അല്ലെങ്കിലും ഈ സീനിൽ നായകനും നായികയും മാത്രം മതി ! ഇവിടെ പേഴ്സണൽ ഇമോഷൻ ആണ് പ്രസക്തി..പശ്ചാത്തലത്തിൽ നിശബ്ദത ..ഇടക്കു വയലിന്റെ പതിഞ്ഞ താളം…സിനിമയിൽ ആണെങ്കിൽ അങ്ങനെയൊക്കെ കൊഴുപ്പ് കൂട്ടാം!
മഞ്ജുസ് എനിക്ക് മുഖാമുഖം ആയി ഇരുന്നു എന്നെ നോക്കി..ഞാൻ പ്രയാസപ്പെട്ടു ഒരു ചിരിയോടെ അവളെയും നോക്കി..കുറെ നേരം ഒന്നും മിണ്ടാതെ ഞങ്ങളങ്ങനെ ഇരുന്നു…ഒടുക്കം ആ നിശബ്ദതയെ കീറിമുറിക്കാൻ ഞാൻ തയ്യാറായി..
“എപ്പോ വന്നു ..ആരാ ഇതൊക്കെ പറഞ്ഞെ..?”
ഞാൻ പതിയെ ചോദിച്ചതും മഞ്ജുസ് കൈനീട്ടി ഒറ്റയടി . എന്റെ കവിളത്ത് തന്നെ ! അത്ര സ്ട്രോങ്ങ് അടിയല്ല എന്നാലും ! ഞാൻ അന്തം വിട്ടു അവളെ നോക്കുമ്പോഴേക്കും അവളെന്നെ അതിനകം കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു ..മഞ്ജുസിന്റെ സ്നേഹവും കരുതലും ദേഷ്യവും സങ്കടവുമൊക്കെ ആ അടിയിലുണ്ടായിരുന്നു .
“വല്ലോം പറ്റിയിരുന്നെങ്കിലോ ഡാ , നീ എന്നെ ഓർത്തോ ..”
ശബ്ദം ഇടറിക്കൊണ്ടുള്ള അവളുടെ ചോദ്യവും പിന്നെ കൊച്ചുകുട്ടികളെ പോലെ ഏങ്ങലടിച്ചുള്ള കരച്ചിലും ! മഞ്ജുസ് എന്റെ കഴുത്തിലൂടെ കൈ ചുറ്റി എന്റെ തോളിലേക്ക് മുഖം അണച്ചുകൊണ്ട് എങ്ങി കരഞ്ഞു. കുറച്ചു നേരം അവളെങ്ങനെ കിടന്നു..അവളുടെ കണ്ണീരു എന്റെ തോളിൽ നനവ് പടർത്താൻ തുടങ്ങി ..മഞ്ജുസ് ആദ്യായിട്ടാണ് എന്റെ അടുക്കൽ കരയുന്നത്..പിന്നീട് കാര്യം സാധിക്കാൻ വേണ്ടി കള്ളക്കരച്ചിലും പിണക്കവുമൊക്കെ ഉണ്ടായെങ്കിലും ഫീൽ ചെയ്തു കരഞ്ഞത് അന്നാണ് !
“പറ്റിപോയില്ലേ മഞ്ജുസെ..”
ഞാൻ ചിരിയോടെ അവളുടെ പുറത്തു തട്ടികൊണ്ട് ആശ്വസിപ്പിക്കാനായി പറഞ്ഞു..
“പോടാ…നീ മിണ്ടണ്ട ..ചത്തുപോയിരുന്നെങ്കിലോ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നിലേക്ക് അമർന്നു…
“ചത്തില്ലല്ലോ …അപ്പൊ സന്തോഷിക്കുവല്ലേ വേണ്ടത്..”
ഞാൻ അവളുടെ കവിളിൽ മുത്തികൊണ്ട് പറഞ്ഞു .
“പിന്നെ ഓരോന്ന് കാണിച്ചു വെച്ചിട്ട് …അവന്റെ ഒരു കോമഡി ”
മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് എന്നിൽ നിന്നും അകന്നു മാറി..
ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു .
അവൾ സാവധാനം എന്റെ ഇടം കൈ എടുത്തു പിടിച്ചു. കോട്ടൺ തുണിയുടെ മുറിവ് കെട്ടിയ ഭാഗം അവൾ വല്ലായ്മയോടെ നോക്കി..പിന്നെ അതെടുത്തു ഉയർത്തി അവിടെ പതിയെ ചുംബിച്ചു ..
ഞാനത് ഒരു കുളിരോടെ നോക്കി ചിരിച്ചു .
“ഒരുപാട് മുറിഞ്ഞൊ ?”
😍
എല്ലാ ഭാഗങ്ങളും വായിച്ചു. അടിപൊളി കഥയാണ്. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുസും കവിനും സൂപ്പർ….മനസ്സിൽനിന്നുപോകുന്നില്ല….