എല്ലാരും പുറത്തേക്കിറങ്ങി . പുലർകാലം ആയതുകൊണ്ട് അത്യാവശ്യം തണുപ്പ് ഉണ്ട് .തമിഴന്മാർ ഔട്‍സൈഡിൽ കാര്യം സാധിക്കുന്നതുകൊണ്ട് വൃത്തികെട്ട ഒരു സ്മെല് ഉണ്ട് ആകെമൊത്തം !
ഞങ്ങൾ നേരെ പാലാഴി മഠത്തിലേക്ക് കയറി . മുകളിലും താഴെയുമൊക്കെ ആയി പല റിസപ്‌ഷൻ ഉണ്ട് . ഒരു പഴയ കെട്ടിടം ആണ്. ലീസിനു ഓരോരുത്തർ ഏറ്റെടുത്താണ് നടത്തിപ്പ് . ഓരോ സെക്ഷൻ ഓരോരുത്തരായി നടത്തുന്നു .
ഞങ്ങൾ മുകളിലെ നിലയിൽ ആണ് എടുത്തത്. അവിടെ ഉള്ള മലയാളി ആയ ഒരു സഹായി കൃഷ്ണൻ മാമയുടെ പരിചയക്കാരൻ ആണ് . അതുകൊണ്ട് ഈസി ആയി , ഡിസ്‌കൗണ്ട് ഒകെ കിട്ടും. മാത്രമല്ല വഴിപാടുകളൊക്കെ ചീട്ടാക്കാൻ അവിടെ ആളും ഉണ്ട് .
ചെറിയ റൂമുകൾ ആയതുകൊണ്ട് മൂന്നെണ്ണം എടുക്കേണ്ടി വന്നു. ബെഡ്ഡും കട്ടിലും ഒന്നുമില്ല .പുൽപ്പായ മാത്രം കിട്ടും. അത് വിരിച്ചു കിടന്നോണം ! തലയിണ പോലും കിട്ടില്ല . ആ അഡ്ജസ്റ്റ് ചെയ്യുക തന്നെ.
ഞാൻ പിന്നെ കിടക്കാൻ ഒന്നും നിന്നില്ല . ചിലരൊക്കെ സ്വല്പ നേരം ഒന്ന് മയങ്ങി. ഈ സമയം ഞാനും വീണയും അഞ്ജുവും രാഗേഷും അഞ്ജലിയും എല്ലാം കൂടി പുറത്തെ കാഴ്ചകളൊക്കെ നടന്നു കാണാൻ ഇറങ്ങി .
അതൊക്കെ ചുറ്റി കണ്ടു വന്നപ്പോൾ തന്നെ നേരം വെളിച്ചമായി തുടങ്ങി. പിന്നെ ഓരോരുത്തരായി കുളിയും മറ്റു കലാപരിപാടികളുമൊക്കെ ആയി മുന്നേറി. കുളിമുറി എന്ന് പറയാനൊക്കില്ല.. ഒരു കോൺക്രീറ്റ് ടാങ്കിൽ വെള്ളമുണ്ട്..അതിൽ നിന്നും വെള്ളം എടുത്തു ഒരേ സമയം ഒന്നിൽ കൂടുതൽ ആളുകൾ കുളിക്കുന്നുണ്ട് . ലേഡീസിന് സെപ്പറേറ്റ് ഉണ്ട്. അതല്ലെങ്കിൽ പൈപ്പിലൂടെ വെള്ളം വരുന്ന വേറെ കുളിമുറികളുണ്ട് . വൃത്തി ഒകെ സ്വല്പം കമ്മി ആണ് .
പാലാഴി മഠത്തിൽ തന്നെ വെച്ച് ഒരു ക്ഷൗരക്കാരനെ കൊണ്ട് കുഞ്ഞാന്റിയുടെ ഇളയ കുട്ടിയുടെ മൊട്ട അടിച്ചു . അവൻ കരയാതെ ഇരുന്നത് എനിക്ക് അത്ഭുതം ആയി ! തലയിൽ ചന്ദനം ഒകെ തേച്ചു അവൻ മൊട്ട അടിച്ചു കുട്ടപ്പനായി കൈകൊട്ടി ചിരിച്ചു.
അപ്പോഴേക്കും എല്ലാവരും ഒരുങ്ങി വന്നിരുന്നു. എല്ലാവരും സെറ്റ് സാരിയും ബ്ലൗസും ആണ് വേഷം . പിള്ളേരായ ഞങ്ങൾ മാത്രം കളർഫുൾ തീം ആണ് .
രാവിലെ നേരെ പഴനി മല കയറ്റം…ഹര ഹാരോ ഹര ഹര..പോകും വഴിക്കു ഒരു ആന കുട്ടി വഴിയിൽ നിൽപ്പുണ്ട്..അത് തുമ്പികൈ ഉയർത്തി എല്ലാവരെയും തലയിൽ വെച്ചു അനുഗ്രഹിക്കും..പൈസ കൊടുക്കണം എന്ന് മാത്രം , പിന്നെ കുറെ കച്ചവടക്കാർ..ഭിക്ഷാടകർ ..ചെരിപ്പ് സൂക്ഷിക്കുന്ന കടകൾ അങ്ങനെ പതിവ് കാഴ്ചകൾ തന്നെ.. ! അവിടെ അധികവും എത്തുന്നത് മലയാളികൾ ആണെന്ന് എനിക്ക് തോന്നി. മല കയറുമ്പോഴും , ദർശനത്തിനായി വരി നിക്കുമ്പോഴും എല്ലാം
Pwoli Item Alland enth
vinitha aunty Ayitu Kali Venda but Nalla.freindship athu mathito vennedyum kooti
വന്നു വന്നു മഞ്ജു നമ്മുടെ പ്രാണ സഖി ആയി മാറി…