റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 219

 

 

 

 

അത്താഴമൊക്കെ കഴിഞ്ഞ് രേണുവും ഞാനും ബെഡിൽ കിടക്കുകയാണ്.

 

“ഇന്ന് രാത്രീം കൂടിയേ ഇവിടെ ഉള്ളൂല്ലേ കണ്ണാ. നാളെ ഈ സമയത്തു നമ്മള് കുറ്റിക്കാട്ടൂരിലാകും. എത്ര പെട്ടന്നാ മൂന്നുമാസം കഴിഞ്ഞത്. നിന്റെ കൂടെ ആവുമ്പോ ഉണ്ടല്ലോ കണ്ണാ സമയത്തിന് ഭയങ്കര സ്പീഡാ”

 

 

“ചാരിയറ്റ് ഓഫ് ടൈംമും അതിന്റെ വേഗതയും. അതൊരു പ്രശ്നാണോ രേണു”?

 

“ഒരിക്കലുമല്ല. നീ എന്റെ കൂടെ രഥത്തിൽ ഉണ്ടെങ്കിൽ രഥം വേഗത്തിൽ സഞ്ചരിക്കുന്നതോ പതുക്കെ സഞ്ചരിക്കുന്നതോ സഞ്ചരിക്കാതെ നിശ്ചലമായി നിൽക്കുന്നതോ ഒന്നും എനിക്കൊരു പ്രശ്നമല്ല കണ്ണാ. നീ എന്റെ ഒപ്പം തേരിൽ ഉണ്ടായാൽ മാത്രം മതി”

 

“ഞാൻ തേരിൽ രേണുവിൻ്റെ അടുത്ത് ഇരിക്കുവല്ലേ”

 

“ഈ മൂന്നു മാസത്തിൽ രേണുവിൻ്റെ എന്തൊക്കെ ആഗ്രഹങ്ങളാ നടന്നത്”

 

“കാമുകിയുടെ ആഗ്രഹങ്ങൾ സാധിച്ചു തരേണ്ടത് കാമുകൻ്റെ ഉത്തരവാദിത്തമാണ്”

 

“ആണോ രേണു”?

 

“അതെ”

 

രേണു എൻ്റെ കവിളിൽ തലോടി.

 

“ഒരു മൂന്നു മാസം കൂടി ഉണ്ടായിരുന്നെങ്കിൽ…”

 

“ഉണ്ടായിരുന്നെങ്കിൽ നമ്മള് പിച്ചച്ചട്ടിയെടുക്കേണ്ടി വരും. ഇപ്പൊ തന്നെ പത്തായം കാലിയായി. വിതക്കാനുള്ളതും കൂടെ എടുത്തു അരിയാക്കണോ രേണു”?

 

 

“പത്തു തൊണ്ണൂറായിരത്തിനു ഡീസൽ അടിച്ചു. വയനാട്ടിൽ ഇനി കാണാത്ത ഒരു സ്ഥലോല്ല. വണ്ടി എണ്ണായിരം കിലോമീറ്ററെങ്ങാണ്ട് ഓടി.  ഇനി സർവീസിന് കയറ്റിയാൽ മതി. രേണുവിന് ഡ്രസ്സ്‌ വാങ്ങി. ആഭരണം വാങ്ങി. പലവകയിൽ വേറേം ചിലവായി. അക്കൗണ്ട് കാലിയായി. ഇനി പൈസ വന്നിട്ട് വേണം”