിച്ചു ..
“ആണോ …പിന്നെ അപ്പൂസിനു സുഖം അല്ലെ ? ”
റോസമ്മ ഹാപ്പി മോഡിൽ തന്നെ സംസാരം തുടങ്ങി.
“ആഹ്……ആന്റിക്കൊ ?”
ആദി സ്വാഭാവികമായി തന്നെ തിരക്കി ..
“ആന്റിക്ക് കൊഴപ്പം ഒന്നും ഇല്ലെടാ ചക്കരെ …നീ എന്ന ഇനി ആന്റിനെ കാണാൻ വരുന്നേ ? നമുക്ക് പപ്പിയെ വാങ്ങിക്കണ്ടേ ?”
റോസമ്മ ചിരിയോടെ തിരക്കി ..
“പപ്പി നേ ..അമ്മ തരാന്നു പരഞ്ഞു …”
മഞ്ജു വാങ്ങിച്ചുകൊടുക്കാമെന്നു ഏറ്റ കാര്യം ആദി പയ്യെ അതിനു മറുപടിയായി സൂചിപ്പിച്ചു .
“ആണോ ..എന്നിട്ട് നിന്റെ അമ്മ എവിടെ ?”
അവന്റെ മറുപടി കേട്ട് റോസമ്മ പയ്യെ ചിരിച്ചു .
“റൂമില് ….”
നിഷ്കളങ്കമായി താനെ ആദി അതിനു മറുപടി നൽകി…അങ്ങനെ കുറച്ചു നേരം കൂടി അവള് പിള്ളേരോട് സൊള്ളി. ഒടുക്കം മഞ്ജുസിനോടും ഒന്നു കുശലം പറഞ്ഞ ശേഷം കാൾ അവസാനിപ്പിച്ചു. പിന്നീട് മൂന്നു നാല് ദിവസങ്ങൾ കൂടി ഞാൻ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു . കോയമ്പത്തൂരിലെ കാര്യങ്ങളൊക്കെ ശ്യാമും കിഷോറും അഡ്ജസ്റ്റ് ചെയ്തു പോകും .കാർത്തിയും റോസമ്മയും കൂട്ടിനുള്ളതുകൊണ്ട് ബാംഗ്ലൂരിലും ബോറഡിയൊന്നും ഇല്ല എന്നതാണ് ആകെയൊരു ആശ്വാസം .
ഒടുക്കം അവരോടു യാത്ര പറഞ്ഞു ഞാൻ കോയമ്പത്തൂരിലേക്ക് തന്നെ മടങ്ങി . റോസമ്മ തന്നെ എന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടു . അവിടെ നിന്ന് ലോക്കൽ ഫ്‌ളൈറ്റിൽ നേരെ കോയമ്പത്തൂരിലേക്ക് . അവിടെ എന്നെ പിക്ക് ചെയ്യാനായി കിഷോർ എത്തിയിരുന്നു . പിന്നെ അവനോടൊപ്പം നേരെ ഓഫീസിലേക്ക് . ബാക്കിയൊക്കെ പതിവ് പോലെ തന്നെ .
പിള്ളേര് ആരും കൂടെ ഇല്ലാത്തോണ്ട് അത്യാവശ്യം ബിയറടിയും ആഘോഷവുമൊക്കെ ആയി തിരിച്ചെത്തിയ ദിവസം ആഘോഷിച്ചു . കിഷോറിന്റെ വൈഫ് അശ്വതി മഞ്ജുസിന്റെ പോലെ തന്നെ സാധനത്തിന്റെ സ്മെല് അടിച്ചാൽ ഇറിറ്റേറ്റഡ് ആകും . അതുകൊണ്ട് അവനും വീട്ടിൽ ഡീസന്റ് ആണ് . പിന്നെ ചുമ്മാ ആ പാവത്തിനെ ദേഷ്യം പിടിപ്പിക്കണ്ട കാര്യവും ഇല്ല . അച്ചു എല്ലാരോടും നല്ല കമ്പനി ആണ് . എന്നെയും ശ്യാമിനെയും ഒക്കെ “ഏട്ടാ” എന്ന് മാത്രമേ വിളിക്കൂ . മഞ്ജുസുമായും നല്ല കമ്പനി ആണ് . കല്യാണം കഴിഞ്ഞ ഉടനെ അഞ്ജുവും മഞ്ജുസും ആയിരുന്നു അശ്വതിയുടെ മെയിൻ കമ്പനി.
ഗ്യാപ് കിട്ടുമ്പോ ഒക്കെ അവള് ഞങ്ങളുടെ വീട്ടിൽ വരും . പിന്നെ പിള്ളേരുമായി കളിയും ചിരിയും ഒക്കെയാകും . സ്വന്തമായിട്ട് കുഞ്ഞുണ്ടായ ശേഷമാണ് അതിലൊരു കുറവ് വന്നത് ,ശ്യാമിന്റെ വിവാഹം കഴിഞ്ഞു അധികം വൈകാതെ തന്നെ കിഷോറും കെട്ടി . അച്ചുവിന്റെ വീട്ടിൽ പോയി കാര്യങ്ങളൊക്കെ സംസാരിച്ചത് ബാലേട്ടനും എന്റെ അച്ഛനും കൂടിയിട്ടാണ്.
അടുത്ത ഭാഗം ഉടനെ എങ്ങാനും കാണുമോ കുഞ്ഞേ ??
അടുത്ത ഭാഗം എന്ന് വരും
Bro എല്ലാ പാർട്ടും pdf ayitte edo
???![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
aaa
പിന്നെയും കിടു. വീണ്ടും വീണ്ടും കിടു.
രതിശലഭങ്ങള്‍’ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ pdf കിട്ടുമോ
Ee sitil oral pazhaya kamukiye thedi nadakunnadinadayil vere kallyanam kazhichu 6kollam kazhinju kallyanam kazhicha bharya avale kandethunnu ingane oru thred ulla kadha undo kamukiyude koode chechiyude kuttiyum undu
സ്നേഹം ബ്രോ![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
കാത്തിരിക്കുന്നു ?
Epazhum ah pazhaya feel poitilla…![❣️](https://s.w.org/images/core/emoji/15.0.3/svg/2763.svg)
![❣️](https://s.w.org/images/core/emoji/15.0.3/svg/2763.svg)