രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram] 1188

ഞാൻ അഞ്ജുവിനെ തള്ളിനീക്കികൊണ്ട് പറഞ്ഞു .

“മ്മ്..എങ്ങനെ ഉണ്ട് നിന്റെ പനി ?”

മഞ്ജു പതിയെ തിരക്കി..

“ആഹ്..കുഴപ്പല്യ…ഇപ്പൊ ഭേദം ഉണ്ട് ..”

ഞാൻ ചിരിയോടെ പറഞ്ഞു..

“അയ്യടാ..എന്താ ഒലിപ്പിക്കൽ..”

മഞ്ജു എന്നെ നോക്കി പതിയെ പറഞ്ഞു .

“ആഹ്…നീ ഇല്ലാത്തോണ്ട് ഒരു സുഖം ഇല്ല്യ ഇവിടെ “

മഞ്ജു പെട്ടെന്ന് നിരാശയോടെ പറഞ്ഞു .

“ആണോ…ഞാൻ നാളെ കഴിഞ്ഞ വരുമല്ലോ ..അത് വരെ ഒന്ന് ക്ഷമിക്ക് ..”

ഞാൻ ചിരിയോടെ പറഞ്ഞു.

“മ്മ്….”

മഞ്ജു മൂളി .

എന്റെ കൊഞ്ചലും കുഴയലുമൊക്കെ അഞ്ജു നോക്കി നിൽപ്പുണ്ട്. അവളറിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോ കണ്ടാലും കുഴപ്പമില്ല എന്ന ലൈൻ ആണ് എന്റേത് . എന്നാലും അവളുടെ മുൻപിൽ വെച്ചു മഞ്ജുസ് എന്നൊക്കെ വിളിക്കാൻ ഒരു മടിയാണ് .അതുകൊണ്ട് സ്വല്പം കണ്ട്രോൾ ചെയ്താണ് സംസാരിക്കുന്നത്..അധികവും മൂളൽ ആണ് ..മഞ്ജുസിനു അത് കേട്ടപ്പോൾ ദേഷ്യം വന്നു ..

“നീ എന്താടാ മൂങ്ങ ആണോ കൂം കൂം ന്നു മൂളാൻ..എന്താ ഒന്നും മിണ്ടാത്തെ “

മഞ്ജുസ് ശുണ്ഠി എടുത്തു .

ഞാൻ പെട്ടെന്ന് പുറത്തേക്കിറങ്ങി . ഇനി ഉമ്മറത്ത് നിന്നാൽ ശരിയാകില്ല. എന്റെ വെപ്രാളം കണ്ടെന്നോണം അഞ്ജു ചിരിക്കുന്നുണ്ട് .

“ഇവിടെ ഒരു പ്രെശ്നം ഉണ്ടെന്നു ഞാൻ പറഞ്ഞില്ലേ..എന്റെ വീട്ടിലെ എനിമി അടുത്തുണ്ട് .അതാ ഒന്നും മിണ്ടാത്തെ”

ഞാൻ പതിയെ പറഞ്ഞു .

“ഹ ഹ..അതാരാ ?”

മഞ്ജു ചിരിയോടെ തിരക്കി..

“അഞ്ജു ..എന്റെ സിസ്റ്റർ ..മഞ്ജുസ് ഇന്നാള് വന്നപ്പോ കണ്ടില്ലേ ?”

ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ്…യെസ് യെസ്..ഉണ്ട് ഉണ്ട് ..”

മഞ്ജു ഓര്മിച്ചെന്നോണം പറഞ്ഞു .

“ആഹ്..അവൾക്കിപ്പോ എല്ലാം അറിയാം …ഞാൻ ഒക്കെ പറഞ്ഞു , എന്നാലും അവള് നിക്കുമ്പോ എന്തോ പോലെയാ “

ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്….ഇവിടേം ചിലരൊക്കെ അറിഞ്ഞു ..”

മഞ്ജുസ് പതിയെ പറഞ്ഞപ്പോ ഞാനൊന്നു ഞെട്ടി.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

170 Comments

Add a Comment
  1. ❤️

  2. ❤️❤️❤️

    ഒരു മാജിക്‌ ആണ് ഈ സ്റ്റോറി….

    അതിലും സുന്ദരം ഈ ഭാഗം….

    ക്ലാസ്സ്‌ റൈറ്റർ ഈ സൈറ്റിലെ…

    ഏതൊക്കെ സ്റ്റോറി വന്നാലും മഞ്ജുവും കവിനും….. ???????

    ഇത്രയോ തണവയായി വായിക്കുന്നു… കിടു സാധനം ?

  3. പ്രണയത്തിന്റെ രാജകുമാരൻ

    ഇഷ്ടപെട്ട ഭാഗം….

    എന്താ എഴുത്ത്.. എന്താ ഫീൽ…

    ഇവർ ഗ്രീൻ ലവ് സ്റ്റോറി… എന്ന് തന്നെ പറയാം…???

  4. പുതിയ ഭാഗം ഇത് വരെ വന്നില്ലല്ലോ

  5. എല്ലാം ശരിയാക്കും സാഗർ ജി പ്രശ്നനങ്ങ ഇല്ലാത്ത മനുഷ്യരുണ്ടോ

  6. എല്ലാം ശരിയാക്കും സാഗർ ജി

    1. hope so…

  7. സാഗർ ജി അടുത്ത ഭാഗം എന്നാ മൂന്ന് ദിവസമായി wait ചെയ്യുകയാണ് എന്നാണ് uploading ഞാൻ ഈ കഥയോട് വല്ലാതങ്ങ് Adict ആയി പോയി

    1. today…
      athu kazhinjullath parayanokkilla..
      vicharkkatha thirakkukal, jeevitha preshnangaloke kadannu vannittund

      1. എല്ലാം ശരിയാകും ബ്രോ പ്രേശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്

        1. ശരിയാകട്ടെ …പ്രേശ്നങ്ങൾ കൂടുമ്പോൾ എഴുതാനൊരു ഇന്ററസ്റ്റ് ഇല്ലാതാകും ..അത് പറഞ്ഞെന്നെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *