റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 219

 

“ ചെയ്തത് ആവർത്തിക്കാതെ പുതിയ പുതിയ അനുഭവങ്ങൾ വേണന്ന് അല്ലേ? ബുദ്ധിമുട്ടാണ്. എന്നാലും ചെയ്യാവുന്നതേ ഉള്ളൂ”

 

“ താങ്ക് യൂ കണ്ണാ”

 

“രേണുവിന് എങ്ങനെയാണോ ആഗ്രഹം അതുപോലെ ഞാൻ രേണുവിനെ പ്രേമിക്കും. ജസ്റ്റ്‌ ദി വേ യു വാണ്ട്‌ മി ടു ലവ് യു ആസ് ലോങ്ങ്‌ ആസ് യൂ വാണ്ട്‌ മി ടു ലവ് യൂ”

 

രേണു എന്റെ തോളത്തേക്ക് ചാഞ്ഞു. വണ്ടി ജംഗ്ഷൻ കഴിഞ്ഞ് നേന്മേനിയിലേക്ക് തിരിഞ്ഞു.

 

ഞങ്ങൾ വീട്ടിലെത്തി. സാധനങ്ങൾ എടുത്ത് വെച്ച് തിണ്ണയിൽ ഇരുന്നു.

 

“രേണുവാണോ  എന്റെ ഭട്ടി”?

 

“ഞാൻ ഭട്ടി ആയാൽ നീ വിക്രമാദിത്യനാവണ്ടേ”?

 

“രേണുവിന് പിന്നെ എന്താ ആവണ്ടേ”?

 

“എനിക്ക് ഒരു രാജ്ഞി ആവണം”

 

“രേണു രാജ്ഞിയാവണേൽ ഞാൻ രാജാവാകണ്ടേ”?

 

“വേണം കണ്ണാ”

 

“എന്നാ ഞാനേ രേണുവിന് വേണ്ടി ഒരു രാജാവാകാൻ പറ്റുമോന്നു നോക്കട്ടെ”

 

ഞാൻ പോയി ഒരു പാത്രം സംഭാരം എടുത്തു വന്നു. കുറേ രേണുവും കുടിച്ചു. ഉച്ചക്ക് ശേഷം അങ്ങാടിയിൽ അലഞ്ഞിട്ട് നല്ല ക്ഷീണം.

 

ഇറയത്തെ ഉത്തരത്തിൽ ഒരു കുരുവി കൂട്‌ കൂട്ടി മുട്ടയിട്ടിട്ടുണ്ട്. രേണു എന്നും കുരുവി കുഞ്ഞുങ്ങൾ വിരിഞ്ഞോന്ന് നോക്കും. എന്നും നോക്കി ശല്യം ചെയ്‌താൽ മുട്ടയും പെറുക്കി കുരുവി എങ്ങോട്ടേലും പോകും എന്ന് പറഞ്ഞ് ഞാൻ രേണുവിനെ ഇട്ട് ചാടിക്കും.

 

കുരുവി കൂട് നോക്കുന്ന രേണുവിനെ ഞാൻ നോക്കിയിരുന്നു.

 

“എന്താ കണ്ണാ”?

 

“രേണുവിനെ പോലത്തെ ഒരു മോളു വേണം. സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വേർഷൻ ഇറക്കുന്ന പോലെ. രേണുവിന്റെ പോലെയുള്ള ഒരു അപ്ഡേറ്റഡ് വേർഷൻ. എ ഡെഫിനിറ്റ് ഇമ്പ്രൂവ്മെന്റ് ഓവർ ദെ ഒറിജിനൽ”