റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 220

 

രേണു നടന്നകന്നു. ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു.

 

“എന്താ കണ്ണാ ബോധം പോയോ”?

 

രേണു ഞാൻ പ്രതിമ കണക്കെ നിൽക്കുന്നത് കണ്ട് ഉറക്കെ ചോദിച്ചു.

 

“വാ കണ്ണാ. വീട്ടിൽ പോവണ്ടേ”?

 

എന്നിട്ടും അനക്കമില്ലാത്തതു കണ്ട് രേണു വിളിച്ചു കൂവി.

 

“ഇതാ വരുന്നു രേണു”

 

ഞാൻ രേണുവിൻ്റെ അടുത്തേക്ക് ഓടിചെന്നു.

 

ചായ കുടിച്ച് കഴിഞ്ഞ് ഞാൻ പായ മെടയാൻ തുടങ്ങി.  രേണു വന്ന് മടിയിൽ ഇരുന്നു.

 

“ഇന്നെന്താ കണ്ണാ പരിപാടി”?

 

“ഒന്നൂല്ല രേണു. രേണുവിന്റെ ബെർത്ത്‌ഡേ അല്ലേ നാളെ. ഞാൻ ഒരു കേക്ക് വാങ്ങി രാത്രി പന്ത്രണ്ടു മണിക്ക് മുറിക്കാന്ന് വിചാരിക്കുന്നു. നമുക്ക് ബെർത്ത്‌ ഡേ  ആഘോഷിക്കേണ്ടേ”?

 

“എന്തിനാ കണ്ണാ? ഞാൻ അതൊന്നും ശ്രദ്ധിക്കാറേ ഇല്ല. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോളാണ് മക്കളുടെ പിറന്നാൾ ആഘോഷിക്കുന്നത്. കോടി മുണ്ടൊക്കെ ഉടുത്ത് രാവിലെ അമ്പലത്തിൽ പോയി തൊഴുത് വരും”

 

“രേണു കോടി മുണ്ടുടുക്കേ”?

 

“ഞാൻ നിന്റെ കാര്യമാ പറഞ്ഞെ. ഉച്ചക്ക് ഒരു സദ്യയുമുണ്ടാവും”

 

“ശരിയാ. അച്ഛഛനും അമ്മൊമ്മേം എല്ലാ പിറന്നാളും ആഘോഷിച്ചേന്നു”

 

“അത് നിന്റെ അച്ഛമ്മയാ കണ്ണാ”

 

“രേണു അമ്മേന്നു വിളിക്കുന്നത്‌ കേട്ട് അങ്ങനെ വിളിച്ചു ശീലമായതാ”

 

“അതെന്തെങ്കിലുമൊക്കെയാവട്ടെ. ഇനിയിപ്പം മാറ്റിയിട്ടു കാര്യൊന്നൂല്ല. വിളിക്കുന്നത്‌ കേൾക്കാൻ അവര് ഭൂമിയിൽ ഇല്ലല്ലോ”

 

“താഴെ ഒരാള് ഉറക്കം ഉണർന്നൂന്ന് തോന്നുന്നു”