ഞാൻ ചിരിയോടെ പറഞ്ഞു..
“അയ്യടാ ..ചെലക്കാതെ കാര്യം പറയെടാ ..നീ എവിടെയാ ഉള്ളെ?”
മഞ്ജു ചിരിയോടെ പറഞ്ഞു വീണ്ടും ദേഷ്യപ്പെട്ടു…
“ഞാൻ എവിടെ ആയാൽ എന്താ ..ഇയാൾക്ക് കോളേജ് ഇല്ലേ അപ്പൊ ?”
ഞാൻ സംശയത്തോടെ തിരക്കി ..
“അങ്ങനെ എവിടേലും ആയാലൊന്നും പറ്റില്ല…എനിക്ക് കൃത്യം ആയിട്ട് അറിയണം ”
മഞ്ജുസ് കട്ടായം പറഞ്ഞു .
“അതെ..കൂടുതൽ ഭരിക്കാൻ വരണ്ടാട്ടോ…”
മഞ്ജുസിന്റെ വർത്താനം കേട്ട് എനിക്ക് ചൊറിയാൻ തുടങ്ങി..
“വന്ന നീ എന്ത് ചെയ്യും…?”
മഞ്ജുസും വിട്ടില്ല..
“വന്നാലോ ..വന്ന ഞാൻ നിന്നെ പിടിച്ചു പണിഞ്ഞു വിടും ”
ഞാൻ അകത്തേക്ക് നോക്കി അമ്മയില്ലെന്നുറപ്പാക്കി പതിയെ തട്ടിവിട്ടു…
“അയ്യടാ…മതിയെടാ കൊഞ്ചിയത്..നീ എവിടാണെന്നു പറഞ്ഞെ ..എനിക്ക് നിന്നെ കാണണം ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു ..
“അപ്പൊ നിനക്കു കോളേജ് ഇല്ലേ ?’
ഞാൻ സംശയത്തോടെ ചോദിച്ചു ..
“ഇന്ന് ലീവ് ആണ്…അതല്ലേ വിളിച്ചേ ..നീ എവിടാണെന്ന് പറയെടാ തെണ്ടി…എത്ര നേരായി ചോദിക്കണൂ”
മഞ്ജുസ് വീണ്ടും കൊഞ്ചി..
“ഞാൻ പൊരേല് ഉണ്ട്..ഇങ്ങളെവിടെയ ?”
ഞാൻ ചിരിയോടെ സ്വല്പം മലബാർ ടച്ചിൽ തട്ടിവിട്ടു .
“ആഹ്..എന്ന അവിടെ ഇരിക്ക് ഞാനിപ്പോ വരാം ”
മഞ്ജുസ് ഞാൻ പറഞ്ഞു കഴിഞ്ഞയുടനെ ഒറ്റ ശ്വാസത്തിൽ തട്ടിവിട്ടു .
“ഇങ്ങോട്ടോ ?’
ഞാൻ അമ്പരപ്പോടെ ചോദിച്ചു .
“ആഹ്…എന്താ ?”
മഞ്ജു ചിരിയോടെ തിരക്കി…
“അല്ല ..ഇങ്ങോട്ട് വരാൻ പറഞ്ഞ..കേൾക്കാത്ത ആള് ആയിരുന്നല്ലോ ..ഇപ്പൊ പെട്ടെന്നെന്ത ?”
😍
എല്ലാ ഭാഗങ്ങളും വായിച്ചു. അടിപൊളി കഥയാണ്. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുസും കവിനും സൂപ്പർ….മനസ്സിൽനിന്നുപോകുന്നില്ല….