രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram] 807

പിറ്റേന്നാണ്‌ ആ ദിവസം . രാവിലെ നേരത്തെ തന്നെ കുളി കഴിഞ്ഞു റെഡി ആയി ഓഡിറ്റോറിയത്തിലെത്തി . മേക്കപ്പൊക്കെ ഇട്ടു . വെള്ള ഷർട്ടും കസവ് മുണ്ടും അണിഞ്ഞു ഞാൻ ഒരുങ്ങി . സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് വലതു കയ്യിൽ അണിഞ്ഞു . കൃഷ്ണൻ മാമയുടെ വക ആയിരുന്നത് . കുഞ്ഞാന്റിയുടെ വക ഒരു ചെയിൻ , പിന്നെ മൂന്നു നാല് റിങ്‌സ് ഇതൊക്കെ അണിഞ്ഞു ഒരു വാച്ചും ഇടം കയ്യിൽ കെട്ടിക്കൊണ്ട് ഞാൻ അമ്മയുടേം അച്ഛന്റേം അനുഗ്രഹം വാങ്ങി..പിന്നെ മുത്തശ്ശി..മാമന്മാർ ..വല്യച്ഛൻ വല്യമ്മ..മറ്റു ബന്ധുക്കൾ….അങ്ങനെ ആ ചടങ്ങു നീങ്ങു …

ഇതെല്ലം വിഡിയോഗ്രാഫർ പകർത്തുന്നുണ്ട് ..അവരുടെ നിർദേശ പ്രകാരം ആണ് ചടങ്ങൊക്കെ. മഞ്ജുസും കൂട്ടരും ഹാളിൽ തന്നെ ഉണ്ട്. അവരും ഒരുക്കത്തിൽ ആണ്..മഞ്ജുസിനെ മേക്ക്അപ് ഇട്ട് ഉള്ള ഭംഗി കളയിക്കുന്ന പരിപാടിയിൽ ആണ് അവളുടെ കസിന്സും ടീമും ഒക്കെ…

ഹാളിൽ ബന്ധു മിത്രാദികളും മറ്റുള്ളവരുമൊക്കെ എത്തിത്തുടങ്ങി…മായേച്ചി , പ്രസാദ് അണ്ണൻ , ജഗത് , ബീനേച്ചി അങ്ങനെ കുറെ പേർ , കോളേജിൽ കൂടെ പഠിച്ചവർ ..സാറന്മാർ ഒക്കെയുണ്ട്..മഞ്ജുസിനു ഒരു ചമ്മലും ഇല്ലേ ഇവരെയൊക്കെ ക്ഷണിക്കാൻ എന്നെനിക് തോന്നാതിരുന്നില്ല ! എന്റെ തൊലി ഉരിഞ്ഞു പോകുന്ന പോലെ എനിക്ക് തോന്നി അവരെയൊക്കെ കാണുമ്പൊൾ !

അധികം വൈകാതെ അലങ്കരിച്ച കതിർ മണ്ഡപത്തിലേക്ക് എന്നെ എല്ലാരും കൂടി കൊണ്ടിരുത്തി . ഒരു ശൈശവ വിവാഹത്തിന്റെ പ്രതീതിയാണ് കൂടി നിൽക്കുന്നവർക്കൊക്കെ ഉള്ളതെന്ന് പലരുടെയും മുഖം കണ്ടപ്പോൾ എനിക്ക് തോന്നി..നാണവും ചമ്മലും ടെൻഷനുമൊക്കെ കാരണം ഞാൻ ചെറുതായി വിയർത്തു തുടങ്ങി…

നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പു ഞാൻ കയ്യിൽ ചുരുട്ടി പിടിച്ച തൂവാല കൊണ്ട് തുടച്ചു .എന്റെ ചുറ്റും അമ്മയും അച്ഛനും കുഞ്ഞാന്റിയും അഞ്ജുവും മാമന്മാരുമെല്ലാം ഉണ്ട് . കൃഷ്ണൻ മാമയും അച്ഛനും കാരണവന്മാരുടെ സ്ഥാനത്തു നിന്നു പൂജ കർമങ്ങൾ ചെയ്യുന്ന നമ്പൂതിരിയോട് കാര്യങ്ങൾ തിരക്കുന്നുണ്ട്…

മഞ്ജുസിന്റെ അച്ഛനും ബന്ധുക്കളും കതിർ മണ്ഡപത്തിന്റെ ഒരു വശത്തുണ്ട്. ഞാൻ ചമ്രം പടിഞ്ഞു അതിന്റെ ഒരു വശത്തു കസവു തുണികൊണ്ട് മൂടിയ ചെറിയ പലക പോലുള്ള പീഠത്തിൽ ഇരുന്നു . മുൻപിൽ പറയും പൂക്കുലയും നിലവിളക്കും മറ്റു ഐറ്റംസുമെല്ലാം ഉണ്ട്…മാല പോലെ തൂങ്ങുന്ന പൂക്കളുടെ അലങ്കാരം കതിർ മണ്ഡപത്തിന്റ വശങ്ങളിൽ ഉണ്ട് ..

കർമ്മി താലിമാല പൂജിച്ചു കൊണ്ടിരിക്കുകയാണ്…ഞാൻ തൂവാല കൊണ്ട് മുഖം തുടച്ചു വീഡിയോ ഗ്രാഫറുടെ നിർദേശങ്ങൾ കേട്ട് കൊണ്ടിരുന്നു…

“കവിൻ ..സ്വല്പം ഇങ്ങോട്ട് നോക്കിയേ…”
ഞാൻ തല കുമ്പിട്ടിരിക്കുന്നത് കണ്ട വിഡിയോഗ്രാഫർ പതിയെ വിളിച്ചപ്പോൾ ഞാൻ മുഖം ഉയർത്തി നോക്കി..

നേരെ മുൻപിലെ വരിയിൽ ഇരിക്കുന്ന മായേച്ചിയും പ്രസാദ് ഏട്ടനുമൊക്കെ എന്റെ മട്ടും ഭാവവും ടെൻഷനും കണ്ടു ചിരി അടക്കുന്ന പോലെ എനിക്ക് തോന്നി.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

143 Comments

Add a Comment
  1. ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
    ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
    കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
    ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
    ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
    ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??

  2. ഇനി രതിശലഭങ്ങൾ മഞ്ജുവും കവിനും &രതിശലഭങ്ങൾ Life is Beautiful vazhichu njan kk യുടെ home പേജിൽ വരു…???

  3. ഒരുപാട് ഇഷ്ട്ടായി part3 pdf ഉണ്ടോ

  4. മൂന്നാം പാർട്ട്‌ pdf ആയിട്ട് ഒണ്ടോ

    1. Part 3 and all pdf tharco plss pls pls

  5. Aisha Poker

    രതിശലഭങ്ങൾ എന്റെ കണ്ണിലുടക്കിയിട്ട് ഒരാഴ്ച ആയുള്ളൂ.. അതിനിടയിൽ ഇത്രേം ഭാഗം വായിച്ചു തീർത്തു.. ഇത് വരെ കമ്മന്റ് ചെയ്യാൻ പറ്റിയില്ല, അതിന് ആദ്യമേ സോറി പറയട്ടെ.. ഇത്രേം നല്ലൊരു കഥ വായിക്കാതെ പോയിരുന്നേൽ അതൊരു തീരാ നഷ്ടം ആയേനേ.. ഇങ്ങിനൊരു എഴുത്ത് ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി…

    1. sagar kottappuram

      thanks..

  6. രതിശലഭം സീരീസ് മുഴുവൻ വായിച്ചില്ല. പി ഡി എഫ് സേവ് ചെയ്തിട്ടുണ്ട്. എന്നാലും ഈ ഭാഗം വായിക്കാൻ അത് തടസ്സമായില്ല. സൈറ്റിലെ ഐക്കൺ റൈറ്റർക്ക് അഭിനന്ദനങ്ങൾ…

    1. thanks smitha…
      icon njan alla …aa katha mathram aanu

  7. പൊളിച്ചു മച്ചാനെ പൊളിച്ചു മഞ്ജുവിനെയും കവിന് നേയും തിരിച്ചുകൊണ്ടു വന്നതിന് നന്ദിയുണ്ട് ഉണ്ട് അടുത്ത ഭാഗം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു നന്ദി പറയുന്നു താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *