റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 219

 

അവര് പായസവും പപ്പടവും കഴിച്ചു. ഷംസാദ് ചെറുപഴവും പായസവുമാണ് കുത്തി കേറ്റിയത്. സ്ഥലം ഇല്ലാന്ന് പറഞ്ഞിട്ടും രണ്ട് ഗ്ലാസ് പാവം കോരി കുടിച്ചു.

 

“ആ കോട്ടൊക്കെ ഊരിക്കൂടെ? അന്യഗ്രഹ ജീവികളെ പോലെ ഉണ്ട്”

 

ഷംസാദ് രേണുവിൻ്റെ കൂടെ പോയി. എന്തേലും കാണിച്ച് കൊടുക്കാനാവും.

 

“ജംഷി ഒന്ന് ഹെല്പ് ചെയ്യെടാ”

 

 

പോവുന്നതിനു മുൻപ് ഞാൻ കുറ്റിയും മറ്റ് അല്ലറ ചില്ലറ സാധന സാമഗ്രികളും ഗോഡൗണിൽ കൊണ്ട് വെക്കാൻ തുടങ്ങുമ്പോളാണ് ജംഷി ഒരു പഴവും തൊലിച്ച് ആ വഴി വന്നത്. എല്ലാം ഗോഡൗണിൽ കൊണ്ട് പോയി തട്ടി. അജ്മലിനോടും വർഗീസ് ചേട്ടനോടും പോവുന്ന കാര്യം പറഞ്ഞു. അന്നമ്മ ചേടത്തിയോട് നാളെ പറയാം.

 

അവിടുന്ന് വന്ന് ഞങ്ങൾ പാടത്തു പോയി. ജംഷീറിൻ്റെ കൂടെ കുറേ റീൽസെടുത്തു. ഒരു മാസത്തിനുള്ളതായിട്ടുണ്ടാവും.

 

“നീഹയും കൂടെ ഉണ്ടേന്നെങ്കിൽ നന്നായേനെ”

 

രേണു എന്നെ ഒന്ന് നോക്കി.

 

“ഒന്നൂല്ല  രേണു. അവന്റെ കൂടെ കപ്പിൾ റീൽസ് എടുക്കാലോ. അതാ”

 

“എന്താടാ ഒരു വെള്ളച്ചാട്ടത്തിൻ്റെ ഒച്ച”?

 

“അത് കുളത്തിലെ വെള്ളം താഴെ പുഴയിലേക്ക് വീഴുന്നതാ”

 

ഞങ്ങൾ വെള്ളച്ചാട്ടം കാണാൻ നടന്നു. മഴക്കാലമായത് കൊണ്ട് എല്ലാത്തിന്റെയും സൗന്ദര്യം ഇരട്ടിച്ചിട്ടുണ്ട്. വെറുതെ ഇരിക്കുകയാണെങ്കിൽ ‘കാലേ വർഷതു പർജന്യ പൃഥ്വി സസ്യ ശാലിനി…’ എന്ന കണക്കെ പ്രകൃതിയെ വർണിച്ച് വല്ലതും എഴുതാമായിരുന്നു. അതല്ലാത്തതുകൊണ്ട് ഞാൻ ജംഷിയോട്  ഓരോന്ന് സംസാരിച്ച് വെള്ളച്ചാട്ടവും നോക്കി നിന്നു.