റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 219

റെബേക്ക മാത്തന്റെ ഗർഭം

Rebecca Mathante Garbham | Author : Jumailath


നാളെ മിഥുനം ഇരുപത്തി അഞ്ച്. ഇന്നും നാളെയും ആയില്യമാണ്. നാളെയാണെങ്കിൽ ചൊവ്വാഴ്ചയാണ്. മുടിയാനായിട്ട് ശനി കുംഭത്തിൽ തിത്തൈ കളിക്കാൻ തുടങ്ങിയിട്ട് കൊല്ലം രണ്ടായി. ഈ വർഷം അഷ്ടമത്തിലാണ് ശനിയുടെ ബ്രേക് ഡാൻസ്. വ്യാഴം ഇടവത്തിൽ എന്തോ ചെയ്യുന്നുണ്ട്.

പകുതി സമാധാനം. അല്ലെങ്കിൽ തന്നെ രേണുവിന് ഈ വർഷം അത്ര നല്ലതല്ല. ശനി മീനത്തിലേക്ക് മാറാതെ ഒരു മാറ്റം ഉണ്ടാവൂന്ന് തോന്നുന്നില്ല. പോരാത്തതിന് ചൊവ്വാഴ്ച പിറന്നാളും. ഇപ്പോൾ രേണുവിന് ശുക്രദശയാണ്. ആ കോപ്പൻ ശുക്രൻ്റെ ഒരു ലക്ഷണവും ഞാൻ നോക്കിയിട്ട് കാണാനില്ല. ചന്ദ്രനാണെങ്കിൽ കോത്താഴത്ത് പോയി നിൽക്കുന്നുണ്ട്. ഹാ…എന്തുണ്ടാവുമെന്ന് നോക്കാം.

 

മറ്റന്നാള് തിരിച്ച് കുറ്റിക്കാട്ടൂരിലേക്ക്. വീണ്ടും പഴയ ജീവിതത്തിലേക്ക്. എത്ര പെട്ടെന്നാണ് മൂന്ന് മാസം കഴിഞ്ഞു പോയത്. ഇത്രയും കാലത്തെ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മൂന്നുമാസങ്ങൾ. രേണു കൂടെത്തന്നെ ഉണ്ടാവും എന്ന ഉറപ്പുള്ളത് കൊണ്ട് കാലചക്രത്തിന്റെ ഗമനം ഞാൻ ഒട്ടും ഭയപ്പെടുന്നില്ല.

 

മനസിലെന്തൊക്കെയോ തോന്നുന്നുണ്ട്. ഏതൊക്കെയോ ജന്മത്തിലെ ഓർമകളാണെന്നു തോന്നുന്നു.

 

“തൊഴുത് കഴിഞ്ഞില്ലേ കണ്ണാ”?

 

“കഴിഞ്ഞു രേണു”

 

“പിന്നെന്താ? മുഖം കണ്ടിട്ട് എന്തോ വലിയ ചിന്തയിലാണെന്ന് തോന്നുന്നു”

 

“ഒന്നൂല്ല രേണൂ. ഞാനേ വേറെ ചില കാര്യങ്ങൾ ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചതാ”