ഞാൻ എന്താണെന്ന ഭാവത്തിൽ നോക്കിയപ്പോൾ അവൾ ഒന്നുമില്ലെന്ന് കണ്ണിറുക്കി . പിന്നെ പതിയെ എന്നെ തോണ്ടലും തോൾ കൊണ്ട് ഉരുമ്മലുമൊക്കെ ആയി അവൾ ആ നിമിഷങ്ങൾ എന്ജോയ് ചെയ്യാൻ തുടങ്ങി .പക്ഷെ എനിക്ക് സത്യത്തിൽ ടെൻഷൻ കാരണം ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല…
മഞ്ജുസ് പെട്ടെന്ന് എന്റെ അടുത്തേക്ക് ചാഞ്ഞു …ചുറ്റുമുള്ളവർ അത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവളതു കാര്യമാക്കിയില്ല .
“ഒന്ന് ചിരിക്കെടാ കവി ..എന്തിനാ ഇങ്ങനെ പേടിക്കുന്നെ ”
മഞ്ജുസ് എന്റെ കാതിൽ പതിയെ പറഞ്ഞു..
“എനിക്ക് നല്ല ടെൻഷൻ ഉണ്ട്..ഇതൊന്നു പെട്ടെന്ന് കഴിഞ്ഞ മതി ആയിരുന്നു..”
ഞാൻ വിക്കി വിക്കി പറഞ്ഞതും മഞ്ജുസ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു .പിന്നെ എന്റെ ഇടം കയ്യിൽ അമർത്തി പിടിച്ചു ..ഒരു ധൈര്യം പകർന്നു തരാൻ വേണ്ടി .
അപ്പോഴേക്കും ചടങ്ങുകൾ തുടങ്ങി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.താലികെട്ടും മാലകൾ പരസ്പരം അണിയിക്കുന്നതും സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതും കതിർ മണ്ഡപത്തെ വലം വെക്കുന്നതുമെല്ലാം ക്ഷണ നേരം കൊണ്ട് കഴിഞ്ഞു . ഞാൻ യാന്ത്രികമായി എല്ലാം ചെയ്തെന്നു പറയുന്നതായിരുന്ന ശരി . മഞ്ജുസ് കൂടെ ഉണ്ടെന്നുള്ള ഒറ്റ ധൈര്യത്തിൽ എല്ലാം ചെയ്തു . കൈ വിറച്ചുകൊണ്ട് താലി ചാർത്തിയ എന്നെ എല്ലാവരും നോക്കി ചിരിച്ചു.
മഞ്ജുസിന്റെ മുടി നീക്കി അഞ്ജു ആണ് അത് ശരിക്കു കെട്ടിയത് .ഞാൻ ഒരു വട്ടം ജസ്റ്റ് ട്രൈ ചെയ്തു…ബാക്കി അവൾ ആണ് ശരിയാക്കിയത് ..ഒടുക്കം മഞ്ജുസിന്റെ കൈപിടിച്ച് മൂന്നു വട്ടം മണ്ഡപത്തെ വലം വെച്ചതോടെ ഏറെക്കുറെ ചടങ്ങുകൾക്ക് അവസാനം ആയി …മഞ്ജുസിന്റെ അച്ഛൻ ആണ് അവളുടെ കൈത്തലം എടുത്തു എന്റെ കൈയിൽ ചേർത്ത് വെച്ചത് .ആ സമയം മഞ്ജുസിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം ഞാൻ പിന്നെ ഇത് വരെ കണ്ടിട്ടില്ല .
പിന്നെ ഫോട്ടോ സെഷൻ ആയിരുന്നു…പ്രിയപ്പെട്ടവർക്ക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം ഞങ്ങൾ ഏറെനേരം ഫോട്ടോ എടുക്കാൻ വേണ്ടി നിന്നുകൊടുത്തു..പിന്നെ ഞങ്ങളെ ഒറ്റയ്ക്ക് പിടിച്ചു നിർത്തി പല പോസിൽ അവർ ഫോട്ടോ എടുത്തു.അപ്പോഴേക്കും ഹാളിൽ ഉണ്ടായിരുന്ന മുക്കാൽ ഭാഗം ആളുകളും ഭക്ഷണം കഴിക്കാനായി പോയിരുന്നു..ഞങ്ങൾക്ക് ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞിട് വേണം കഴിക്കാൻ പോകാൻ .
ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??
ഇനി രതിശലഭങ്ങൾ മഞ്ജുവും കവിനും &രതിശലഭങ്ങൾ Life is Beautiful vazhichu njan kk യുടെ home പേജിൽ വരു…???
ഒരുപാട് ഇഷ്ട്ടായി part3 pdf ഉണ്ടോ
മൂന്നാം പാർട്ട് pdf ആയിട്ട് ഒണ്ടോ
Part 3 and all pdf tharco plss pls pls
രതിശലഭങ്ങൾ എന്റെ കണ്ണിലുടക്കിയിട്ട് ഒരാഴ്ച ആയുള്ളൂ.. അതിനിടയിൽ ഇത്രേം ഭാഗം വായിച്ചു തീർത്തു.. ഇത് വരെ കമ്മന്റ് ചെയ്യാൻ പറ്റിയില്ല, അതിന് ആദ്യമേ സോറി പറയട്ടെ.. ഇത്രേം നല്ലൊരു കഥ വായിക്കാതെ പോയിരുന്നേൽ അതൊരു തീരാ നഷ്ടം ആയേനേ.. ഇങ്ങിനൊരു എഴുത്ത് ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി…
thanks..
രതിശലഭം സീരീസ് മുഴുവൻ വായിച്ചില്ല. പി ഡി എഫ് സേവ് ചെയ്തിട്ടുണ്ട്. എന്നാലും ഈ ഭാഗം വായിക്കാൻ അത് തടസ്സമായില്ല. സൈറ്റിലെ ഐക്കൺ റൈറ്റർക്ക് അഭിനന്ദനങ്ങൾ…
thanks smitha…
icon njan alla …aa katha mathram aanu
പൊളിച്ചു മച്ചാനെ പൊളിച്ചു മഞ്ജുവിനെയും കവിന് നേയും തിരിച്ചുകൊണ്ടു വന്നതിന് നന്ദിയുണ്ട് ഉണ്ട് അടുത്ത ഭാഗം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു നന്ദി പറയുന്നു താങ്ക്യൂ
Very nice