ഞാൻ അമ്മയെ തൊഴുതുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.
അതോടെ അമ്മ ഒന്നടങ്ങി . പിന്നെ എന്റെ അടുത്തേക്ക് സോഫയിലേക്കായി വന്നിരുന്നു . പതിവ് പോലെ നൈറ്റി ആണ് അമ്മയുടെ വേഷം . വീട്ടിൽ ഒന്നുകിൽ സാരി , അല്ലെങ്കിൽ നൈറ്റി ..ഇതാണ് അമ്മയുടെ പതിവ് .
“കണ്ണാ…നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല…ആ കുട്ടീടെ കാര്യം കൂടി നമ്മള് ഓർക്കണ്ടേ..നീ വിചാരിക്കുന്ന പോലെ അല്ല…കല്യാണവും ജീവിതവും ഒക്കെ..ഇപ്പൊ ഉള്ള രസം ഒകെ കുറച്ചു കഴിഞ്ഞ അങ്ങ് പോകും..”
അമ്മ പ്രാക്റ്റിക്കൽ ആയി സംസാരിച്ചു തുടങ്ങിയതും ഞാൻ സംശയത്തോടെ ഒന്ന് നോക്കി .
“എന്റെ അമ്മാ….ജോലി ഒകെ ഞാൻ എങ്ങനേലും ഒപ്പിച്ചോളം…പിന്നെ തല്ക്കാലം അവൾക്കു ജോലി ഉണ്ടല്ലോ ..അതുമതി..”
ഞാൻ ചിരിയോടെ പറഞ്ഞു..
“പോടാ അവിടന്ന് ..അവളുടെ ചിലവിൽ ആണോ നീ കഴിയേണ്ടത് ..കെട്ടിയ പെണ്ണിനെ പോറ്റേണ്ടത് ഭർത്താവാ..അത് മറക്കണ്ട ”
അമ്മ കണ്ണുരുട്ടികൊണ്ട് പറഞ്ഞു .
“അങ്ങനെ നിയമം ഒന്നുമില്ലല്ലോ ..എന്റെ അമ്മാ അതൊന്നും അത്ര വിഷയമാക്കേണ്ട കാര്യമില്ല..”
ഞാൻ അമ്മയെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
ഞങ്ങളങ്ങനെ ഒന്നും രണ്ടും പറഞ്ഞിരിക്കെയാണ് മഞ്ജുസിന്റെ കാൾ വന്നത് . ഞാൻ ചാർജിലിട്ടിരുന്ന ഫോണിനടുത്തേക്ക് അതോടെ നീങ്ങി.. അവളാണെന്നു കണ്ടതും ഞാൻ ഫോൺ എടുത്തു ചിരിയോടെ ഉമ്മറത്തേക്ക് നടന്നു . എന്റെ ഭാവത്തിൽ നിന്ന് ഫോണിൽ മഞ്ജുസ് ആണെന്ന് അമ്മയ്ക്കും ബോധ്യം ആയിക്കാണും .
ഞാൻ ഉമ്മറത്തേക്ക് ചെന്ന് കസേരയിലെക്കിരുന്നുകൊണ്ട് കാൾ അറ്റൻഡ് ചെയ്തു .
“നീ എവിടെയാ ?”
ഞാൻ അങ്ങോട്ടെന്തെലും ചോദിക്കും മുൻപേ മഞ്ജുസ് ചാടി കയറി ചോദിച്ചു .
“അറിഞ്ഞിട്ടിപ്പോ എന്തിനാ ?”
ഞാൻ ചിരിയോടെ തിരക്കി ..
“ആവശ്യം ഉണ്ട്..കളിക്കാതെ പറയെടാ ”
മഞ്ജു ചൂടായി..
“അതെ..ഭാവി ഭർത്താവിനെ എടാ , പോടാ എന്നൊക്കെ വിളിക്കുന്നത് മോശം ആണുട്ടോ ”
ഞാൻ അവളുടെ കാർക്കശ്യം കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു .അത് കേട്ടതും മറു തലക്കൽ മഞ്ജു ചിരിക്കുന്നുണ്ട്…
“സോറി ഏട്ടാ …ഞാൻ അറിയാണ്ടെ പറഞ്ഞതാ…ക്ഷമിക്കണേ .”
മഞ്ജുസ് എന്റെ പരാതി തീർക്കാൻ എന്നോണം ഫോണിലൂടെ കൊഞ്ചി..
“ആഹാ..എന്താ സുഖം..കേൾക്കാൻ..കണ്ടിന്യു കണ്ടിന്യൂ….”
😍
എല്ലാ ഭാഗങ്ങളും വായിച്ചു. അടിപൊളി കഥയാണ്. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുസും കവിനും സൂപ്പർ….മനസ്സിൽനിന്നുപോകുന്നില്ല….