റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 219

 

“ഇത് റോബിനും റോബിന്റെ ചേച്ചിക്കും അവരുടെ പപ്പാക്കും മമ്മക്കും മാത്രേ അറിയൂ. അതല്ലാതെ കുടുംബത്തിലെ ഒരാൾക്കും അറിയില്ല. അല്ലേൽ തന്നെ ഇതൊക്കെ ജീപ്പിൽ മൈക്ക് കെട്ടി അനൗൺസ് ചെയ്തിട്ടാണോ നടത്തുന്നേ”

 

“എനിക്കതറിയായിരുന്നു കണ്ണാ”

 

“രേണു എങ്ങനെ അറിഞ്ഞു”?

 

“റെബേക്ക മാത്തന്റെ ഗർഭത്തെ പറ്റിയോ ? ഈയിടെ ആയിട്ടുണ്ടല്ലോ കണ്ണാ,  നീ അനങ്ങിയാ ഐ വി എഫ് നെപ്പറ്റി പറയാൻ തുടങ്ങും. അത് മാത്രല്ല, നിന്നെ പോലത്തെ ഒരു കുഞ്ഞ് ബാംഗ്ലൂരിലുണ്ട്. ഇടുക്കിയിൽ ഒരു ഫാമിലി നിന്നെ സ്വന്തം മോനെ പോലെ പരിഗണിക്കുന്നു. അപ്പൊത്തന്നെ അവരുമായി കുറച്ചു കൂടുതൽ അടുപ്പണ്ട്ന്ന് മനസിലാക്കാം. പിന്നെ നാട്ടുകാര് പറയുന്നപോലെ എന്തേലുമാണേൽ മാത്തച്ചൻ നിന്നെ എന്നേ അടിച്ചു പുറത്താക്കിയിട്ടുണ്ടാവും. സൊ എല്ലാം കൂട്ടിവായിച്ചപ്പോ ഞാൻ അത് ഊഹിച്ചു”

 

 

“എനിക്ക് വിഷമൊന്നൂല്ല കണ്ണാ. എൻ്റെ എഗ്ഗ്സിനൊന്നും കുഴപ്പല്ല. യൂടെറസിൽ പറ്റിപിടിക്കില്ല. അത്രേ ഉള്ളൂ. അതിനു വേറെ ഏതേലും ഒരു ഗർഭപാത്രം മതി”

 

 

അത് പറഞ്ഞ് കഴിഞ്ഞതും ഒരു തുള്ളി കണ്ണുനീരെന്റെ കഴുത്തിൽ വീണു.

 

 

“നോക്ക് രേണു, ഇങ്ങനെ അനാവശ്യായി കരഞ്ഞാലേ ഉമ്മവെക്കുമ്പോ കവിളത്ത് ഉപ്പ് രുചിയാവും”

 

ഞാൻ ചൂണ്ട് വിരലുകൊണ്ട് കണ്ണുനീർ തുടച്ച് കൺപോളകളിൽ ചുംബിച്ചു.

 

“പിന്നെ നിനക്ക് എന്താ ഇഷ്ടം”?

 

“എരിവ്”

 

“ എരിവുള്ള ചുടു ചുംബനം അല്ലേ? പറ്റുവോന്ന് നോക്കാം കണ്ണാ”