രാത്രി സംഗീതം 6 [സ്മിത] 75

“റീസണ്‍?”

അവള്‍ ചോദിച്ചു.

“ഈഫ് യൂ ഡോണ്ട് മൈന്ഡ്”…”

അയാള്‍ ആദ്യമൊന്ന് സന്ദേഹിച്ചു.

“ഡീപ്പായി ഒരാളെ പ്രണയിച്ചാല്‍ അത് അങ്ങനെ രഹസ്യമായി വെക്കാന്‍ പറ്റില്ല…”

അയാള്‍ പറഞ്ഞു.

“ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ അത് എങ്ങനെയെങ്കിലും വെളിയില്‍ വരും…

ഒന്നും മനസിലാകാത്തവളെപ്പോലെ സമീറ ഫിലിപ്പിനെ നോക്കി.

“കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച്ചയില്‍ തന്നെ ഞാന്‍ ലീനയോട്, അതാ അവളുടെ പേര്, പറഞ്ഞിരുന്നു,കോളേജില്‍ പഠിക്കുമ്പോള്‍ സീരിയസ്സായി ഒരു അഫയര്‍ ഉണ്ടായിരുന്നു എന്നൊക്കെ…അവള്ക്കയത് പ്രോബ്ലം ഇല്ലായിരുന്നു..പഠിക്കുമ്പോള്‍ അതൊക്കെ സ്വാഭാവികമാണല്ലോ…പക്ഷെ എനിക്കത് അസ്ഥിയിലും ചോരയിലും പിടിച്ച പ്രണയമായതിനാല്‍…”

“ഫിലിപ്പ് ഒരു മിനിറ്റ്…”

സമീറ ഇടയില്‍ കയറി.
അയാള്‍ അവളെ നോക്കി.

“ഫിലിപ്പ് എന്നെക്കുറിച്ച് ആണോ പറയുന്നേ?”

അയാള്‍ ആദ്യം ഗൌരവമായും പിന്നെ പുഞ്ചിരിയോടെയും അവളെ നോക്കി.

“പ്രേമം എന്ന് പറയുമ്പോള്‍ ഫിലിപ്പെ രണ്ട് പേര് വേണ്ടേ?”

അവള്‍ ചോദിച്ചു.

“ഞാന്‍ ഒരിക്കലും ഫിലിപ്പിന്റെ് പ്രൊപ്പോസലിനോട് പോസിറ്റീവ് ആയി റെസ്പോണ്ട് ചെയ്തിട്ടില്ലല്ലോ…”

ഫിലിപ്പ് അവളെ നോക്കി.

“അന്നും ഇന്നും ഇപ്പോഴും എനിക്കത് മനസ്സിലായിട്ടില്ല സമീറ…”

ഫിലിപ്പ് പ്രതിഷേധം ധ്വനിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“സമീറ ഓര്ഫിനേജില്‍ വളര്ന്ന് പഠിച്ച ആളാണ്‌…ആരോടും അങ്ങനെ..ഐ മീന്‍ ഒരു ഡിസിഷന്‍ എടുക്കാന്‍ ആരുടേയും പെര്മിഷന് അങ്ങനെ കാത്തിരിക്കേണ്ടിവരുന്ന സിറ്റുവേഷനിലല്ലായിരുന്നു….എന്നിട്ടും ഞാന്‍ പ്രൊപ്പോസ് ചെയ്തപ്പോള്‍…വൈ ഡിഡ് യൂ ഔട്ട്‌ റൈറ്റ്ലി ഡിനെ മീ?”

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

1 Comment

Add a Comment
  1. sorry കുറച്ചു ലേറ്റ് ആയി വായിക്കാൻ സൂപ്പർ ❤️ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
    𝗯𝘆…….. 𝘁𝗼𝗻𝘆❤️

Leave a Reply

Your email address will not be published. Required fields are marked *