രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ] 1224

നന്ദേട്ടൻ ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ തട്ടി..

ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു..

“മ്മ്..പിന്നെ ഇനി ഇമ്മാതിരി പണിയൊന്നും കാണിക്കല്ലേ ..ഇപ്പൊ ഭാഗ്യത്തിന് രെക്ഷപെട്ടതാ..”
നന്ദേട്ടൻ ഒരു ഉപദേശം പോലെ എന്റെ കവിളിൽ തട്ടി പറഞ്ഞു .

ഞാൻ കിടന്നുകൊണ്ട് തന്നെ തലയാട്ടി..

“മ്മ്…നന്ദേട്ടാ..അച്ഛനും അമ്മയുമൊക്കെ..”
ഞാൻ സ്വല്പം വിഷമത്തോടെ പയ്യെ തിരക്കി..

“പുറത്തുണ്ട്..ഞാൻ പോയിട്ട് ഇങ്ങോട്ട് വിടാം..”
പുള്ളി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. അച്ഛനേം അമ്മേയെയും ഫേസ് ചെയ്യാൻ എനിക്കെന്തോ വല്ലായ്മ തോന്നി.സത്യത്തിൽ ഇതൊക്കെ അങ്ങ് ചെയ്തു പോയതാണ്..മനസ്സറിഞ്ഞുകൊണ്ടല്ല..അച്ഛന്റെ കാര്യം ആലൊചിച്ചപ്പോ എനിക്ക് വല്ലാത്ത സങ്കടം തോന്നി.

പിന്നെ കുറച്ച സെന്റി രംഗങ്ങളാണ് അരങ്ങേറിയത്..അച്ഛനും അമ്മയും ആണ് എന്നെ കാണാൻ എത്തിയത് . അച്ഛൻ ആകെ തകർന്ന പോലെ ആയിരുന്നു..അത് മനസിലാക്കിയെന്നോണം ഞാൻ പുള്ളിയെ കെട്ടിപിടിച്ചു ഇരുന്നു കുറച്ചു നേരം പതിയെ കരഞ്ഞു ..അമ്മയും ആകെ അസ്വസ്ഥ ആയിരുന്നു .

” സോറി അച്ഛാ ..ഞാൻ പെട്ടെന്ന്…അച്ഛനെന്നോടു ക്ഷമിക്കണം .ഇതോർത്തു അച്ഛൻ വിഷമിക്കുവൊന്നും വേണ്ട…ഒന്നും പറ്റിലല്ലോ”

ഞാൻ ഇടറിയ സ്വരത്തോടെ പറഞ്ഞു അച്ഛനെ ആശ്വസിപ്പിച്ചു ..അങ്ങേരുടെ ശരീരത്തിന്റെ ചൂടിൽ അമർന്നു ഞാനങ്ങനെ കുറച്ചു നേരം ഇരുന്നു .

“അച്ഛൻ മോനെ ആദ്യായിട്ട് തല്ലി അല്ലെ..”
എന്നിൽ നിന്ന് അകന്നു മാറി ഇടറിയ സ്വരത്തോടെ എന്റെ പിതാശ്രീ തിരക്കിയതും അമ്മ വിങ്ങിപൊട്ടിയതും ഒപ്പം ആയിരുന്നു .

“സാരല്യ ..അച്ഛൻ അല്ലെ..”
ഞാൻ അങ്ങേരെ ആശ്വസിപ്പിച്ചു ..

“മ്മ്…”
അങ്ങേരു പതിയെ മൂളി ആരും കാണാതെ കണ്ണ് തുടച്ചു .

എന്നെ കണ്ടു പുറത്തിറങ്ങിയ അമ്മ ആണ് ആദ്യമായി എനിക്ക് അനുകൂല നിലപാട് സ്വീകരിച്ചതെന്ന് പിന്നീട് കുഞ്ഞാന്റി പറഞ്ഞു .

“എനിക്ക് ആൺകുട്ടി ആയിട്ട് അവനൊരുത്തനെ ഉള്ളു ഏട്ടാ ..അവന്റെ ഇഷ്ടം അതാണെങ്കി നമുക്കു അതങ്ങു നടത്തി കൊടുക്കാം “

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

191 Comments

Add a Comment
  1. എല്ലാ ഭാഗങ്ങളും വായിച്ചു. അടിപൊളി കഥയാണ്. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുസും കവിനും സൂപ്പർ….മനസ്സിൽനിന്നുപോകുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *