റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 219

 

 

“കളിച്ചിരുന്ന്‌ സമയം പോയതറിഞ്ഞില്ല. ഒമ്പതര കഴിഞ്ഞെടാ”

 

“ മിസ്സേ ഞങ്ങൾ ഇറങ്ങിയാലോ. ഇപ്പൊ തന്നെ വൈകി”

 

ഷംസാദ് തിരിഞ്ഞ് രേണുവിനെ കൈ വീശി കാണിച്ചു.

 

“പിന്നെ മിസ്സേ ഈ ലോകത്ത് ആർക്കും തരാൻ പറ്റാത്ത ഒരു ഗിഫ്റ്റ് ഒരീസം ഞങ്ങള് മിസ്സിന് തരും ”

 

ചെറിയ ഒറ്റയടിപാതയിൽ വഴിയിൽ വിലങ്ങനെ വെള്ളം പോവാൻ ചാലുകളുള്ളതുകൊണ്ട് ഞാൻ ടോർച്ചും കൊണ്ട് കവുങ്ങിൻ തോട്ടം കഴിയുന്നത് വരെ ചെന്നു.

 

“ കണ്ണാ ആ നാറിയെ തട്ടാൻ ബുദ്ധിമുട്ടാണ്. എബിനും ടീമും അന്വേഷിച്ചു”

 

“ പിന്നെ എന്താ ചെയ്യാ ജംഷി”?

 

“ നല്ല തടിച്ചു കൊഴുത്ത പെരുച്ചാഴി ഇണ്ട് തൊടീല്. അതിനെ അങ്ങട്ട് പോക്കാടാ കണ്ണാ”

 

“നീ അത് ചെയ്യുന്ന് എനിക്ക് അറിയാം ഷംസു. വേൾഡ്സ് ബെസ്റ്റ് ഹാക്കർ എന്ത് പറഞ്ഞു”?

 

“കാണുമ്പോ അന്റെ കരണകുറ്റിക്കൊന്നു കൊടുക്കാൻ പറഞ്ഞു”

 

ഞാൻ ചിരിച്ചു തലകുലുക്കി.

 

“നിങ്ങളും അറിഞ്ഞൂലെ”

 

“ഞങ്ങളൊന്നും പറേണില്ല. ഇനിയിപ്പോ വല്ലവനും എന്തേലും പറഞ്ഞാ പറഞ്ഞവനെ ചാലിയാറിൽ താഴ്ത്തിക്കോ. ബാക്കി മാനുക്ക നോക്കിക്കോളും”

 

ഹോണ്ട ഫയർബ്ലേഡ് വളവു തിരിഞ്ഞ് ചീറിപ്പാഞ്ഞു പോയി.

 

 

രേണു സാധനങ്ങൾ അടുക്കി പെട്ടിയിലാക്കുകയാണ്.

 

“എന്താ കണ്ണാ മുഖത്തൊരു വിഷമം”?

 

“ഡോക്ടറ് വന്നിട്ടുണ്ട്”

 

“ആര് ജുമൈലത്തോ”?

 

രേണു എന്നെ കെട്ടിപിടിച്ചു പുറത്തു തലോടി ആശ്വസിപ്പിച്ചു. ഞാൻ കുപ്പനെ ഓർത്തു. എത്രയായാലും മറക്കാൻ പറ്റുന്നില്ലല്ലോ.