“ഓരോ അണുവിലും ഉമ്മ വെച്ച് എന്നെ വലിച്ചു ദേഹത്തേക്കിട്ട് നിൻ്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേട്ടു ഉറങ്ങുമ്പോൾ എന്താന്നറിയാത്ത ഒരു സമാധാനം തോന്നും മനസ്സില്”
“മച്ചാനെ എന്റെ മച്ചാനെ നിൻ വിരി മാറത്ത് മയങ്ങാൻ മോഹം എന്ന് പറഞ്ഞപോലെ അല്ലേ”?
“ മിക്കവാറും പെണ്ണുങ്ങൾക്ക് അങ്ങനെത്തെ ആഗ്രഹം ഉണ്ടാവൂലെ? പ്രൊട്ടക്ഷൻ ചിരപുരാതന കാലം തൊട്ടേ സബ് കോൺഷ്യസിൽ ഉള്ള ഒരു കാര്യല്ലേ”?
“അതിന് രേണു ഇപ്പോ എന്നും എൻ്റെ നെഞ്ചത്ത് തന്നെയല്ലേ ഉറങ്ങുന്നേ. പിന്നെന്താ”?
“ഒന്നൂല്ല കണ്ണാ. ഞാനിങ്ങനെ ഓരോന്ന് ഓർത്തതാ. നിന്നെപ്പോലെത്തെ ചില ആളുകളുണ്ട് ഭൂമിയില്. മേയ് ബി യു ഡോൻ്റ് ലവ് ദെം റൈറ്റ് എവേ. ബട്ട് ഇറ്റ്സ് ഇനെവിറ്റബിൾ ദാറ്റ് യു വിൽ”
രേണു എൻ്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു നിർത്തി.
“പണ്ടൊക്കെ കാര്യങ്ങളൊക്കെ ഒറ്റക്ക് ചെയ്യുന്ന തൻ്റേടിയായ ഒരു സുന്ദരിയാ എൻ്റെ രേണു എന്നാ ഞാൻ വിചാരിച്ചെ. പിന്നെ മനസ്സിലായി ഉള്ളിൽ വലിയ സങ്കടം ഒളിപ്പിച്ച് തകർന്ന മനസ്സും ആയി നടക്കുന്ന ഒരാളാന്ന്”
“ഐ സോ ദാറ്റ് യു ആർ പെർഫെക്റ്റ് സൊ ഐ ലവ്ഡ് യു. ദെൻ ഐ സോ ദാറ്റ് യു ആർ നോട് സൊ പെർഫെക്റ്റ്. നൗ ഐ ലവ് യു ഈവൻ മോർ”
ഞാൻ ഒരു ബ്ലാങ്കറ്റ് വലിച്ചെടുത്തു എന്റെയും രേണുവിന്റെയും മേലെകൂടി പുതച്ചു.
ഒന്നൊന്നര ഒക്കെ ആയപ്പോൾ ഞാൻ ഉണർന്നു. രേണുവിനെ എടുത്തു വശത്തേക്ക് കിടത്തി.