രാത്രി സംഗീതം 5 [സ്മിത] 18

“അന്ന് അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ലെങ്കിലും മോന്റെ് പേരിന്റെ. മീനിങ്ങ് അങ്ങനെയല്ലേ?”

അവന്റെയ നെഞ്ചിടിപ്പ് അവള്ക്ക് കേള്ക്കാ മായിരുന്നു.

“എന്നിട്ട് ?”

അവന്‍ ചോദിച്ചു.

“എന്നിട്ടെന്ത് തീരുമാനിച്ചു?”

“പ്രസ് മീറ്റിംഗ് വിളിക്കാന്‍ തീരുമാനിച്ചു….”

അവള്‍ പറഞ്ഞു.

“ഇക്കാര്യങ്ങള്‍ പബ്ലിക്ക് അറിയണം…ഈ രണ്ട് പാറ്റെണിലും ഉള്ള കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ ഇത് സഹായിക്കും…”

“പക്ഷെ പബ്ലിക്ക് പാനിക്ക് ആവില്ലേ?”

“ആവും…ഞാന്‍ ഐ ജിയോട് സംസാരിച്ചിരുന്നു…ഐ ജിയും സമ്മതിച്ചു…ആ പേരില്‍ ഉള്ള, അതിന്റെസ പര്യായങ്ങള്‍ ആയി വരുന്ന പേരുകളുള്ള കുട്ടികളുടെ മാതാപിതാക്കള്ക്ക് ഒരു സ്വയം സെക്ക്യൂരിറ്റിയൊരുക്കാന്‍ ഇത് സഹായിക്കും…മറച്ചു വെച്ചാല്‍ കൂടുതല്‍ ദോഷമേ ചെയ്യൂ ശിവാ…”

ശിവന്‍ പതിയെ തല കുലുക്കി.

“അനില്‍, പവന്‍, സമീര്‍ തുടങ്ങിയ പേരുകളുള്ള കുട്ടികള്‍, മകര രാശിയില്‍ ജനിച്ചവര്‍..നൂറു കണക്കിനുണ്ടാവും…”

സമീറ വിശദമാക്കി.

“അവര്‍ അലര്ട്ടാ യിരുന്നാല്‍ എണ്പ ത് ശതമാനം സേഫ്റ്റി നമുക്ക് ഉറപ്പിക്കാം…”

ശിവദാസ് ജനലിലൂടെ പുറത്തേക്ക് നോക്കി.
കോമ്പൌണ്ടില്‍, ഗാര്ഡോന്റെ് ഉള്ളില്‍ ചിത്രശലഭങ്ങളെ നോക്കി നില്ക്കുികയാണ് ശില്പ്പിയും സമീറും.
പുറത്ത് പനമരങ്ങള്‍ ഉയരത്തില്‍ വളര്ന്നു നില്പ്പു ണ്ട്. അപ്പുറത്ത് കൂറ്റന്‍ മതിലും. ചുറ്റുവട്ടത്തൊക്കെ വീടുകള്‍ ഉണ്ട്. ആളുകളും.
സുരക്ഷിതമാണ്.

“ടൈം ആയി…”

അവള്‍ എഴുന്നേറ്റു.

അവനും.

“ഇന്ന് സാറ്റര്ഡേന…അടുത്ത വെള്ളിയാഴ്ച്ചയ്ക്ക് ഇനി ആറു ദിവസം…”

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

Leave a Reply

Your email address will not be published. Required fields are marked *