“അത് പ്രേമം ആഘോഷിച്ച ചിലവില്ലേ? രണ്ട് മൂന്ന് കൊല്ലായിട്ട് എങ്ങട്ടും പോവാതെ വീട്ടിൽ തന്നെയായിരുന്നില്ലേ”?
“ശരിയാ രേണു. സൗന്ദര്യത്തിലും കാമ കലകളിലും രതിയെപ്പോലും പിന്നിലാക്കുന്ന ഒരു ലാവണ്യവതി കൂടെയുള്ളത് അറിയാൻ കുറച്ചു വൈകിപ്പോയി”
രേണു മൃദുലമായി തലോടികൊണ്ടിരുന്നു.
“എന്നാ ഉറങ്ങിയാലോ ? നാളെ പോണ്ടേ?”
“ഉറങ്ങാം രേണു”
രേണു ചെരിഞ്ഞ് എന്നെ കെട്ടിപിടിച്ചു തല നെഞ്ചിൽ പൂഴ്ത്തി.
“ഞാൻ സ്പേം ഡോണേറ്റ് ചെയ്തു”
“എന്താ കണ്ണാ”?
“രേണുവിന് കുട്ടികൾ ഉണ്ടാവില്ലല്ലോ. അപ്പൊ ഞാൻ ബീജം ഡൊണേറ്റ് ചെയ്യുന്നു, എനിക്ക് കുട്ടികളുണ്ടാവുന്നു എന്നറിഞ്ഞാൽ രേണുവിന് വിഷമാവില്ലേന്നു വിചാരിച്ചാ പറയാതിരുന്നത്”
“റോബിന് കുഞ്ഞുണ്ടാവില്ല. വണ്ടിയിടിച്ചപ്പോ താഴെ എവിടെയൊക്കെയോ ഡാമേജ് ആയെന്ന്. അതോണ്ട് റെബേക്ക സ്പേം ഡോണർ വഴി ഗർഭിണിയാവാൻ നോക്കുവാരുന്നു. ഐ വി എഫ് ക്ലിനിക്കിലെ ഡോണേർസിനെയൊന്നും അവർക്ക് പറ്റിയില്ല. റെബേക്കക്ക് മടി. വല്ല അണ്ടനും അടകോടനും ഒക്കെ ആണെങ്കിലോ പകുതി ക്രൊമോസോമിന്റെ ആള്. അങ്ങനെ പറ്റിയ ആളെ തിരയുമ്പോഴാ ഞാനവിടെ ചെല്ലുന്നത്. റെബേക്ക ഹാഫ് ക്രൊമോസോം ദാനമായി ചോദിച്ചപ്പോ ഞാൻ കൊടുത്തു”
“ഹോ ഒരു മഹാമനസ്ക്കൻ”
“കോട്ടയത്ത് ഒരു ഹോസ്പിറ്റലിലേന്നു രേണു പ്രോസീജിയർ. ബെർത്ത്‌ഡേയ്ക്ക് ചെന്നപ്പോ സസ്സസ് ആയീന്ന് പറഞ്ഞു. പിന്നെ അങ്ങനെത്തെ കാഴ്ചകളൊക്കെ എനിക്ക് ഇഷ്ടമാണല്ലോന്നും പറഞ്ഞ് കുന്നിന്റെ മേലെ കൊണ്ടുപോയി”