കുഴപ്പമൊന്നുമില്ലല്ലോ! പിന്നെ എന്തിനാണ് ഇയളിങ്ങനെ തുറിച്ചു നോക്കുന്നത്?
അവള്‍ സ്വയം ചോദിച്ചു.
ഓ! നോക്കുന്ന ആള്‍ ഫിലിപ്പാണ്.
ഒരു കാലത്ത് തന്റെു പിന്നാലെ ഭ്രാന്തെടുത്ത് നടന്നവന്‍.
അപ്പോള്‍ നോട്ടം കൂടും.
പക്ഷെ ഇപ്പോള്‍?
ഔദ്യോഗികമാണ് സമയം.
അപ്പോള്‍ പൊഫഷണലിസത്തിന് വിരുദ്ധമായി ഒന്നും പറഞ്ഞുകൂടാ, ചെയ്തുകൂടാ….
“ഫ്രീ ആണോ?”
ഫിലിപ്പ് ചോദിച്ചു.
അവള്‍ നെറ്റി ചുളിച്ചു.
“ഈ കേസ് കഴിയാതെ നമ്മള്‍ ഫ്രീ ആകുമോ ഫിലിപ്പ്?”
അവള്‍ ചോദിച്ചു.
“ഇതുകഴിയുമ്പോള്‍ മറ്റൊന്ന്…പോലീസ് കരെപ്പോഴാണ് ഫ്രീ ആയിരുന്നിട്ടുള്ളത്?”
അയാള്‍ പുഞ്ചിരിച്ചു.
“എന്താ?”
അവള്‍ ചോദിച്ചു.
“ഞാന്‍ മോണിങ്ങില്‍ മെസേജ് ചെയ്തിരുന്നു…”
അയാള്‍ ഓര്മ്മണപ്പെടുത്തി.
“ഓ!”
അവള്‍ പെട്ടെന്നോര്മ്മി ച്ചു.
“ഞാനത് മറന്നുപോയി…നമുക്ക് ഡി എന്‍ എ എഫ് എസ്സിലേക്ക് പോകാം…ഞാന്‍ അങ്ങോട്ട് പോകാന്‍ തുടങ്ങുകയായിരുന്നു…അവിടെ ദീപ്തി ഉണ്ടല്ലോ…”
ഡി എന്‍ എ എഫ് എസ്.
ഡി എന്‍ എ ഫോറിന്സി്ക് ലാബോറട്ടറി.
“അതിന്റെറ കഫ്റ്റെരിയില്‍ വെച്ച് സംസാരിക്കാം…പോരെ…”
അവള്‍ പുറത്ത് പാര്ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നടന്നു.
പിന്നാലെ അയാളും.
“അശോകന്‍ ഇറങ്ങിക്കോ…”
കാറിനുള്ളിലേക്ക് നോക്കി ഫിലിപ്പ് ഡ്രൈവറോട് പറഞ്ഞു.
“ഞാന്‍ ഡ്രൈവ് ചെയ്തോളാം…”
അശോകന്‍ സമീറയെ സംശയത്തോടെ നോക്കി.
‘ഇറങ്ങിക്കോളൂ’ എന്ന അര്ത്ഥോത്തില്‍ സമീറ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കണ്ണുകാണിച്ചു.
അവന്‍ മടിച്ചു മടിച്ച് ഇറങ്ങി.
ഫിലിപ്പ് ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി.
അയാള്‍ കാര്‍ സ്റ്റാര്ട്ട് ചെയ്ത് കോമ്പൌണ്ടിന് വെളിയിലേക്ക് എടുത്തു.
